BSNL 1 Year Plan
ഒരു വർഷത്തേക്ക് ലാഭകരമായി റീചാർജ് ചെയ്യാനുള്ള BSNL 1 Year Plan-നെ കുറിച്ച് നിങ്ങൾക്കറിയാമോ? അൺലിമിറ്റഡ് കോളിങ്ങും ഡാറ്റയും അനുവദിച്ചിട്ടുള്ള Bharat Sanchar Nigam Limited പാക്കേജാണിത്.
സർക്കാർ ടെലികോം കമ്പനിയായ ബിഎസ്‌എൻഎല്ലാണ് ബജറ്റ് ഫ്രണ്ട്‌ലി പ്ലാനുകളിലെ പ്രമുഖൻ. വരിക്കാർക്ക് വേണ്ടി രണ്ട് മികച്ച വാർഷിക പ്രീപെയ്ഡ് പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. വളരെ കുറഞ്ഞ നിരക്കിൽ ഡാറ്റ, അൺലിമിറ്റഡ് കോളിങ് സേവനങ്ങൾ തരുന്ന ടെലികോമാണ് ബിഎസ്എൻഎൽ.
ഇവിടെ വിവരിക്കുന്നത് സർക്കാർ ടെലികോമിന്റെ വാർഷിക പ്ലാനാണ്. 1,515 രൂപയും 1,499 രൂപയുമാണ് വിലയാകുന്നത്. എന്നുവച്ചാൽ ശരാശരി 127 രൂപ മാത്രമാണ് മാസച്ചെലവിൽ ഇതിൽ ചെലവാകുന്നത്.
1515 രൂപയ്ക്കും 1499 രൂപയ്ക്കും ഒറ്റയടിക്ക് റീചാർജ് ചെയ്താൽ ഒരു മാസത്തേക്ക് വേറെ പ്ലാൻ നോക്കണ്ട. 12 മാസത്തേക്ക് ബിഎസ്എൻഎൽ സേവനം ലഭിക്കും. മാസം തോറും 200 രൂപയ്ക്ക് മുകളിൽ റീചാർജ് നോക്കുന്നവർക്ക് ഇതായിരിക്കും ലാഭം. കാരണം നേരത്തെ പറഞ്ഞ പോലെ 127 രൂപ മാത്രമാണ് ഇതിൽ ചെലവാകുക. പ്രത്യേകിച്ച് 1515 രൂപയുടെ പാക്കേജ്. ഈ പ്ലാനുകളെ കുറിച്ച് വിശദമായി നോക്കാം.
1515 രൂപയുടെ പ്ലാനിന് 365 ദിവസമാണ് കാലയളവ്. ഈ പ്ലാനിൽ നിങ്ങൾക്ക് പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ ലഭിക്കും. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് സൗകര്യവും ലഭിക്കും. ഈ പാക്കേജിൽ ബിഎസ്എൻഎൽ പ്രതിദിനം 100 എസ്എംഎസ് വാഗ്ദാനം ചെയ്യുന്നു. ഇത് ബേസിക് ആനുകൂല്യങ്ങൾക്കുള്ള പ്ലാനായതിനാൽ ഒടിടി സബ്‌സ്‌ക്രിപ്‌ഷനൊന്നും ഉൾപ്പെടുന്നില്ല. എന്നാൽ വർഷം മുഴുവൻ ആകെ 720 ജിബി ഡാറ്റയാണ് പ്ലാനിലുള്ളത്.
12 മാസം വാലിഡിറ്റിയ്ക്കാണ് 1,515 രൂപ ചെലവാകുന്നത്. ഇത് ഒരു മാസത്തെ ചെലവായി കണക്കാക്കിയാൽ വെറും 126.25 രൂപ മാത്രമാണ് വിനിയോഗിക്കേണ്ടി വരുന്നത്.
ഒരു വർഷത്തേക്ക് റീചാർജ് ചെയ്യുന്നതിന്റെ ടെൻഷൻ നിങ്ങൾക്കില്ല. എല്ലാ മാസവും റീചാർജ് ചെയ്യുന്നത് ഒരു ബുദ്ധിമുട്ടാവുകയുമില്ല. തുടർച്ചയായി അൺലിമിറ്റഡ് കോളിങ്ങും ഇന്റർനെറ്റും ആസ്വദിക്കാം. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
ഏകദേശം ഇതേ നിരക്കിൽ മറ്റൊരു പ്ലാനും കമ്പനിയുടെ പക്കലുണ്ടെന്ന് നേരത്തെ പറഞ്ഞല്ലോ! 1499 രൂപയുടെ ബിഎസ്എൻഎൽ പാക്കേജിന്റെ വിശദാംശങ്ങൾ ചുരുക്കത്തിൽ ഇതാ…
Rs 1499 ബിഎസ്എൻഎൽ പ്ലാനും ഒരു വർഷത്തെ വാലിഡിറ്റിയുള്ളതാണ്. 365 ദിവസമല്ല ഇതിന് വാലിഡിറ്റി. കൃത്യമായി പറഞ്ഞാൽ 336 ദിവസത്തെ കാലയളവാണ് പാക്കേജിലുള്ളത്. ഇതിന്റെ പ്രതിമാസച്ചെലവ് കൂട്ടുകയാണെങ്കിൽ 124.9 രൂപയാകുന്നു.
അൺലിമിറ്റഡ് കോളിങ്ങും, പ്രതിദിനം 100 എസ്എംഎസ്സും പാക്കേജിലുണ്ട്. 24GB ഡാറ്റയാണ് പാക്കേജിൽ മൊത്തമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രതിദിന ഡാറ്റ പരിധിയില്ലാതെ നിങ്ങൾക്ക് വിനിയോഗിക്കാവുന്നതാണ്. എന്തായാലും മാസം തോറും 3 രൂപ അധികം ചേർക്കേണ്ടി വന്നാലും വാലിഡിറ്റി കൂടുതൽ 1515 രൂപ പ്ലാനിലാണെന്ന് പറയാം.