bsnl 1 year plan for free calling sms and bulk data
ഒരു വർഷം കാലാവധിയുള്ള ഗംഭീരമായ ഒരു പ്രീ- പെയ്ഡ് പ്ലാനിനെ കുറിച്ച് അറിയണോ? സർക്കാർ കമ്പനി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്ന ഈ മികച്ച പ്ലാനിൽ നിങ്ങൾക്ക് ദീർഘകാല വാലിഡിറ്റി ലഭിക്കും. ഇത് ശരിക്കും ലാഭകരമായ പ്ലാനുകളിലൊന്നാണ്. ആകർഷകമായ ഈ BSNL 1 Year Plan ചെലവ് മാസം 200 രൂപയ്ക്കും താഴെയാണ്. ഒരു ദിവസത്തെ ചെലവ് നോക്കിയാലും അത് 4 രൂപ മാത്രമാണ്.
12 മാസത്തെ വാലിഡിറ്റിയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്നത്. ഈ പ്ലാനിൽ നിങ്ങൾക്ക് ഫ്രീ കോളിങ്ങും ഡാറ്റയും എസ്എംഎസ്സും അനുവദിച്ചിരിക്കുന്നു. കേരളം ഉൾപ്പെടെയുള്ള സർക്കിളുകളിൽ പ്ലാൻ ലഭ്യമാണ്.
1515 രൂപയാണ് പാക്കേജിന്റെ വില. 365 ദിവസത്തേക്ക് റീചാർജ് ടെൻഷൻ അടിക്കണ്ട. ഇതിൽ ബിഎസ്എൻഎല്ലിന്റെ സ്വദേശി 4ജി കവറേജും നൽകുന്നു.
ഇതിൽ 365 ദിവസത്തേക്ക് സിം ആക്ടീവായി തുടരും. ഏത് നെറ്റ് വർക്കിലേക്കും അൺലിമിഡായി വോയിസ് കോളുകൾ ഇതിൽ അനുവദിച്ചിരിക്കുന്നു. ഇങ്ങനെ അൺലിമിറ്റഡായി ഔട്ട്ഗോയിങ്, ഇൻകമിങ് കോളുകൾ ആസ്വദിക്കാം.
ഇതിൽ പ്രതിദിനം 100 SMS ആസ്വദിക്കാം. പ്ലാനിൽ മറ്റു OTT സേവനങ്ങളും കോംപ്ലിമെന്റററി ഓഫറുകളും നൽകിയിട്ടില്ല.
ഈ പ്ലാനിലൂടെ നിങ്ങൾക്ക് പ്രതിദിനം 2 GB ഡാറ്റ ആസ്വദിക്കാം. 2ജിബി ഡാറ്റ തീർന്നാൽ, ഇന്റർനെറ്റ് വേഗത 40/kbps ആയി കുറയുന്നു. മിതമായ നിരക്കിൽ വാലിഡിറ്റി കൂടുതൽ കിട്ടുമെന്നതാണ് പാക്കേജിലെ ആനുകൂല്യങ്ങൾ.
ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്ക് ഈ പ്ലാൻ അനുയോജ്യമാണ്. അധികമായി ഡാറ്റ വേണ്ടാത്തവർക്കും പ്ലാൻ ഉപയോഗിക്കാം.
ഈ ബിഎസ്എൻഎൽ പ്ലാനിൽ 4ജി കവറേജ് ലഭ്യമല്ല. സ്വദേശി 4ജി നെറ്റ് വർക്കാണ് സർക്കാർ ടെലികോം അനുവദിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്തംബറിലാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 4ജി പ്രഖ്യാപിച്ചത്. തദ്ദേശീയമായി നിർമിച്ച 4ജി കവറേജാണിത്. ഇതുവരെ ഇന്ത്യയിലെ മറ്റൊരു ടെലികോം കമ്പനിയ്ക്കും രാജ്യത്തിന്റെ സ്വന്തം 4ജി കണക്റ്റിവിറ്റി പ്രദാനം ചെയ്യാനായിട്ടില്ല.