BSNL 1 Rupee Offer: 1 രൂപ സിമ്മെടുത്താൽ ഒരു മാസം മുഴുവൻ അൺലിമിറ്റഡ് കോൾ, 2ജിബി ഡാറ്റ

Updated on 16-Oct-2025

BSNL 1 Rupee Offer: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് കിടിലനൊരു പ്രീ-പെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നു. സ്വാതന്ത്ര്യദിനത്തിന് പ്രഖ്യാപിച്ച ഓഫർ പോലെ കിടിലൻ പാക്കേജാണിത്. ദീപാവലി ബൊണാൻസ ഓഫറാണ് സർക്കാർ ടെലികോം ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.

ഈ പ്ലാനിൽ ബിഎസ്എൻഎൽ കോളുകളും എസ്എംഎസ് സേവനങ്ങളും ബൾക്ക് ഡാറ്റയും തരുന്നു. ഇന്ത്യയിലെ ആദ്യ തദ്ദേശീയ 4ജി ഡാറ്റയാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

BSNL 1 Rupee Offer: വിശദമായി അറിയാം

ഇത് Bharat Sanchar Nigam Limited പുതിയ വരിക്കാർക്കായി അവതരിപ്പിച്ച ദീപാവലി ഓഫറാണ്. ഓഗസ്റ്റ് മാസത്തിൽ ഇതിന് സമാനമായ പാക്കേജ് കമ്പനി പ്രഖ്യാപിച്ചു.1 രൂപയ്ക്ക് സിം എടുക്കുന്നവർക്ക് ഒരു മാസം മുഴുവൻ ടെലികോം സേവനങ്ങൾ നൽകുന്ന പ്ലാനായിരുന്നു അത്. ഒരു രൂപ ഓഫറാണ് ദീപാവലിയ്ക്കും പ്രഖ്യാപിച്ചത്. ഇത് പരിമിതകാല ഓഫറാണ്.

ഒക്ടോബർ 15 മുതൽ നവംബർ 15 വരെ റീചാർജ് ചെയ്യുന്നവർക്ക് പ്ലാൻ നേടാം. പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം. അതുപോലെ പാക്കേജിലൊരു ട്വിസ്റ്റ് കൂടിയുണ്ട്.

BSNL Diwali Offer: ആനുകൂല്യങ്ങൾ

1 രൂപ ദീപാവലി ഓഫറിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒരു രൂപയ്ക്ക് സിം എടുക്കുന്നവർക്ക് ലോക്കൽ, എസ്ടിഡി അൺലിമിറ്റഡ് കോളുകൾ ലഭിക്കുന്നു. ഇതിൽ പ്രതിദിനം 2 ജിബി 4 ജി ഡാറ്റയും ആസ്വദിക്കാം. സ്വദേശി 4ജി ഫാസ്റ്റ് നെറ്റ് വർക്കാണ് ലഭിക്കുന്നത്. പ്രതിദിനം 100 എസ്എംഎസ് സേവനവും പാക്കേജിലുണ്ട്. ഈ ടെലികോം സേവനങ്ങളെല്ലാം ഒരു രൂപയ്ക്ക് 30 ദിവസം ആസ്വദിക്കാനാകും. ഇങ്ങനെ 300 എസ്എംഎസ് സേവനങ്ങൾ ലഭ്യമാണ്. ഇനി പ്ലാനിലെ ട്വിസ്റ്റ് എന്താണെന്ന് അറിയണ്ടേ?

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 1 രൂപ പ്ലാൻ

ഈ ഒരു രൂപ പ്ലാൻ എല്ലാവർക്കും ലഭ്യമല്ല. പുതിയ ടെലികോം വരിക്കാർക്കാണ്. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ എല്ലാ സർക്കിളുകളിലും ഓഫർ അനുവദിച്ചിട്ടുണ്ട്.

Also Read: KSEB Electricity Bill ഓൺലൈനിൽ അടയ്ക്കാം, ഈസി ഫാസ്റ്റായി നിസ്സാരം മൊബൈൽ ഫോണിലൂടെ…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :