bsnl news
BSNL 11 Months Plan: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ ഒരു മികച്ച പ്ലാൻ നോക്കിയാലോ? പൊതുമേഖലാ സർക്കാർ സ്ഥാപനമാണ് ബിഎസ്എൻഎൽ. സർക്കാർ ടെലികോം ഏറ്റവും താങ്ങാനാവുന്ന താരിഫ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിൽ ഏറ്റവും ആകർഷകമായ ഒരു പ്രീ-പെയ്ഡ് പാക്കേജ് ഇതാ…
ഇന്ത്യയിൽ പ്രധാനമായും 4 ടെലികോം ഓപ്പറേറ്റർമാരാണുള്ളത്. ഇവയിൽ ഏറ്റവും താങ്ങാനാവുന്ന താരിഫുകൾ വാഗ്ദാനം ചെയ്യുന്നത് സർക്കാർ കമ്പനി ബിഎസ്എൻഎൽ തന്നെയാണ്. കണക്റ്റിവിറ്റിയിലെ പോരായ്മകളും കമ്പനി വേഗം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം.
എന്തായാലും സാധാരണക്കാർക്ക് നീണ്ട കാലത്തേക്ക് റീചാർജ് ചെയ്യാനുള്ള മികച്ച ചോയിസുകൾ ബിഎസ്എൻഎൽ തരുന്നു. 4 ജി വിന്യസിക്കാത്തതിനാലും അവർക്ക് കൂടുതൽ നിരക്ക് ഈടാക്കാൻ കഴിയില്ല. എങ്കിലും വർഷാവസാനം കമ്പനി അതിവേഗ കണക്റ്റിവിറ്റിയിലേക്ക് ചുവടുവയ്ക്കുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ റീചാർജ് പ്ലാനുകളുടെ വില ഉയർന്നേക്കുമോ എന്ന സംശയവും തള്ളിക്കളയാനാകില്ല.
ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി കൊണ്ടുനടക്കുന്നവരാണെങ്കിൽ വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കുന്നത് ഉത്തമമാകും. അതും ചെലവ് കുറഞ്ഞതും, സിം ആക്ടീവാക്കി നിർത്തുന്നതുമായ പ്ലാനുകൾ. ഇവിടെ വിവരിക്കുന്ന വാർഷിക പ്ലാൻ അങ്ങനെയൊന്നാണ്. 11 മാസത്തിൽ കൂടുതലാണ് ഇതിൽ വാലിഡിറ്റി.
ബിഎസ്‌എൻഎല്ലിന്റെ 1499 രൂപ വില വരുന്ന പ്രീപെയ്ഡ് പ്ലാനാണിത്. ഇതിൽ നിങ്ങൾക്ക് 336 ദിവസത്തെ സർവീസ് വാലിഡിറ്റി ലഭിക്കും. അൺലിമിറ്റഡായി സൗജന്യ വോയ്‌സ് കോളിങ് ആസ്വദിക്കാം. ഇതിൽ 24GB FUP ഡാറ്റയും ലഭിക്കും. അഥവാ ഡാറ്റ തീർന്നുപോയാൽ മറ്റ് ഡാറ്റ വൗച്ചറുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാം. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
ഈ ബിഎസ്എൻഎൽ പ്ലാനിൽ അൺലിമിറ്റഡ് കോളിങ് ലഭിക്കും. ദിവസേന 100 SMS വീതം സ്വന്തമാക്കാം. ഇതിൽ 24ജിബി ഡാറ്റയാണ് 11 മാസത്തേക്ക് അനുവദിച്ചിട്ടുള്ളത്. അധികമായി ഇന്റർനെറ്റ് ഉപയോഗിക്കാത്തവർക്കും, ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്കും പ്ലാൻ അനുയോജ്യമാണ്.
മാസം 200 രൂപയ്ക്ക് മുകളിലാണ് മിക്കവരും പ്രീ-പെയ്ഡ് പ്ലാനുകളെടുക്കാറുള്ളത്. എന്നാൽ ഈ പ്രീ-പെയ്ഡ് പ്ലാനിൽ റീചാർജ് ചെയ്താൽ ചെലവ് വളരെ ചുരുക്കമാണ്. എന്തെന്നാൽ, ഇതിൽ നിങ്ങൾക്ക് മാസം വെറും 136 രൂപ മാത്രമാണ് ചെലവാകുന്നത്. 11 മാസത്തേക്ക് മികച്ച ടെലികോം സേവനങ്ങളും ആസ്വദിക്കാനാകും.
സർക്കാർ നിയന്ത്രണത്തിലുള്ള ടെലികോം കമ്പനി 4ജിയും 5ജിയും തദ്ദേശീയമായി വികസിപ്പിച്ച് വിന്യസിക്കുകയാണ്. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഇതിനകം 93,450 ടവറുകൾ സ്ഥാപിച്ചു. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം തിങ്കളാഴ്ച അറിയിച്ചു. ആത്മനിർഭർ പദ്ധതിയിലൂടെയാണ് ടെക്നോളജി വികസിപ്പിക്കുന്നത്. ഇപ്പോൾ ബിഎസ്എൻഎൽ 4ജി ട്രാക്കിലാണെന്നും, ഇനിയും കൂടുതൽ ദൂരം പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.