Bharat Sanchar Nigam Limited Best Plan: 7 രൂപ നിരക്കിൽ ദിവസവും 3GB, അൺലിമിറ്റഡ് കോളിങ്, ഫ്രീ ഒടിടി…

Updated on 17-Jul-2025
HIGHLIGHTS

ബിഎസ്എൻഎൽ കമ്പനിയുടെ 599 രൂപ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ച് അറിയാം

ഇതിൽ ഡാറ്റയ്ക്ക് പുറമെ അൺലിമിറ്റഡായി കോളിങ് സേവനവും പ്രയോജനപ്പെടുത്താം

ദിവസവും റീചാർജ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് ഈ പാക്കേജ് തെരഞ്ഞെടുക്കാം

Bharat Sanchar Nigam Limited Best Plan: ദിവസവും 3ജിബി ഡാറ്റ ലഭിക്കാനും അൺലിമിറ്റഡ് കോളിങ് സേവനം ആസ്വദിക്കാനും ഒരു പെർഫെക്റ്റ് പ്ലാൻ നോക്കിയാലോ! 84 ദിവസത്തെ വാലിഡിറ്റിയിൽ ബണ്ടിൽ കണക്കിന് ടെലികോം സേവനങ്ങൾ ലഭിക്കുന്ന പാക്കേജാണിത്. ദിവസവും റീചാർജ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് ഈ പാക്കേജ് തെരഞ്ഞെടുക്കാം.

Bharat Sanchar Nigam Limited 84 ദിവസത്തെ പ്ലാൻ

കുറഞ്ഞ ചെലവിൽ മികച്ച ഡാറ്റയും കോളിംഗ് സൗകര്യങ്ങളും ലഭിക്കാൻ ഈ പ്ലാൻ മതിയാകും. ബിഎസ്എൻഎൽ വെബ്സൈറ്റ് വഴിയും മൈജിയോ, യുപിഐ മൊബൈൽ ആപ്പുകളിലൂടെയും റീട്ടെയിലർ ഷോപ്പുകൾ വഴിയും റീചാർജ് ചെയ്യാം. ഡാറ്റയും കോളുകളും മാത്രമല്ല ഈ പാക്കേജിൽ നിങ്ങൾക്ക് എസ്എംഎസ് സേവനങ്ങളും ലഭിക്കും. ഏകദേശം രണ്ടരമാസം വാലിഡിറ്റി വരുന്ന BSNL പാക്കേജിനെ കുറിച്ച് അറിയാം.

BSNL Rs 599 Plan: ആനുകൂല്യങ്ങൾ

ബിഎസ്എൻഎൽ കമ്പനിയുടെ 599 രൂപ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. 84 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിൽ വരുന്നത്. ഈ പ്ലാൻ നിരവധി ടെലികോം ആനുകൂല്യങ്ങൾ നൽകുന്നു.

ദിവസവും 3 GB അതിവേഗ ഡാറ്റയാണ് പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 84 ദിവസത്തേക്ക് മൊത്തം 252 GB ഡാറ്റയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്നത്. ദിവസത്തെ 3ജിബി ഡാറ്റ പരിധി കഴിഞ്ഞാലും ഇന്റർനെറ്റ് ലഭിക്കും. എന്നാൽ ഇതിന്റെ വേഗത 40 Kbps ആയി കുറയുന്നു.

BSNL 599

ഇതിൽ ഡാറ്റയ്ക്ക് പുറമെ അൺലിമിറ്റഡായി കോളിങ് സേവനവും പ്രയോജനപ്പെടുത്താം. എല്ലാ നെറ്റ് വർക്കുകളിലേക്കും പരിധിയില്ലാത്ത ലോക്കൽ, STD കോളുകൾ ചെയ്യാം. 84 ദിവസത്തേക്ക് ഔട്ട്ഗോയിങ്, ഇൻകമിങ് കോളുകൾക്ക് തടസ്സമില്ലാതെ ലഭിക്കും.

ദിവസവും 100 സൗജന്യ എസ്എംഎസുകൾ ഇതിലുണ്ട്. ബേസിക് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഈ മെസേജ് സേവനങ്ങൾ പ്രയോജനപ്പെടുത്താം. രാജ്യത്തുടനീളം സൗജന്യ ദേശീയ റോമിംഗും 599 രൂപ പാക്കേജിൽ അനുവദിച്ചിട്ടുണ്ട്.

599 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ചില ഒടിടി ആക്സസും കോംപ്ലിമെന്ററി ഓഫറായി നേടാം. സിങ്ക് മ്യൂസിക്, വീഡിയോ സ്ട്രീമിംഗ് ആപ്പുകളുടെ സബ്സ്ക്രിപ്ഷനുകളും പ്ലാനിൽ ചേർത്തിരിക്കുന്നു. ഇതിൽ പേഴ്സണൽ റിംഗ് ബാക്ക് ടോൺ, ആസ്ട്രോടെൽ, ഗെയിംഓൺ തുടങ്ങിയ സേവനങ്ങളും സ്വന്തമാക്കാം.

Also Read: Jio Unlimited 5G Plan: 101 രൂപയ്ക്ക് അൺലിമിറ്റഡായി ട്രൂ 5ജി, വിശ്വസിക്കാനാവുന്നില്ലേ!

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :