Jio Rs 103 Flexi Data recharge Pack Launched With 5GB Data and OTT Benefits
വിശ്വസിച്ചാലും ഇല്ലെങ്കിലും Mukesh Ambani ടെലികോം കമ്പനി Jio തരുന്ന കിടിലൊരു പാക്കേജ് ശരിക്കും ലാഭമാണോ? സാധാരണ റിലയൻസ് ജിയോ Unlimited 5G പ്ലാനുകൾക്ക് വളരെ ചെലവ് കൂടുതലാണ്. മിനിമം 2 ജിബി കിട്ടുന്ന പ്രീ പെയ്ഡ് പ്ലാനുകളിലാണ് അൺലിമിറ്റഡ് 5ജിയും കിട്ടുന്നത്.
റിലയൻസ് ജിയോയുടെ 5G പ്രീപെയ്ഡ് പ്ലാനിന് വെറും 51 രൂപയാണ് വില. ഇത് സാധാരണ പ്രീപെയ്ഡ് പ്ലാൻ അല്ല. അതായത് ഇത് സേവന വാലിഡിറ്റിയോടെ വരുന്ന പാക്കേജ് ഓപ്ഷനല്ല.
എങ്കിലും റിലയൻസ് ജിയോ പ്ലാനിൽ പരിധിയില്ലാത്ത 5G ലഭിക്കും. 5ജി കവറേജുള്ള പ്രദേശങ്ങളിൽ, 5ജി സപ്പോർട്ട് ഫോണിൽ ഈ സേവനം പ്രയോജനപ്പെടുത്താം. നെറ്റ് വർക്ക് പരിധിയില്ലാതെ, സ്പീഡ് കണക്റ്റിവിറ്റിയിൽ ആസ്വദിക്കാമെന്നതാണ് നേട്ടം.
51 രൂപയുടെ പ്ലാൻ കമ്പനിയിൽ നിന്നുള്ള ഒരു അപ്‌ഗ്രേഡ് പ്ലാനാണ്. 4G പ്ലാനുകളിലുള്ള ഉപയോക്താക്കൾക്ക് അവരുടെ സേവനം 5G-യിലേക്ക് മാറാൻ ഈ അപ്‌ഗ്രേഡ് പ്ലാൻ ഉപയോഗിക്കാം.
എന്നുവച്ചാൽ സാധാരണ 1.5ജിബി പ്ലാനെടുത്തവർക്ക് 51 രൂപയ്ക്ക് കൂടി റീചാർജ് ചെയ്യാം. ഇത് ഡാറ്റ അപ്ഗ്രേഡ് പ്ലാനായതിനാൽ മറ്റൊരു ആക്ടീവ് പാക്കേജ് വേണമെന്നത് നിർബന്ധമാണ്.
2GB പ്രതിദിന ഡാറ്റ പ്ലാനുകൾക്കൊപ്പം മാത്രമാണ് ജിയോ 5G തരുന്നുള്ളൂ. ഈ അവസരത്തിൽ 1.5ജിബി ഉള്ളവർക്കും അൺലിമിറ്റഡായി 5ജി ആസ്വദിക്കാൻ 51 രൂപ കൂടി ചെലവാക്കിയാൽ മതി.
ഇനി 4ജി വരിക്കാരാണെങ്കിൽ നിങ്ങൾക്ക് 3 ജിബി 4 ജി ഡാറ്റ ബണ്ടിൽ ചെയ്‌തിരിക്കുന്നു. FUP ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ 4G ഡാറ്റയുടെ വേഗത 64 Kbps ആയി കുറയും. അതേ സമയം 5ജി കസ്റ്റമേഴ്സിന് 5 ജി ഡാറ്റ പരിധിയില്ലാതെ ലഭിക്കും. അടിസ്ഥാന പ്ലാനിന്റെ കാലാവധി കഴിയുമ്പോൾ 51 രൂപ പ്ലാനും അവസാനിക്കും.
51 രൂപയുടെ പാക്കേജ് ശരിക്കും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന സർക്കാർ ടെലികോമിന് പോലും തരാനാകാത്ത ഓഫറാണ്. കാരണം ബിഎസ്എൻഎല്ലിന്റെ കണക്റ്റിവിറ്റി ജിയോയുടെ ട്രൂ 5ജിയുമായി പൊരുതാൻ സാധിക്കില്ല.
Also Read: പകുതി വിലയ്ക്ക് Snapdragon പെർഫോമൻസുള്ള Samsung Galaxy ടോപ് ഫോൺ വാങ്ങാം
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി റിലയൻസ് ജിയോയുടെ 101 രൂപ, 151 രൂപ പ്ലാനുകളുമുണ്ട്. 51 രൂപ പ്ലാനുകളേക്കാൾ ഇവ വില കൂടിയ ഡാറ്റ അപ്ഗ്രേഡ് പാക്കേജുകളാണ്. ഇതിൽ പരിധിയില്ലാത്ത 5G മാത്രമല്ല, കുറച്ച് 4G ഡാറ്റയും ലഭിക്കുന്നു. ബേസിക് പ്ലാനിന്റെ കാലാവധി കഴിയുമ്പോൾ ഇവയും കാലഹരണപ്പെടും.
ഇപ്പോൾ റിലയൻസ് ജിയോ ബിഎസ്എൻഎല്ലുമായി കൈകോർത്തും. കണക്റ്റിവിറ്റി തീരെ എത്താത്ത വിദൂരപ്രദേശങ്ങളിൽ വരെ സേവനമെത്തിക്കാനുള്ള സംരഭമാണിത്. എന്നാൽ എല്ലാ സംസ്ഥാനങ്ങളിലും നിലവിൽ ഐസിആർ സേവനം ലഭ്യമല്ല.