10 രൂപ നിരക്കിൽ Unlimited കോളിങ്, 1.5ജിബി ഡാറ്റ 60 ദിവസം മുഴുവനും! കിടിലൻ Airtel പ്ലാനിനെ കുറിച്ച് നിങ്ങൾക്കറിയാമോ?

HIGHLIGHTS

ഈ പ്ലാനിൽ, എല്ലാ നെറ്റ് വർക്കുകളിലേക്കും നിങ്ങൾക്ക് വോയിസ് കോളിങ് അനുവദിച്ചിട്ടുണ്ട്

60 ദിവസത്തേക്ക് സ്വകാര്യ ടെലികോം ഫ്രീ കോളിങ് തരുന്നു

Airtel മികച്ച ഡാറ്റ പാക്കേജും, വോയിസ് കോളും അനുവദിച്ചിട്ടുണ്ട്

60 ദിവസമെന്നാൽ കൃത്യം 2 മാസത്തെ വാലിഡിറ്റി. മാസ പ്ലാൻ മടുത്തവർക്കായി ഭാരതി എയർടെൽ അവതരിപ്പിച്ച കിടിലൻ പ്രീ പെയ്ഡ് പ്ലാനിനെ കുറിച്ചാണ് വിശദമാക്കുന്നത്. ഈ പ്ലാനിൽ Airtel മികച്ച ഡാറ്റ പാക്കേജും, വോയിസ് കോളും അനുവദിച്ചിട്ടുണ്ട്. 60 ദിവസ പ്ലാനിന്റെ വിലയും സവിശേഷതകളും ഞങ്ങൾ പറഞ്ഞുതരാം.

Airtel 60 Days Plan: ആനുകൂല്യങ്ങൾ എന്തൊക്കെ?

ഈ പ്ലാനിൽ, എല്ലാ നെറ്റ് വർക്കുകളിലേക്കും നിങ്ങൾക്ക് വോയിസ് കോളിങ് അനുവദിച്ചിട്ടുണ്ട്. അൺലിമിറ്റഡായി ഔട്ട്ഗോയിങ്, ഇൻകമിങ് വോയിസ് കോളുകൾ ആസ്വദിക്കാം. ഇതിൽ ടെലികോം എസ്എംഎസ്സും ആവശ്യത്തിന് ഡാറ്റയും ഉൾപ്പെടുത്തിയിട്ടുണ്ട്.

60 ദിവസത്തേക്ക് സ്വകാര്യ ടെലികോം ഫ്രീ കോളിങ് തരുന്നു. ഈ പ്ലാനിൽ നിങ്ങൾക്ക് പ്രതിദിനം 100 എസ്എംഎസുകളും ആസ്വദിക്കാം.

ഇതിൽ പ്രതിദിനം 1.5 GB ഹൈ-സ്പീഡ് ഡാറ്റ തരുന്നത്. ഇത് ശരിക്കും 4ജി വരിക്കാർക്ക് ബൾക്കായുള്ള ഡാറ്റയാണ്. ഒരു ശരാശരി ഉപയോക്താവിന് ദിവസേന കിട്ടാവുന്ന പരമാവധി ഡാറ്റ പാക്കേജാണിത്.

ഈ പാക്കേജിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഉൾപ്പെടുന്നില്ല. 5ജി ഇല്ലെന്നത് മാത്രമാണ് പ്ലാനിലെ പോരായ്മ. എന്നാൽ 5G ഡാറ്റയുള്ള ഇതേ വാലിഡിറ്റിയുള്ള പ്ലാനാണ് നോക്കുന്നതെങ്കിൽ മറ്റൊരു ഓപ്ഷനുണ്ട്. ഭാരതി എയർടെൽ വരിക്കാർക്ക് ഇതിനായി എയർടെല്ലിന്റെ 649 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാം. എന്നാൽ 649 രൂപ പ്ലാനിൽ വെറും 56 ദിവസമാണ് കാലാവധി.

Airtel Rs 619

എയർടെൽ പ്ലാനിലെ വിലയും അധിക ഓഫറുകളും

619 രൂപയുടെ പ്ലാനിൽ ദിവസേന വെറും 10 രൂപ മാത്രമാണ് ചെലവ്. മാസച്ചെലവ് 309 രൂപയാണെന്ന് പറയാം. ഈ നിരക്കിൽ നിങ്ങൾക്ക് കോളിങ്, ഡാറ്റയ്ക്ക് പുറമെ ചില കോംപ്ലിമെന്ററി ഓഫറുകളും ലഭിക്കും.

എയർടെൽ എക്സ്സ്ട്രീം പ്ലേ ആക്സസ് ഇതിലുണ്ട്. ഈ ആപ്പ് വഴി സോണിലിവ്, സീ5 ഉൾപ്പെടെയുള്ള ഒടിടി ആക്സസ് പ്ലാനിൽ നിന്ന് നേടാം. അപ്പോളോ 24|7 സർക്കിൾ സബ്സ്ക്രിപ്ഷൻ ഈ പാക്കേജിൽ ലഭ്യമാണ്. ഇതിൽ വരിക്കാർക്ക് സൗജന്യ ഹലോട്യൂണുകളും നേടാം. പാക്കേജിലെ മറ്റൊരു ഓഫറാണ് പെർപ്ലെക്സിറ്റി എഐ. 17000 രൂപ വിലയാകുന്ന പെർപ്ലെക്സിറ്റി എഐ 12 മാസത്തേക്ക് തികച്ചും സൌജന്യമായി നേടാനാകും.

Also Read: 600W ഔട്ട്പുട്ട് LG സൗണ്ട്ബാർ 18000 രൂപയ്ക്ക് താഴെ Amazon ദീപാവലി ഓഫറിൽ വാങ്ങാം

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :