BSNL 1 Year Plan
BSNL 1 Year Plan: സർക്കാർ ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിനെ പൊരുതി തോൽപ്പിക്കാൻ സ്വകാര്യ കമ്പനികൾക്കാകുമോ? കണക്റ്റിവിറ്റി സ്പീഡിൽ ബിഎസ്എൻഎൽ അൽപ്പം പിന്നിലാണെങ്കിലും, റീചാർജ് പ്ലാനുകളുടെ വിലയിൽ കേമനാണ്. അത്യധികം വിലയേറിയ പ്ലാനുകളാണ് ജിയോ, എയർടെൽ, വിഐയിലുള്ളത്. എന്നാൽ സാധാരണക്കാർക്ക് അനുയോജ്യമായ വിലകുറഞ്ഞ പ്ലാനുകൾ Bharat Sanchar Nigam Limited-ന് മാത്രമേ തരാനാകൂ…
ഇവിടെ വിശദീകരിക്കുന്നത് സർക്കാർ ടെലികോമിന്റെ ഒരു വർഷ പ്ലാനാണ്.
സ്വകാര്യ ടെലികോം കമ്പനികളേക്കാൾ വളരെ വിലകുറഞ്ഞ വാർഷിക പ്ലാനുകളും ബിഎസ്എൻഎല്ലിലുണ്ട്. അതും 365 ദിവസത്തെ വാലിഡിറ്റിയിൽ ഡാറ്റ, കോളിങ്, എസ്എംഎസ് ഓഫറുകൾ തരുന്നവ. ഇവിടെ വിവരിക്കുന്നത് മാസം 99.8 രൂപ മാത്രം ചെലവാകുന്ന പാക്കേജാണ്.
ജിയോ, എയർടെലിൽ മാസം 250 രൂപയ്ക്ക് മുകളിൽ പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് ഇങ്ങനെയൊരു പ്ലാൻ അതിശയമായി തോന്നിയേക്കും. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ ഈ വാർഷിക പ്ലാനിന് 100 രൂപയിലും താഴെയാണല്ലോ മാസച്ചെലവ്. പോരാഞ്ഞിട്ട് ആകർഷകമായ ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
സർക്കാർ ടെലികോം കമ്പനിയുടെ 1198 രൂപ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഇതിന് വാർഷിക വാലിഡിറ്റിയിൽ 1198 രൂപയാണെങ്കിലും, മാസനിരക്ക് വെറും 99 രൂപയാണ്. 365 ദിവസത്തെ വാലിഡിറ്റിയുള്ളതിനാൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ട ആവശ്യവുമില്ല.
ഇതിൽ എല്ലാ മാസവും ലോക്കൽ, എസ്ടിഡി കോളുകൾക്കായി 300 മിനിറ്റ് നൽകുന്നു. അതുപോലെ എല്ലാ മാസവും 3 ജിബി ഡാറ്റയും വിനിയോഗിക്കാം. എല്ലാ മാസവും 30 എസ്എംഎസുകളും പ്രയോജനപ്പെടുത്താം. ശരിക്കും സാധാരണക്കാർക്ക് അനുയോജ്യമായ പാക്കേജാണിത്. എങ്ങനെയെന്നാൽ…
ഈ ബിഎസ്എൻഎൽ പ്ലാനിന്റെ മാസച്ചെലവ് കണക്കുകൂട്ടുമ്പോൾ 99 രൂപയാണ്. ഒറ്റയടിക്ക് റീചാർജ് ചെയ്യണമെങ്കിലും, ബജറ്റ് നോക്കി പ്ലാനെടുക്കുന്നവർക്ക് ഇത് അനുയോജ്യമാണ്. അതുപോലെ ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്കും ഇത് വളരെ നേട്ടമാകും. ദിവസക്കണക്കിനേക്കാൾ മാസം അടിസ്ഥാനത്തിലാണ് ആനുകൂല്യങ്ങൾ റിന്യൂ ചെയ്യപ്പെടുന്നത്. അതിനാൽ ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്കും 1198 രൂപ പ്ലാൻ മികവുറ്റ ചോയിസ് തന്നെ. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
ഇന്ത്യയിലുടനീളം 84,000 പുതിയ 4G മൊബൈൽ ടവറുകൾ കമ്പനി സ്ഥാപിച്ചു. തദ്ദേശീയ ടെക്നോളജി ഉപയോഗിച്ച് 1 ലക്ഷം 4G ടവറുകൾ സ്ഥാപിക്കുകയാണ് അടുത്ത ലക്ഷ്യം. 4G ടവറുകളുടെ വിന്യാസം സമ്പൂർണമായാൽ, അടുത്ത ഘട്ടം 5ജിയിലേക്കാണ്. 2025 ജൂണോടെ 5G സേവനങ്ങൾ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. അങ്ങനെയെങ്കിൽ ബിഎസ്എൻഎൽ സിമ്മുള്ളവർ സിം കട്ടാകാതെ ആക്ടീവാക്കി നിലനിർത്തുന്നത് ബുദ്ധിയായിരിക്കും.