Mukesh Ambani ടെലികോം കമ്പനി വരിക്കാർക്ക് ഇതാ ഹാപ്പി ന്യൂസ്. 103 രൂപ മുതൽ വിലയാകുന്ന, ബൾക്ക് ഒടിടി ലഭിക്കുന്ന 3 പുത്തൻ പ്ലാനുകൾ Jio പ്രഖ്യാപിച്ചു. ഒരു മാസം മുതൽ ഒരു വർഷം വരെ വാലിഡിറ്റി വരുന്ന ജിയോ പ്ലാനുകളാണ് ഇതിലുള്ളത്.
ഡാറ്റ ആഡ്-ഓണുകൾ മുതൽ വാർഷിക സബ്‌സ്‌ക്രിപ്‌ഷനുകൾ വരെയുള്ള ഈ മൂന്ന് പ്ലാനുകളെ കുറിച്ച് അറിയാം.
ജിയോയുടെ ദീർഘകാല വാലിഡിറ്റിയുള്ള പ്രീ പെയ്ഡ് പ്ലാനാണിത്. ഈ വാർഷിക റീചാർജ് പ്ലാനിന് 3,599 രൂപയാണ് വില. ഈ പ്ലാൻ മികച്ച കണക്റ്റിവിറ്റിയും ആനുകൂല്യങ്ങളും അനുവദിച്ചിരിക്കുന്നു
365 ദിവസം വാലിഡിറ്റിയുള്ള പ്രീ പെയ്ഡ് പാക്കേജാണിത്. ഇതിൽ പ്രതിദിനം 2.5 ജിബി ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പാക്കേജിൽ അൺലിമിറ്റഡ് 5 ജി ഡാറ്റ ലഭിക്കും.
3599 രൂപ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗ് ഒരു വർഷ കാലാവധിയിൽ ലഭിക്കും. ഇതിൽ ജിയോ എസ്എംഎസ് ഓഫറുകളും തരുന്നു. പ്രതിദിനം 100 എസ്എംഎസും ജിയോ പാക്കേജിലുണ്ട്.
ഗൂഗിൾ ജെമിനി പ്രോ പ്ലാനിലേക്ക് 18 മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും നേടാം. 35,100 രൂപ വിലയുള്ള ഗൂഗിൾ ജെമിനി പ്ലാനാണ് ഫ്രീയായി ജിയോ തരുന്നത്.
പ്രതിമാസ സൈക്കിളിൽ വിപുലമായ വിനോദ ഓപ്ഷൻ ലഭിക്കുന്ന പാക്കേജാണ് 500 രൂപയുടേത്. 28 ദിവസമാണ് റിലയൻസ് ജിയോ പ്ലാനിന്റെ വാലിഡിറ്റി.
പ്രതിദിനം 2 ജിബി ഡാറ്റയും, അൺലിമിറ്റഡ് 5G ഡാറ്റയും പ്ലാനിലുണ്ട്. ഇതിൽ അൺളിമിറ്റഡ് വോയിസ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസും ലഭ്യമാണ്. ഈ ന്യൂ ഇയർ ഓഫറിലും നിങ്ങൾക്ക് 18 മാസത്തെ സൗജന്യ ഗൂഗിൾ ജെമിനി പ്രോ സബ്സ്ക്രിപ്ഷനുണ്ട്.
ജിയോഹോട്ട്സ്റ്റാർ, ആമസോൺ PVME, സോണിലൈവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ തുടങ്ങിയ ഒടിടി ആപ്പുകളിലേക്ക് ആക്സസുണ്ട്. ഇതിൽ യൂട്യൂബ് പ്രീമിയം ആക്സസ് ലഭിക്കുമെന്നത് മറ്റൊരു ഹൈലൈറ്റാണ്. ഇതിൽ ഡിസ്കവറി+, സൺ എൻഎക്സ്ടി, കാഞ്ച ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഫാൻകോഡ്, ഹോയ്ചോയ് എന്നിവയും ലഭ്യമാണ്.
റിലയൻസ് ജിയോ പുതു വർഷ സമ്മാനത്തിലെ ഏറ്റവും ചെറിയ പ്ലാൻ 103 രൂപയുടേതാണ്. ഇത് ജിയോയുടെ ഫ്ലെക്സി പാക്കാണ്. ഇതിൽ അംബാനി 28 ദിവസത്തെ കാലാവധി അനുവദിച്ചിരിക്കുന്നു.
Also Read: Flipkart Special Deal: New Snapdragon ഉള്ള iQOO 5G വൈബ് ഫോൺ 9000 രൂപ വിലക്കുറവിൽ!
103 രൂപ പാക്കേജിൽ 5 ജിബി ഡാറ്റ നൽകുന്നു. മൂന്ന് തരത്തിലുള്ള ഓപ്ഷനുകളാണ് ഒടിടിയിൽ ജിയോ തരുന്നത്. ഇവയിൽ ഏതെങ്കിലും ഒന്ന് റീചാർജ് ചെയ്യുന്നവർക്ക് തെരഞ്ഞെടുക്കാം.
ജിയോഹോട്ട്സ്റ്റാർ, സീ5, SonyLIV എന്നീ ഒടിടികളുള്ള ഹിന്ദി പായ്ക്കാണ് ഒന്നാമത്തേത്. അടുത്തത് ഇന്റർനാഷണൽ പായ്ക്ക് ആണ്. ജിയോഹോട്ട്സ്റ്റാർ, FanCode, Lionsgate, Discovery+ എന്നിവ ഉൾപ്പെടുന്നു.
റീജിയണൽ പായ്ക്കും ജിയോയുടെ 103 രൂപ പ്ലാനിലുണ്ട്. ഇതിൽ നിങ്ങൾക്ക് ജിയോഹോട്ട്സ്റ്റാർ, SunNXT, Kancha Lanka, Hoichoi എന്നിവയിലേക്ക് ആക്സസ് നേടാം.