BSNL
BSNL 1 Month Plan: സാധാരണ, പ്ലാനുകളിൽ വാലിഡിറ്റി കൂട്ടി വരിക്കാരെ ഞെട്ടിക്കുന്ന കമ്പനിയാണ് ബിഎസ്എൻഎൽ. എന്നാലിപ്പോഴിതാ സർക്കാർ ടെലികോം വളരെ ജനപ്രിയമായ ഒരു പ്ലാനിന്റെ വാലിഡിറ്റി വെട്ടിക്കുറച്ചു. ഒരു മാസത്തിൽ കൂടുതൽ വാലിഡിറ്റിയുണ്ടായിരുന്ന പ്ലാനിലാണ് മാറ്റം വരുത്തിയത്.
Bharat Sanchar Nigam Limited 107 രൂപ പ്ലാനിന്റെ വാലിഡിറ്റിയാണ് പരിമിതപ്പെടുത്തിയത്. ഇത് 3 ജിബി ഡാറ്റയും 200 മിനിറ്റ് സൗജന്യ വോയ്‌സ് കോളിങ്ങും തരുന്ന പാക്കേജാണ്. പാക്കേജിൽ നിന്ന് 7 ദിവസമാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് കുറച്ചത്. എന്നുവച്ചാൽ 35 ദിവസം വാലിഡിറ്റിയുണ്ടായിരുന്ന പാക്കേജിൽ ഇനിമുതൽ 28 ദിവസം മാത്രമായിരിക്കും കാലാവധി.
ഇതിൽ നേരത്തെ പറഞ്ഞ പോലെ 200 മിനിറ്റ് സൗജന്യ വോയ്‌സ് കോളിങ് നേടാം. ഇനി മുതൽ 28 ദിവസത്തേക്ക് മൊത്തം 3ജിബിയും ആസ്വദിക്കാം. ഡാറ്റ ഉപയോഗിച്ചുകഴിഞ്ഞാൽ വേഗത 40 കെബിപിഎസായി കുറയും. വാലിഡിറ്റി കുറഞ്ഞതിനാൽ പ്ലാനിന്റെ ചെലവിലും വ്യത്യാസം വരുന്നു.
35 ദിവസമായിരുന്നപ്പോൾ പ്രതിദിന ചെലവ് 3.05 രൂപയായിരുന്നു. ഇപ്പോൾ ഒരു ദിവസത്തെ ചെലവ് 3.82 രൂപയിലെത്തി. സാധാരണക്കാർക്ക് ഏറ്റവും അനുയോജ്യമായ പ്രീ-പെയ്ഡ് പാക്കേജിൽ അങ്ങനെ നേരിയ വർധനവ് വന്നു.
ബിഎസ്എൻഎൽ വയർലെസ് ടെക്നോളജിയിലൂടെ 5ജി വികസിപ്പിക്കുകയാണ്. ഈ അവസരത്തിലാണ് കമ്പനി പ്ലാനുകളുടെ വാലിഡിറ്റി കുറച്ചിരിക്കുന്നതും. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ടെലികോം ഓപ്പറേറ്റാണ് ബിഎസ്എൻഎൽ. 107 രൂപയുടെ റീചാർജ് പ്ലാനാകട്ടെ, ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് അനുയോജ്യമായ ഓപ്ഷനുമാണ്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
100 രൂപ മുതൽ 200 രൂപ റേഞ്ചിൽ നിരവധി പാക്കേജുകൾ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്നു. ഇതിൽ ഏറ്റവും ആദ്യത്തേത് 107 രൂപ പാക്കേജാണ്. 141 രൂപ പ്ലാനിൽ 30 ദിവസം വാലിഡിറ്റിയുണ്ട്. പ്രതിദിനം 1.5 GB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും ലഭിക്കും. 147 രൂപയ്ക്കും, 149 രൂപയ്ക്കും, 153 രൂപയ്ക്കും, 199 രൂപയ്ക്കും പ്ലാനുകളുണ്ട്. ഇവയെല്ലാം മാസ പ്ലാനുകളാണ്. കൂടുതൽ വാലിഡിറ്റി വേണമെങ്കിൽ 197 രൂപയുടെ പാക്കേജ് മികച്ചതാണ്. ഇതിൽ 70 ദിവസമാണ് കാലാവധി.