Good News! സർക്കാർ കമ്പനി eSIM പുറത്തിറക്കി, Bharat Sanchar Nigam Limited മാറ്റത്തിലേക്ക്…

Updated on 22-Aug-2025
HIGHLIGHTS

BSNL ഇപ്പോഴിതാ eSIM പുറത്തിറക്കിയിരിക്കുന്നു

ഫിസിക്കൽ സിമ്മില്ലാതെ കൂടുതൽ മികച്ച ടെക്നോളജി സേവനങ്ങൾ വരിക്കാർക്ക് ലഭ്യമാക്കുകയാണ് ബിഎസ്എൻഎൽ

തമിഴ്‌നാട്ടിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഇ-സിം സേവനം ആരംഭിച്ചു

ഇന്ത്യയിലെ സർക്കാർ ടെലികോമാണ് Bharat Sanchar Nigam Limited. സാധാരണക്കാരും ബേസിക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ടെലികോം സേവനം ബിഎസ്എൻഎല്ലിന്റേതാണ്. സർക്കാർ ടെലികോമിൽ നിന്ന് 4ജി, 5ജി എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. എങ്കിലും കമ്പനിയ്ക്ക് ഇപ്പോഴും ഫാസ്റ്റ് കണക്റ്റിവിറ്റി ലഭ്യമാക്കാൻ സാധിച്ചിട്ടില്ല.

ഇപ്പോഴിതാ BSNL eSIM പുറത്തിറക്കിയിരിക്കുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച തമിഴ്‌നാട്ടിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഇ-സിം സേവനം ആരംഭിച്ചുവെന്നാണ് വാർത്ത. നമ്മുടെ തൊട്ടയൽപക്കത്ത് ഇ സിം സോഫ്റ്റ് ലോഞ്ചാണ് നടപ്പിലാക്കിയത്. ഇനി കൂടുതൽ മേഖലയിലേക്ക് സേവനം വ്യാപിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഫിസിക്കൽ സിമ്മില്ലാതെ കൂടുതൽ മികച്ച ടെക്നോളജി സേവനങ്ങൾ വരിക്കാർക്ക് ലഭ്യമാക്കുകയാണ് ബിഎസ്എൻഎൽ. ഇങ്ങനെ ഇ-സിം അവതരിപ്പിക്കുന്നതിലൂടെ തൽക്ഷണ ആക്ടിവേഷൻ സാധ്യമാകും. മാത്രമല്ല ഐഒടി-റെഡി കണക്റ്റിവിറ്റി, സ്മാർട്ട്‌ഫോണുകളിലും വെയറബിളുകളിലും തടസ്സരഹിതമായ ഉപയോഗം എന്നിവയും ഉറപ്പിക്കാം.

മറ്റൊരു സംസ്ഥാനത്തും നിലവിൽ ഇ സിം സേവനം ലഭിക്കുന്നില്ല. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഇ-സിം ഉടൻ തന്നെ ആരംഭിക്കുമെന്നാണ് ബിഎസ്എൻഎൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. എന്നിരുന്നാലും എന്നായിരിക്കും ലോഞ്ച് എന്നതിൽ കൃത്യമായ തീയതി ഇതുവരെ അറിയിച്ചിട്ടില്ല.

Bharat Sanchar Nigam Limited ഇ സിം സേവനം എങ്ങനെ നിങ്ങൾക്ക് വാങ്ങാം?

കേരള സർക്കിളിലെ വരിക്കാർക്കും ഇ സിം സേവനം ലഭിക്കാൻ കുറച്ചുനാൾ കൂടി കാത്തിരിക്കേണ്ടി വരും. ഇത് മറ്റ് സംസ്ഥാനങ്ങളിലും എത്തിക്കഴിഞ്ഞാൽ ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്ററുകൾ (CSC)വഴി ഇ സിം ലഭിക്കും. ഡിജിറ്റൽ നോ-യുവർ-കസ്റ്റമർ (കെവൈസി) വെരിഫിക്കേഷനിലൂടെയാണ് ഇ സിം ലഭിക്കുക. നിങ്ങളുടെ ഫോൺ ഇ-സിം സപ്പോർട്ട് ചെയ്യുന്നതാണെന്നതും ഉറപ്പുവരുത്തുക. അങ്ങനെയെങ്കിൽ സ്മാർട്ഫോണും ഐഡിയും ഉപയോഗിച്ച് സിമ്മെടുക്കാം. ടെലികോം വരിക്കാർക്ക് അവരുടെ ഇ-സിം പ്രൊഫൈൽ ഡൗൺലോഡ് ചെയ്യുന്നതിന് ഒറ്റത്തവണ ക്യുആർ കോഡ് ലഭിക്കുന്നതായിരിക്കും.

പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്, ഡ്യുവൽ സിം പ്രവർത്തനക്ഷമത പിന്തുണയ്ക്കുന്ന ഉപകരണങ്ങളിൽ ഒരു ഫിസിക്കൽ സിമ്മിനൊപ്പം ഇത് ഉപയോഗിക്കാനും കഴിയും.

eSIM എന്നാൽ എംബെഡഡ് സിം. ഇത് സ്മാർട്ഫോണുകളിൽ ബിൽറ്റ് ഇൻ ആയിട്ടുള്ള ഡിജിറ്റൽ സിം കാർഡാണ്. ഫിസിക്കൽ സിം കാർഡ് ഇല്ലാതെ മൊബൈൽ നെറ്റ്‌വർക്ക് ആക്ടീവാക്കാൻ അനുവദിക്കുന്നു. പ്ലാസ്റ്റിക് സിം കാർഡുകളുടെ ആവശ്യകത കുറയ്ക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഇതിനകം Jio, Airtel, Vodafone Idea കമ്പനികൾ ഇ-സിം സേവനം നൽകുന്നുണ്ട്. ഇതിലേക്ക് ഗവൺമെന്റിന്റെ ടെലികോം കമ്പനിയും ചേർന്നു. എങ്കിലും ബിഎസ്എൻഎല്ലിന്റെ ഇ സിം സേവനം എങ്ങനെയായിരിക്കും എന്നതിൽ ഇതുവരെയും കൂടുതൽ വിവരമൊന്നും ലഭിച്ചിട്ടില്ല. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഇ സിം സേവനങ്ങൾക്ക് എത്ര ചാർജാകുമെന്നതിൽ വ്യക്തതയില്ല. അതുപോലെ ഫിസിക്കൽ സിമ്മിൽ നിന്ന് ഇ-സിമ്മിലേക്ക് മാറുന്നതിന് അധിക ചാർജ് ആവശ്യമാകുമോ എന്നതിലും സർക്കാർ ഓപ്പറേറ്റർ അറിയിച്ചിട്ടില്ല.

ALSO READ: Redmi 15 5G Launched: Qualcomm Snapdragon പ്രോസസറും 7000mAh പവറുമുള്ള റെഡ്മി 15 5ജി ഇന്ത്യയിൽ, വിലയും ഫീച്ചറുകളും

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :