bigg boss season 7 lokah and your favorite serials on jiohotstar
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണല്ലോ Reliance Jio. സ്വകാര്യ ടെലികോം ഓപ്പറേറ്റർ നിങ്ങൾക്ക് വളരെ ലാഭകരമായ ഒരു ഓഫർ തരുന്നുണ്ട്. ഗ്രാൻഡ് ഫിനാലെയിലേക്ക് കടക്കുന്ന Bigg Boss Season 7 നിങ്ങൾക്ക് 24*7, ലൈവ് സ്ട്രീമിങ് കാണാൻ ജിയോയുടെ ഓഫറെടുക്കാം.
റിലയൻസ് ജിയോ പ്രീ പെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ള പ്ലാനാണിത്. ഈ പാക്കേജിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളിങ് പോലുള്ള സേവനങ്ങളില്ല. എന്നാലും ഇതിൽ ജിയോഹോട്ട്സ്റ്റാർ, ഡാറ്റ പോലുള്ള സേവനങ്ങൾ ലഭിക്കുന്നു.
ഇത് ജിയോയുടെ ഫെസ്റ്റിവൽ ഓഫറാണ്. 100 രൂപയ്ക്ക് റീചാർജ് ചെയ്താൽ 30 ദിവസത്തേക്ക് ഡാറ്റ ലഭിക്കും. ഈ 100 രൂപ പ്രീപെയ്ഡ് പ്ലാൻ ഇന്ത്യയിലുടനീളമുള്ള വരിക്കാർക്ക് ലഭിക്കുന്നു.
റിലയൻസ് ജിയോ പ്ലാനിൽ 100 രൂപയ്ക്ക് റീചാർജ് ചെയ്താൽ 5 ജിബി ഡാറ്റ ലഭിക്കും. ഇതിൽ നിങ്ങൾക്ക് 30 ദിവസത്തെ വാലിഡിറ്റി ഉണ്ട്. 30 ദിവസത്തെ ജിയോഹോട്ട്സ്റ്റാർ മൊബൈൽ/ടിവി ആക്സസ് 30 ദിവസത്തേക്ക് ലഭിക്കും. അതിനാൽ കുടുംബത്തോടൊപ്പം ടിവിയിൽ കാണാനാണെങ്കിലും പേഴ്സണൽ ഫോണിൽ കാണാനാണെങ്കിലും 100 രൂപ മതി.
ഒമ്പതാം വാർഷികത്തോട് അനുബന്ധിച്ച് ജിയോ ഗോൾഡ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ജിയോ പ്രഖ്യാപിച്ചിരുന്നു. ഇതും അംബാനി കമ്പനിയുടെ 100 രൂപ പ്ലാനിൽ ലഭ്യമാണ്.
ജിയോ ഗോൾഡിന് 2% ഇളവ് ലഭിക്കും. നിങ്ങൾ +91-8010000524 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകിക്കൊണ്ട് ഈ സേവനം പ്രയോജനപ്പെടുത്താം. പാക്കേജിൽ നിങ്ങൾക്ക് ജിയോഹോം സേവനവുമുണ്ട്. ഇങ്ങനെ പുതിയ കണക്ഷനിൽ 2 മാസത്തെ സൗജന്യ ട്രയൽ ലഭിക്കുന്നു.
Also Read: വെറും 1 രൂപയ്ക്ക് ഒരു മാസത്തേക്ക് Free Calls, ബൾക്ക് ഡാറ്റ BSNL സ്പെഷ്യൽ ഓഫറിൽ
ഇതിൽ ടെലികോം റിലയൻസ് ഡിജിറ്റൽ ആക്സസ് നേടാം. ഇങ്ങനെ നിങ്ങൾക്ക് തെരഞ്ഞെടുത്ത ഇലക്ട്രോണിക് ഉൽപ്പന്നങ്ങളിൽ 399 രൂപ കിഴിവ് ലഭിക്കും. 1000 രൂപയുടെ ഏറ്റവും കുറഞ്ഞ ഓർഡറിന് 200 രൂപ കിഴിവ് അജിയോ അനുവദിച്ചിരിക്കുന്നു.
3 മാസം സൊമാറ്റോ ഗോൾഡ് ആക്സസും 100 രൂപ പ്ലാനിൽ നിന്ന് നേടാം. ഇതിൽ സ്വകാര്യ ടെലികോം ജിയോസാവ്ൻ പ്രോയുടെ 1 മാസം സബ്സ്ക്രിപ്ഷൻ തരുന്നു. മ്യൂസിക് പ്രേമികൾക്കുള്ള ഓഫറാണിത്. അടുത്തത് ആറ് മാസത്തേക്ക് നെറ്റ്‌മെഡ്‌സ് സബ്സ്ക്രിപ്ഷൻ ലഭിക്കുമെന്നതാണ്. ഇതിൽ നിങ്ങൾക്ക് വേണമെങ്കിൽ ഈസ്‌മൈട്രിപ്പ് കിഴിവും നേടാം.