Best Fiber Internet Plans
മൊബൈൽ റീചാർജ് താരിഫ് ഉയരുന്ന സാഹചര്യത്തിൽ കുടുംബത്തിന് മൊത്തമായി ഇന്റർനെറ്റ് കണക്ഷനെടുക്കുന്നതാണ് ഉത്തമം. അങ്ങനെയെങ്കിൽ കേരളത്തിൽ ലഭ്യമാകുന്ന Best Fiber Internet Plans ഏതൊക്കെയാണ്? 399 രൂപ മുതൽ വിലയാകുന്ന ഫൈബർ ഇന്റർനെറ്റ് പ്ലാനുകൾ ലഭ്യമാണ്.
കേരളത്തിലെ പ്രധാന ബ്രോഡ്ബാൻഡ് സേവനങ്ങളും അവയുടെ വിലയും ഞങ്ങൾ പറഞ്ഞുതരാം.
കേരളത്തിലെ ഏറ്റവും മികച്ച ഫൈബർ ഇന്റർനെറ്റ് സേവനങ്ങൾ ഏതെല്ലാം? ജിയോ ഫൈബർ, എയർടെൽ എക്സ്സ്ട്രീം ഫൈബർ, ഏഷ്യാനെറ്റ് എന്നിവയെല്ലാം ഇവയിൽ പ്രധാനികളാണ്. പരിധിയില്ലാത്ത ഡാറ്റയും, അതിവേഗത്തിൽ അപ്ലോഡ്, ഡൌൺലോഡ് സാധ്യമാകുന്ന ഇന്റർനെറ്റ് പ്ലാനുകൾ ഏതൊക്കെയാണ്?
കേരള വിഷൻ, ഏഷ്യാനെറ്റ്, ജിയോ, എയർടെൽ, ബിഎസ്എൻഎൽ എന്നിവയിൽ നിന്നും ഫൈബർ നെറ്റ് സേവനങ്ങൾ ലഭിക്കും.
399 രൂപ പ്ലാനിൽ അൺലിമിറ്റഡ് കോളുകൾ ലഭിക്കുന്നു. ഇതിൽ 1400GB വരെ ഡാറ്റ ലഭിക്കും. 40 Mbps വേഗതയിലാണ് ഡാറ്റ സ്പീഡ്.
449 രൂപ പ്ലാനിൽ പരിധിയില്ലാത്ത കോളുകൾ ലഭിക്കും.50 Mbps വേഗത, 3300GB വരെ ഡാറ്റ ഇതിലുണ്ട്.
599 രൂപയുടെയും 799 രൂപയുടെയും മിഡ്-റേഞ്ച് പ്ലാനുകളുമുണ്ട്. 599 രൂപ പാക്കേജിൽ അൺലിമിറ്റഡ് കോളിങ്, ജിയോഹോട്ട്സ്റ്റാർ ആക്സസ് ഉൾപ്പെടുത്തിയിരിക്കുന്നു. 60-100 Mbps വേഗത, 3.3TB/4TB ഡാറ്റയും ലഭിക്കുന്നു.
799 രൂപ പ്ലാനിൽ പരിധിയില്ലാത്ത കോളുകൾ ലഭിക്കുന്നു. ഇതിൽ 100-150 Mbps വേഗത, 1000GB-4000GB ഡാറ്റയുമുണ്ട്.
999 രൂപയുടെ പ്രീമിയം ബ്രോഡ്ബാൻഡ് പ്ലാനിൽ അൺലിമിറ്റഡ് കോളിങ് ലഭ്യം. 150 Mbps വേഗത, 2000GB ഡാറ്റ, OTT (YuppTV, Hotstar, SonyLIV, മുതലായവ) ഇതിലുണ്ട്.
Also Read: ആമസോണിൽ അപാരമായ ഓഫർ! 50MP Selfie Sensor Motorola സ്മാർട്ട് ഫോൺ 45 ശതമാനം ഡിസ്കൗണ്ടിൽ
399 രൂപ പ്ലാനിൽ 30 Mbps, അൺലിമിറ്റഡ് ഡാറ്റ ആസ്വദിക്കാം.
699 രൂപ പ്ലാനിൽ 100 Mbps, അൺലിമിറ്റഡ് ഡാറ്റ ലഭ്യം.
999 രൂപ പ്ലാനിൽ 150 Mbps, അൺലിമിറ്റഡ് ഡാറ്റ, ഒടിടികളും സുലഭം.
1499 രൂപ പ്ലാനിൽ 300 Mbps, അൺലിമിറ്റഡ് ഡാറ്റ, കൂടുതൽ OTT-കളുമുണ്ട്.
499 രൂപ പ്ലാനിൽ 40 Mbps, അൺലിമിറ്റഡ് കോളിങ് ആസ്വദിക്കാം.
699 രൂപ പ്ലാനിൽ 40 Mbps + ടിവി ചാനലുകൾ സുലഭം.
799 രൂപ പ്ലാനിൽ 100 Mbps, അൺലിമിറ്റഡ് സുലഭം.
999 രൂപ പ്ലാനിൽ 100 Mbps, എന്റർടൈൻമെന്റ് ബണ്ടിൽ ചെയ്തിരിക്കുന്നു.
ഇതുപോലെ ഏഷ്യാനെറ്റ്, കേരള വിഷൻ എന്നിവയിൽ നിന്നും ഫൈബർ ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കും.