ambani jio introduced 2 new voice call plans after telecom authority mandate
അങ്ങനെ Reliance Jio കമ്പനിയും 2 പുത്തൻ പ്രീ-പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. TRAI-യുടെ നിർദേശത്തിന് ശേഷമാണ് Voice Call Plan അംബാനി പുറത്തിറക്കിയത്. ഇവ ഇന്റർനെറ്റില്ലാതെ വോയിസ്, എസ്എംഎസ്സുകൾക്ക് മാത്രമുള്ള പാക്കേജാണ്. ഭാരതി എയർടെലും 2 വോയ്‌സ്-ഒൺലി പ്ലാനുകൾ കൊണ്ടുവന്നിരുന്നു.
ഇന്ത്യയിലെ പ്രീപെയ്ഡ് വരിക്കാർക്കായാണ് റിലയൻസ് ജിയോ പ്ലാനുകൾ. വോയ്‌സ് കോളുകൾക്കും എസ്എംഎസുകൾക്കുമായി പ്രത്യേക താരിഫ് വൗച്ചറുകൾ വേണമെന്ന് TRAI നിർദേശം വച്ചിരുന്നു. നിരവധി ആളുകൾ ഇന്റർനെറ്റ് ആവശ്യമില്ലാതെയും വൻതുകയ്ക്ക് പ്ലാനുകൾ എടുക്കുന്നു.
ഇതിനെതിരെയുള്ള ടെലികോം അതോറിറ്റിയുടെ നീക്കമായിരുന്നു വോയിസ് കോളുകൾ നിർബന്ധമാക്കിയത്. ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്കും, വൈ-ഫൈ ഉപയോഗിക്കുന്നവർക്കും ഇത് ഉപകാരപ്പെടുന്നു. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
എന്നാൽ വോയിസ് കോളുകൾക്കുള്ള പ്ലാനുകൾക്കൊപ്പം അംബാനി ചില പദ്ധതികൾ മെനയുന്നതായും വാർത്തകളുണ്ട്. നിലവിലുള്ള ഡാറ്റ-വോയിസ് കോൾ പ്ലാനുകളിൽ ജിയോ പരിഷ്കരണം കൊണ്ടുവന്നേക്കും. ചിലപ്പോൾ ഈ പാക്കേജുകൾക്ക് വില കൂട്ടിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ജൂലൈയിൽ താരിഫ് കൂട്ടിയത് വരിക്കാർക്ക് ശരിക്കും വിനയായിരുന്നു. ഇനിയും പ്ലാനുകൾക്ക് വില ഉയർത്തിയാൽ അത് സാധാരണക്കാർക്ക് ബുദ്ധിമുട്ടാകും. എന്നാലും ഇക്കാര്യങ്ങൾ പ്രചരിക്കുന്ന റിപ്പോർട്ടുകൾ മാത്രമാണ്. ജിയോയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഇങ്ങനെയൊരു പ്രതികരണം വന്നിട്ടില്ല.
എയർടെലിനെ പോലെ നീണ്ട കാലത്തേക്കുള്ള പ്രീ-പെയ്ഡ് പ്ലാനുകളാണ് ഇപ്പോൾ വന്നിട്ടുള്ളത്. ജിയോ പ്ലാനുകൾക്കും 84 ദിവസവും 365 ദിവസവുമാണ് വാലിഡിറ്റി. വോയിസ്, എസ്എംഎസ്സുകൾ മാത്രമല്ല ഈ ജിയോ പാക്കേജുകളിലുള്ളത്. പിന്നെയോ?
458 ദിവസമാണ് ഈ ജിയോ പാക്കേജിന് വാലിഡിറ്റി. 458 പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയോടെ വരുന്നു. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോൾ സേവനങ്ങളുണ്ട്. 1,000 സൗജന്യ എസ്എംഎസ് ഓഫറുകളാണ് പ്ലാനിലുള്ളത്. ഇതിൽ ജിയോയുടെ കോംപ്ലിമെന്ററി സേവനങ്ങളും ലഭ്യമാണ്. ജിയോടിവി, ജിയോസിനിമ, ജിയോക്ലൌഡ് സേവനങ്ങൾ ഇതിലൂടെ നേടാം.
1,958 രൂപയാണ് ഈ ജിയോ പ്ലാനിന്റെ വില. അൺലിമിറ്റഡ് വോയ്‌സ് കോളുകൾക്കൊപ്പം 3,600 സൗജന്യ എസ്എംഎസും ഇതിൽ നേടാം. 365 ദിവസത്തെ വാലിഡിറ്റിയുള്ളതിനാൽ ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ട ആവശ്യമേയില്ല. ഇതിലും ജിയോയുടെ ആപ്പുകളായ ജിയോടിവി, ജിയോസിനിമ, ജിയോക്ലൌഡ് ഫ്രീയായി ലഭിക്കുന്നു.
Also Read: TRAI പറഞ്ഞു, Airtel കേട്ടു! നെറ്റില്ലാത്ത Unlimited കോളിങ് പ്ലാൻ പുറത്തിറക്കി