bsnl 11 months plan offers unlimited calling speed data
BSNL വരിക്കാർക്ക് ഏറ്റവും മികച്ചൊരു പ്ലാൻ പറഞ്ഞുതരട്ടെ. പൊതുമേഖലാ ടെലികോം ഓപ്പറേറ്ററാണ് Bharat Sanchar Nigam Limited. വളരെ ചെലവ് കുറഞ്ഞ പാക്കേജുകളാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. ജിയോ, എയർടെൽ, വിഐ എന്നിവർ റീചാർജ് വിലകൾ വർധിപ്പിക്കുകയാണ്. അപ്പോഴാണ് ബിഎസ്‌എൻഎൽ തന്ത്രപരമായി ചില പ്ലാനുകൾ അവതരിപ്പിക്കുന്നത്.
ഇവിടെ വിവരിക്കുന്നത് ബിഎസ്എൻഎല്ലിന്റെ 11 മാസത്തെ പ്ലാനാണ്. സ്വകാര്യ ടെലികോം കമ്പനികളെല്ലാം 11 മാസത്തേക്കാണ് റീചാർജ് പ്ലാൻ തരുന്നത്. എന്നാൽ ബിഎസ്എൻഎല്ലിൽ വലിയ വാലിഡിറ്റിയാണ് ലഭിക്കുന്നത്.
2,399 രൂപ വിലയാകുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനാണിത്. ഇതിന് 395 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഇങ്ങനെ ഏകദേശം 11 മാസത്തെ കാലയളവ് ലഭിക്കും. ജിയോ, എയർടെൽ, വിഐ പ്ലാനുകളേക്കാൾ എന്തുകൊണ്ടും ഇത് മികച്ചതാണ്. കാരണം ഒരു വർഷത്തിൽ കുറച്ച് റീചാർജുകൾ മാത്രം ഇഷ്ടപ്പെടുന്നവർക്ക് ഇത് ഗുണം ചെയ്യും.
ഈ ബിഎസ്എൻഎൽ പ്ലാനിൽ 395 ദിവസമാണ് വാലിഡിറ്റി. ഇതിൽ പരിധിയില്ലാത്ത കോളിംഗ് ലഭിക്കും. ഇന്ത്യയിലുടനീളമുള്ള എല്ലാ നെറ്റ്‌വർക്കുകളിലേക്കും സൗജന്യ കോളുകളുണ്ട്. അൺലിമിറ്റഡായി കോളുകൾ ആസ്വദിക്കാനുള്ള ഓഫറാണിത്.
ഇതിൽ ബിഎസ്എൻഎൽ പ്രതിദിന ഡാറ്റയും തരുന്നു. പ്രതിദിനം 2ജിബി അതിവേഗ ഡാറ്റയാണ് ലഭിക്കുന്നത്. മുഴുവൻ കാലയളവിലേക്കും ആകെ 850 ജിബി കിട്ടും. പ്രതിദിന പരിധി തീർന്നു കഴിഞ്ഞാൽ 40 കെബിപിഎസായി വേഗത കുറയുന്നു. പ്രതിദിനം 100 സൗജന്യ എസ്എംഎസ് നൽകുന്ന പ്ലാനാണിത്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
കോളിങ്ങും ഡാറ്റയും എസ്എംഎസ്സും ലഭിക്കുന്ന പാക്കേജാണിത്. ഈ BSNL പ്ലാനിൽ ചില അഡീഷണൽ ഓഫറുകൾ കൂടിയുണ്ട്. 30 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ് ലഭിക്കാനായി PRBT ആക്സസ് ലഭിക്കും. ഫ്രീയായി ഇറോസ് നൌ എന്റർടെയിൻമെന്റ് സബ്സ്ക്രിപ്ഷനും ഇതിലുണ്ട്. സൌജന്യമായി ലോക്ദുൻ സബ്സ്ക്രിപ്ഷനും ഇതിൽ ലഭിക്കുന്നു.
ടാറ്റ ബിഎസ്‌എൻഎല്ലിനെ ഏറ്റെടുത്തു എന്ന തരത്തിൽ ചില റിപ്പോർട്ടുകൾ വ്യാപിച്ചു തുടങ്ങി. എന്നാൽ ടാറ്റ ബിഎസ്‌എൻഎല്ലിനെ പർച്ചേസ് ചെയ്തിട്ടില്ല. മറിച്ച് ഒരു തന്ത്രപരമായ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്.
ബിഎസ്എൻഎൽ 5ജി ഇതുവരെ ആരംഭിച്ചിട്ടില്ല. എന്നാൽ 3.6 GHz, 700 MHz ഫ്രീക്വൻസി ബാൻഡുകളിലുടനീളമുള്ള 5G റേഡിയോ ആക്‌സസ് നെറ്റ്‌വർക്കിനും (RAN) കോർ നെറ്റ്‌വർക്കിനുമുള്ള പരീക്ഷണങ്ങൾ ഓപ്പറേറ്റർ പൂർത്തിയാക്കി.
Also Read: 150 ദിവസ വാലിഡിറ്റി, Unlimited കോളിങ്ങുമുള്ള BSNL Plan വെറും 397 രൂപയ്ക്ക്!