Reliance Jio വരിക്കാർക്ക് Airtel തരുന്നതിനേക്കാൾ ലാഭകരമായ ഒരു പ്രീ പെയ്ഡ് പ്ലാൻ പറഞ്ഞുതരാം. 84 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന പാക്കേജിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയാണ് ജിയോ. എയർടെലും ജിയോയും ഇന്ത്യയിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന ടെലികോമുകളുമാണ്.
എന്നാൽ എയർടെലിന്റെ 84 ദിവസത്തെ പ്ലാനുമായി താരതമ്യം ചെയ്യുമ്പോൾ ജിയോ പ്ലാൻ ലാഭകരമാണ്.
448 രൂപയുടെ പ്രീമിയം പ്ലാനാണ് റിലയൻസ് ജിയോ തരുന്നത്. ഈ പ്രീ പെയ്ഡ് പ്ലാൻ ഉപയോഗിച്ച് നിങ്ങൾക്ക് വോയിസ് കോളിങ്ങും എസ്എംഎസ് സേവനങ്ങളും ആസ്വദിക്കാം. 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനിന് 450 രൂപയിലും താഴെയാണ് വിലയെന്നത് വളരെ ആകർഷകമായ ഓഫറാണ്.
വോയിസ് കോളിംഗിന് വേണ്ടി പ്ലാൻ നോക്കുന്ന വരിക്കാർക്ക് ഈ ജിയോ പ്ലാൻ അനുയോജ്യമാണ്. എയർടെലിന്റെ ഇതേ വാലിഡിറ്റിയുള്ള പ്ലാനിന് 548 രൂപ വിലയാകുന്നു. എന്നാൽ ജിയോയിൽ വെറും 448 രൂപ മാത്രമാണ് ചെലവാകുക.
84 ദിവസത്തെ വാലിഡിറ്റിയിൽ നിങ്ങൾക്ക് അൺലിമിറ്റഡായി വോയിസ് കോളുകൾ ആസ്വദിക്കാം. ഇതിൽ സ്വകാര്യ ടെലികോം 1,000 എസ്എംഎസും അനുവദിച്ചിട്ടുണ്ട്. കൂടാതെ, ജിയോ ടിവി, ജിയോ ക്ലൗഡ് സബ്‌സ്‌ക്രിപ്‌ഷനുകൾ ഇതിലുണ്ട്. ജിയോ ആപ്പും വെബ്‌സൈറ്റും ഈ പ്ലാനിലൂടെ ആക്സസ് ചെയ്യാം.
വീട്ടിൽ വൈ ഫൈ ഉള്ളവർക്ക് മൊബൈൽ ഡാറ്റ വേണ്ടെങ്കിൽ ഈ പ്ലാൻ പ്രയോജനപ്പെടും. അതുപോലെ ജിയോ സെക്കൻഡറി സിം ആയി ഉപയോഗിക്കുകയാണെങ്കിലും 448 രൂപയുടെ പ്ലാൻ ഉപകാരപ്പെടും. എയർടെൽ 84 ദിവസത്തെ പ്ലാനിനേക്കാൾ ഇത് ലാഭവുമാണ്.
എയർടെലിന്റെ 84 ദിവസ പ്ലാനുകളിൽ ജിയോയേക്കാൾ ഡാറ്റ കുറവായിരിക്കും. എന്നാൽ ഇതിൽ ഒടിടി ആപ്പുകളുടെ സബ്സ്ക്രിപ്ഷൻ ലഭിക്കും. 859 രൂപയുടെ ജിയോ പ്ലാനിൽ 84 ദിവസമാണ് വാലിഡിറ്റി. ഇതിൽ 2ജിബി പ്രതിദിന ഡാറ്റയുണ്ട്. അൺലിമിറ്റഡ് വോയിസ് കോളിങ്, എസ്എംഎസ് സേവനങ്ങളും പ്ലാനിൽ ആസ്വദിക്കാം.
Also Read: Dream Phone വാങ്ങാൻ ഉഗ്രൻ ഓഫർ! ഐഫോൺ 14 നേക്കാൾ ലാഭം iPhone 15
859 രൂപ എയർടെൽ പ്ലാനിൽ 1.5GB പ്രതിദിന ഡാറ്റ അനുവദിച്ചിട്ടുണ്ട്. ഇതിൽ ആമസോൺ പ്രൈം ലൈറ്റ് ആക്സസും നേടാം. ഈ എയർടെൽ പാക്കേജിലും അൺലിമിറ്റഡ് വോയിസ് കോളിങ്, എസ്എംഎസ് സേവനങ്ങളുണ്ട്.
ഭാരതി എയർടെലിൽ 84 ദിവസം വാലിഡിറ്റിയിൽ നിരവധി പ്ലാനുകളുണ്ട്. 619 രൂപയുടെ പ്രീ പെയ്ഡ് പ്ലാനാണിത്. 1.5ജിബി ഡാറ്റ ഇതിൽ വരുന്നു. 869 രൂപയുടെ പാക്കേജിൽ 2GB ഡാറ്റയുണ്ട്. 979 രൂപയ്ക്കും ഭാരതി എയർടെലിന്റെ 84 ദിവസ പ്ലാൻ വരുന്നുണ്ട്.