ambani jio 365 days plan offers 912gb data
Ambani ഉടമസ്ഥതയിലുള്ള Reliance Jio ബൾക്ക് ഡാറ്റയും ദീർഘ വാലിഡിറ്റിയും തരുന്ന പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനിയാണ് റിലയൻസ് ജിയോ. 46 കോടിയിലധികം വരുന്ന വരിക്കാർക്ക് വേണ്ടി ജിയോ നൽകിയ ഈ പ്ലാനിനെ കുറിച്ച് അറിയാം.
മാസം തോറും പതിവായി റീചാർജ് ചെയ്ത് മെനക്കെടേണ്ട. ജിയോയുടെ ഏറ്റവും പുതിയ ഓഫറിൽ ഒരൊറ്റ റീചാർജിൽ 365 ദിവസത്തെ വാലിഡിറ്റി ലഭിക്കും. പ്ലാനിന്റെ വിലയും ആനുകൂല്യങ്ങളും നോക്കിയാലോ?
3599 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക് 365 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഒരു വർഷത്തേക്ക് റീചാർജ് പ്ലാൻ നോക്കുന്നവർക്ക് ഇത് നല്ലൊരു ചോയിസാണ്. എന്നാൽ ബിഎസ്എൻഎല്ലിനെ അപേക്ഷിച്ച് ഈ വാർഷിക പ്ലാനിന് വില വളരെ കൂടുതലാണ്.
ദിവസം 9.8 രൂപ എന്ന നിരക്കിലാണ് ജിയോ പ്ലാൻ അവതരിപ്പിച്ചിട്ടുള്ളത്. എന്നുവച്ചാൽ ദിവസം 10 രൂപ എന്ന നിരക്കിൽ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ഒടിടിയും ആസ്വദിക്കാം. റിലയൻസ് ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.
ഇതിൽ നിങ്ങൾക്ക് ലോക്കൽ, എസ്ടിഡി കോളുകൾ അൺലിമിറ്റഡായി ആസ്വദിക്കാം. എല്ലാ നെറ്റ്‌വർക്കുകളിലേക്കും ഉപയോക്താക്കൾക്ക് പരിധിയില്ലാതെ ഡാറ്റ ലഭിക്കും. ഇതിൽ പ്രതിദിനം 100 എസ്എംഎസ്സും ഉൾപ്പെടുന്നു. അതുപോലെ പ്രതിദിനം 2.5 ജിബിക്ക് തുല്യമായ 912 ജിബി ഹൈ-സ്പീഡ് ഡാറ്റ ലഭിക്കും. പ്രതിദിന ഡാറ്റ പരിധി തീർന്നാൽ, വേഗത 64 കെബിപിഎസായി കുറയും. ജിയോയുടെ ട്രൂ 5 ജി സേവനങ്ങളിലേക്കും ജിയോ ആക്‌സസ് തരുന്നു.
കോളുകൾ: അൺലിമിറ്റഡ്
എസ്എംഎസ്: പ്രതിദിനം 100
ഡാറ്റ: പ്രതിദിനം 2.5 GB
വാലിഡിറ്റി: 365 ദിവസം
ഈ പ്ലാനിൽ ഫ്രീയായി ഒടിടി ആനുകൂല്യങ്ങളും ക്ലൗഡ് സ്റ്റോറേജും ലഭിക്കുന്നുണ്ട്. 3599 രൂപയുടെ പ്ലാനിൽ ജിയോ ഹോട്ട്സ്റ്റാറിലേക്കുള്ള ആക്സസ് കിട്ടും. അതും ഹോട്ട്സ്റ്റാറിന്റെ പ്രീമിയം ആക്സസ് തന്നെ നേടാം. 90 ദിവസത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ഇതിൽ ലഭിക്കും. ഈ പ്ലാനിൽ 50 ജിബി ജിയോ എഐ ക്ലൗഡ് സ്റ്റോറേജും ലഭിക്കും. പോരാഞ്ഞിട്ട് ജിയോ ടിവിയിലേക്കുള്ള സൗജന്യ ആക്‌സസും ഇതിൽ ഉൾപ്പെടുന്നു.
Read More: BSNL SHOCK! രണ്ട് Year Plans വാലിഡിറ്റി കുറച്ചു, വരിക്കാർക്ക് തിരിച്ചടിയായോ!!!
ഉയർന്ന ഡാറ്റ ആവശ്യമുള്ളവർക്ക് ഈ പ്ലാൻ അനുയോജ്യമാണ്. തടസ്സമില്ലാതെ സ്ട്രീമിംഗ് നടത്താനും ഒറ്റത്തവണ റീചാർജിങ്ങിനും ഇത് മികച്ച ഓപ്ഷനാകുന്നു.