BSNL 1 Rupee Offer, BSNL 4G SIM Offer, BSNL 1 rupee SIM Card, BSNL Freedom Offer, BSNL Independence Day Offer, BSNL SIM September 2025, BSNL 2GB per day plan,
BSNL 1 Rupee Offer: സർക്കാർ ടെലികോമിന്റെ വളരെ വ്യത്യസ്തമായ പ്ലാനായിരുന്നു 1 രൂപ 4ജി സിം ഓഫർ. ഈ വർഷത്തെ സ്വാതന്ത്ര്യദിന ഓഫറായാണ് Bharat Sanchar Nigam Limited ഈ പ്ലാൻ അവതരിപ്പിച്ചത്. വെറും ഒരു രൂപയ്ക്ക് 4ജി കണക്ഷൻ ലഭിക്കും. കൂടാതെ ആകർഷകമായ ടെലികോം സേവനങ്ങളും പ്ലാനിൽ നിന്ന് നേടാം.
എന്നാൽ ഈ പ്ലാൻ ഓഗസ്റ്റ് 31 വരെ മാത്രമാണ് ലഭ്യമായിരുന്നത്. എങ്കിലിനി 15 ദിവസം കൂടി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഓഫർ ലഭിക്കുന്നതാണ്. എങ്ങനെയെന്നാൽ…
ഇന്ത്യയിലെ പൊതുമേഖലാ ടെലികോം ഓപ്പറേറ്ററാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്. ഈ സ്വാതന്ത്ര്യദിന പ്ലാൻ ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് റീചാർജ് ചെയ്യാനായി ലഭ്യമാക്കിയിരുന്നത്. എന്നാൽ വരിക്കാർക്കായി ഒരു രൂപ പ്ലാൻ ഓഫറിന്റെ തീയതി നീട്ടിയിരിക്കുന്നു. റീചാർജ് ചെയ്യുന്ന ദിവസം മുതൽ ഫ്രീഡം പ്ലാനിന്റെ ഒരു മാസ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം.
ഇപ്പോൾ ഫ്രീഡം ഓഫർ 15 ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുന്നു. എന്നുവച്ചാൽ സെപ്തംബർ 15 വരെ 4ജി സിം വാങ്ങി ഓഫർ ആനുകൂല്യം ആസ്വദിക്കാം. ഇതിലൂടെ വരിക്കാർക്ക് വെറും ഒരു രൂപയ്ക്ക് പുതിയ ബിഎസ്എൻഎൽ സിം കാർഡ് ലഭിക്കും. കൂടാതെ ഒരു മാസം നീണ്ടുനിൽക്കുന്ന കോളിങ്, ഡാറ്റ സേവനങ്ങളും ആസ്വദിക്കാം.
ഒരു രൂപ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങളും ആകർഷകമാണ്. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ലഭിക്കുന്നു. പാക്കേജിൽ ടെലികോം 2 ജിബി ദിവസേന ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് 4ജി ഡാറ്റ ബണ്ടിലായി അനുവദിച്ചിരിക്കുന്നു. ഒരു രൂപയ്ക്ക് സിം കിട്ടുമ്പോൾ പ്രതിദിനം 100 എസ്എംഎസും ലഭിക്കും. ഇങ്ങനെ ബിഎസ്എൻഎൽ കണക്ഷൻ വെറും ഒരു രൂപയ്ക്ക് നേടാമെന്നതാണ് നേട്ടം. ഇങ്ങനെ ഒരു രൂപ സിമ്മും ഓഫറും അതിന്റെ ആനുകൂല്യങ്ങളും ലഭിക്കാൻ, വരിക്കാർ അടുത്തുള്ള ബിഎസ്എൻഎൽ ഓഫീസിൽ ബന്ധപ്പെടണം. ഇങ്ങനെ 4ജിയും, വരാനിരിക്കാനുള്ള ക്വാണ്ടം 5ജിയും പോലുള്ള നവീകരിച്ച സേവനങ്ങൾ പരീക്ഷിക്കാൻ പുതിയ വരിക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് ടെലികോം.
ആദ്യത്തെ 30 ദിവസത്തേക്ക് സർവീസ് ചാർജുകൾ പൂർണ്ണമായും ലഭിക്കും. തദ്ദേശീയമായി വികസിപ്പിച്ച 4G നെറ്റ്‌വർക്കാണ് സർക്കാർ ടെലികോം വിന്യസിച്ചിരിക്കുന്നത്. കേരളത്തിലും പലയിടങ്ങളിലും ബിഎസ്എൻഎൽ 4ജി എത്തിക്കഴിഞ്ഞു.