BSNL 100GB Plan: അൺലിമിറ്റഡ് കോൾസ്, ബൾക്ക് ഡാറ്റയുടെ ഒരു മാസ പ്ലാൻ ഉടൻ അവസാനിക്കും, വേഗമായിക്കോട്ടെ!

Updated on 11-Dec-2025

സർക്കാർ ടെലികോമായ BSNL വരിക്കാർക്ക് അത്യധികം ലാഭമുള്ള പ്ലാനുകളാണ് അടുത്തിടെ കമ്പനി അവതരിപ്പിച്ചത്. വിദ്യാർഥികൾക്ക് പഠന ആവശ്യങ്ങൾക്കും ഇന്റർനെറ്റ് സേവനങ്ങൾക്കുമായി ഒരു പ്ലാൻ അടുത്തിടെ വന്നു. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്ന പ്ലാനിൽ അൺലിമിറ്റഡ് കോളുകളും 100ജിബി ബൾക്ക് ഡാറ്റയുമുണ്ട്. ഈ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങളും വിലയും വിശദ വിവരങ്ങളും അറിയണ്ടേ?

BSNL 100GB Plan: ആനുകൂല്യങ്ങൾ

സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി കുറഞ്ഞ വിലയ്ക്ക് അവതരിപ്പിച്ച പ്ലാനുകളിലൊന്നാണിത്. ഇതിൽ വിദ്യാർത്ഥികൾക്കായി പരിധിയില്ലാത്ത കോളിംഗും 100 ജിബി ഡാറ്റയും നൽകുന്നു. എന്നാൽ ഈ ബി‌എസ്‌എൻ‌എൽ പ്ലാൻ വെറും രണ്ട് ദിവസത്തിനുള്ളിൽ അവസാനിക്കുന്നു. നിങ്ങൾക്ക് പ്ലാൻ ക്ലെയിം ചെയ്യണമെങ്കിൽ ഡിസംബർ 13 ന് മുമ്പ് റീചാർജ് ചെയ്യണം. കമ്പനിയുടെ 251 രൂപ പ്ലാനാണിത്.

BSNL Rs 251 Plan നേട്ടങ്ങൾ എന്തൊക്കെ?

സ്വകാര്യ കമ്പനികളുടെ പ്ലാനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് താങ്ങാനാവുന്ന പ്ലാനാണ്. ഉപയോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങളും പ്ലാനിലൂടെ സ്വന്തമാക്കാം. 251 രൂപ ബിഎസ്എൻഎൽ പാക്കേജിൽ വെറും ഡാറ്റ മാത്രമല്ല ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡാറ്റ: ഇതിൽ 100GB അതിവേഗ ഡാറ്റ ഉൾപ്പെടുന്നു. ഡാറ്റ ഉപയോഗത്തിന് ദിവസ പരിധി നിശ്ചയിച്ചിട്ടില്ല

കോളിങ്: ഇന്ത്യയിലുടനീളം ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത കോളിംഗും സൗജന്യ ദേശീയ റോമിംഗും നൽകുന്നു.

എസ്എംഎസ്: ബിഎസ്എൻഎൽ വരിക്കാർക്ക് പ്ലാനിലൂടെ പ്രതിദിനം 100 സൗജന്യ എസ്എംഎസ് ലഭിക്കും

വാലിഡിറ്റി: ഇത് വിദ്യാർത്ഥികൾക്കായി പ്രത്യേകം ആരംഭിച്ച പ്ലാനാണ്. 251 രൂപയ്ക്ക് റീചാർജ് ചെയ്താൽ 28 ദിവസത്തെ വാലിഡിറ്റി ആസ്വദിക്കാം.

സ്വദേശി 4ജി കമ്പനിയ്ക്ക് ലാഭമായോ?

ഈ വർഷം ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് സ്വദേശി 4ജി കണക്റ്റിവിറ്റിയും രാജ്യത്തൊട്ടാകെ അവതരിപ്പിച്ചു. 3ജിയിൽ നിന്നും 4ജിയിലേക്ക് അപ്ഗ്രേഡ് ആയത് കമ്പനിയ്ക്ക് ലാഭം നൽകിയോ?

Also Read: 50MP Selfie Camera സ്മാർട്ഫോൺ Motorola 23000 രൂപയ്ക്ക് താഴെ ആമസോണിൽ നിന്ന് വാങ്ങാം

18 വർഷത്തിനുശേഷം ചില ശുഭ വാർത്തകളാണ് വരുമാനത്തിന്റെ കാര്യത്തിൽ കമ്പനി പങ്കിടുന്നത്. 2025 സാമ്പത്തിക വർഷത്തിലെ (FY25) മൂന്നാമത്തെയും നാലാമത്തെയും പാദങ്ങളിൽ ആദ്യമായി തുടർച്ചയായി ലാഭം റിപ്പോർട്ട് ചെയ്തു.

മൂന്നാമത്തെ പാദത്തിൽ സർക്കാർ ടെലികോം 262 കോടി രൂപയുടെ ലാഭമാക്കി. നാലാമത്തെ പാദത്തിൽ ഇത് 280 കോടിയാണ്. 2025 സാമ്പത്തിക വർഷത്തിലെ മൊത്തം പ്രവർത്തന വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7.8% വർധിച്ചതായും എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :