Bharat Sanchar Nigam Limited
Bharat Sanchar Nigam Limited വരിക്കാർക്ക് വളരെ ലാഭകരമായൊരു പ്ലാൻ പറഞ്ഞുതരാം. രണ്ട് മാസം മുമ്പ് BSNL പുറത്തിറക്കിയ Cricket Bonanza പ്ലാനാണിത്. ഈ പാക്കേജിലൂടെ നിങ്ങൾക്ക് ഒരു ജിബിയ്ക്ക് 1 രൂപ ഇന്റർനെറ്റ് ആസ്വദിക്കാം.
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ടെലികോം ഓപ്പറേറ്ററാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്. കമ്പനി IPL ആരാധകർക്ക് വേണ്ടിയാണ് മുഖ്യമായും ഈ പ്ലാൻ പുറത്തിറക്കിയത്. ഐപിഎൽ തീർന്നാലും പുതിയതായി റീചാർജ് ചെയ്യുന്നവർക്ക് 60 ദിവസത്തേക്ക് പ്ലാൻ ലഭിക്കുന്നതാണ്. ഈ പാക്കേജിനെ കുറിച്ച് വിശദമായി അറിയാം.
ബിഎസ്എൻഎല്ലിന്റെ 251 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. 251 രൂപയ്ക്ക് ധാരാളം ഡാറ്റ ലഭിക്കുന്ന ഓഫറാണിത്. ഇതൊരു ഡാറ്റ വൗച്ചറാണെന്ന് കൂടി ശ്രദ്ധിക്കുക.
ഐപിഎൽ പ്രമാണിച്ച് ക്രിക്കറ്റ് സ്ട്രീമിങ് അൺലിമിറ്റഡായി ആസ്വദിക്കാനുള്ള പാക്കേജാണിത്. ഈ പ്ലാനിൽ ദിവസ ഡാറ്റ പരിധിയില്ല. 251 രൂപയ്ക്ക് 251ജിബി ഡാറ്റ ഇതിൽ ഉൾപ്പെടുന്നു. 60 ദിവസം വാലിഡിറ്റിയ്ക്കുള്ളിൽ ഈ ഡാറ്റ അളവ് നിങ്ങൾക്ക് ഉപയോഗിക്കാനാകും.
ബിഎസ്എൻഎല്ലിന്റെ 251 രൂപ ഡാറ്റ വൗച്ചറിൽ 251 ജിബി ഡാറ്റ അനുവദിച്ചിരിക്കുന്നു. ഇതിൽ കോളുകളോ, എസ്എംഎഎസ് ഓഫറുകളോ ലഭ്യമല്ല. എന്നാൽ ഫെയർ യൂസേജ് പോളിസി അഥവാ FUP കഴിഞ്ഞാലും ഡാറ്റ ലഭിക്കും. എന്നാൽ വരിക്കാരന് മറ്റേതെങ്കിലും ബേസ് ആക്റ്റീവ് പ്രീപെയ്ഡ് പ്ലാൻ ഉണ്ടെങ്കിൽ മാത്രമേ എഫ്‌യുപിയ്ക്ക് ശേഷം ഡാറ്റ ലഭ്യമാകൂ.
സർവീസ് വാലിഡിറ്റി ഉള്ള ഒരു പ്ലാൻ ഇല്ലാതെ, ഈ പ്ലാൻ പ്രവർത്തിക്കില്ലെന്നതും ശ്രദ്ധിക്കുക. എങ്കിലും ജിയോ, എയർടെൽ, വിഐ കമ്പനികളുടെ പ്ലാനുകളേക്കാൾ ഇത് വളരെ മികച്ചതാണ്. കാരണം ഈ പ്ലാനിന് ചെലവഴിക്കേണ്ട വില വളരെ തുച്ഛമാണ്. ഒരു രൂപയ്ക്ക് ഒരു ജിബിയെന്നത് മറ്റൊരു ടെലികോമിനും ഓഫർ ചെയ്യാനാകാത്ത പ്ലാനാണ്.
ഇതേ വാലിഡിറ്റി വരുന്ന മറ്റ് ബിഎസ്എൻഎൽ പ്ലാനുകൾ കൂടി പരിചയപ്പെടാം.
രണ്ട് മാസം വാലിഡിറ്റിയുള്ള സർക്കാർ ടെലികോമിന്റെ പ്രമുഖമായ ഒരു പ്ലാനിതാ. 319 രൂപ വിലയാകുന്ന പ്രീ-പെയ്ഡ് പാക്കേജാണിത്. ഈ പ്ലാനിൽ 60 ദിവസത്തേക്കാൾ കൂടുതൽ വാലിഡിറ്റി അനുവദിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളിംഗ് ലഭ്യമാണ്. 300 എസ്‌എംഎസുകളും വാലിഡിറ്റിയിലുടനീളം ആസ്വദിക്കാം. ആകെ 10 ജിബി ഡാറ്റയാണ് പ്ലാനിൽ അനുവദിച്ചിരിക്കുന്നത്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
ഇതിൽ ആകർഷകമായ ഒരു കോംപ്ലിമെന്ററി ഓഫർ കൂടിയുണ്ട്. BSNL Tunes നിങ്ങൾക്ക് ഫ്രീയായി ലഭിക്കുന്നു. പ്ലാനിന്റെ ദിവസച്ചെലവ് വളരെ തുച്ഛമാണ്. 319 രൂപയ്ക്ക് റീചാർജ് ചെയ്താൽ 65 ദിവസത്തേക്ക് ലഭിക്കും. ഇങ്ങനെയാണെങ്കിൽ 4.9 രൂപ ദിവസേന എന്ന കണക്കിലാണ് ലഭിക്കുന്നത്.