Bharat Sanchar Nigam Limited 5ജി
കഴിഞ്ഞ മാസം സർക്കാർ ടെലികോം Bharat Sanchar Nigam Limited 4G പുറത്തിറക്കി. എങ്കിലും സ്വകാര്യ കമ്പനികളോടൊപ്പം എത്താൻ ബിഎസ്എൻഎല്ലിന് സാധിച്ചില്ല. കാരണം BSNL 5G കണക്റ്റിവിറ്റി അവതരിപ്പിച്ചില്ല എന്നതാണ്. എന്നാലിപ്പോൾ പൊതുമേഖല ടെലികോം കമ്പനി 5ജി ഉടൻ അവതരിപ്പിക്കുമെന്ന സൂചനയാണ് വരുന്നത്. ബിഎസ്എൻഎൽ 5ജി എപ്പോൾ ലോഞ്ച് ചെയ്യുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.
4ജി ലോഞ്ച് ചെയ്തതിന് ശേഷം ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 5ജി അപ്ഡേറ്റും പങ്കുവച്ചു. തദ്ദേശീയമായി വികസിപ്പിച്ച 4ജി നെറ്റ്‌വർക്കാണ് കമ്പനി പുറത്തിറക്കിയത്. ഇപ്പോൾ കേന്ദ്ര മന്ത്രി അറിയിച്ചത് 5ജിയുടെ വരവാണ്.
ഇന്ത്യയിലുടനീളം കമ്പനി ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നാണ് പറയുന്നത്. കൗടില്യ ഇക്കണോമിക് എൻക്ലേവ് 2025 പരിപാടിയിലാണ് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം അറിയിച്ചത്.
ഇതിനൊപ്പം ഇന്ത്യ 4ജി സാങ്കേതിക വിദ്യയിൽ നേട്ടം കൈവരിച്ച കാര്യവും പങ്കുവച്ചു. അടുത്ത ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ,4G ടവറുകൾ 5G നെറ്റ്‌വർക്കുകളിലേക്ക് മാറ്റുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഇന്ത്യയുടെ ഓരോ പ്രദേശങ്ങളിലും വ്യാപകമായി എൻഡ്-ടു-എൻഡ് 5G നെറ്റ്‌വർക്ക് ശേഷി നൽകാനാണ് ടെലികോമിന്റെ പ്ലാൻ.
ഇന്ത്യയിൽ ആദ്യമായാണ് തദ്ദേശീയമായി കണക്റ്റിവിറ്റി അവതരിപ്പിച്ചത്. 4G നിലവാരത്തിൽ 92,500-ലധികം സ്വദേശി 4G ടവറുകളാണ് കശ്മീർ മുതൽ കന്യാകുമാരി വരെ വിന്യസിച്ചത്. ഇനി ഉടൻ തന്നെ ഈ ടവറുകൾ 5Gയിലേക്ക് അപ്ഡേറ്റ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ ആഭ്യന്തര 4G സ്റ്റാക്ക് വെറും 22 മാസത്തിനുള്ളിൽ വികസിപ്പിച്ചെടുത്തതാണ്.
C-DoT ആമ് ക്ലൗഡ്-നേറ്റീവ് കോർ നെറ്റ്‌വർക്ക് അവതരിപ്പിച്ചത്. കമ്പനിയ്ക്ക് തേജസ് നെറ്റ്‌വർക്കാണ് റേഡിയോ ആക്‌സസ് നെറ്റ്‌വർക്ക് നൽകിയത്. ടിസിഎസ് സിസ്റ്റംസ് ഇന്റഗ്രേഷൻ കൈകാര്യം ചെയ്തു. ഏകദേശം 98,000 ടവറുകളാണ് രാജ്യത്ത് കമ്പനി അവതരിപ്പിച്ചതെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ഇത് 22 ദശലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു.
Also Read: Super Deal: 40 ഇഞ്ച്, 43 ഇഞ്ച് QLED സ്മാർട് ടിവികൾ പകുതി വിലയ്ക്ക് ഈ ദീപാവലിയ്ക്ക് വാങ്ങാം