Independence Day Offer 2025: അങ്ങനെ സ്വാതന്ത്ര്യദിനത്തിന് Ambani കമ്പനിയുടെ വക ഫ്രീ ഓഫർ എത്തിയിരിക്കുന്നു. അംബാനിയുടെ റിലയൻസ് ജിയോയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ചേർന്ന ജിയോഹോട്ട്സ്റ്റാറിലേക്കാണ് ഓഫർ. ഒരു ദിവസം മുഴുവൻ ഫ്രീയായി JioHotstar ലഭിക്കുന്ന ഫ്രീഡം ഗിഫ്റ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
1 രൂപയ്ക്കുള്ള BSNL Freedom Offer വൻ ഹിറ്റാണ്. ഇന്ത്യയിലെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിലൊന്നായ ജിയോഹോട്ട്സ്റ്റാറിലാണ് റിലയൻസ് ജിയോയുടെ ഓഫർ. ഇത് ശരിക്കും ജിയോയുടെ ഓഫറെന്ന് പറയാനാകില്ല. കാരണം ജിയോഹോട്ട്സ്റ്റാർ പൂർണമായും അംബാനി ഗ്രൂപ്പിന്റേതായിട്ടില്ല.
ഇന്ന് സ്വാതന്ത്ര്യദിനം ജിയോഹോട്ട്സ്റ്റാറിനൊപ്പം ആഘോഷിക്കാനുള്ള അവസരമാണിത്. ഓഗസ്റ്റ് 15-ന് ഏവര്‍ക്കും ഒടിടി സേവനം സൗജന്യമാക്കിയിരിക്കുകയാണ് ജിയോ ഹോട്‌സ്റ്റാര്‍. ഓപ്പറേഷൻ തിരങ്ക എന്ന പേരിലാണ് ഈ സൌജന്യ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോഹോട്ട്സ്റ്റാറിലെ എല്ലാ പരിപാടികളിലേക്കും ഇന്ന് ഫ്രീയായി ആക്സസ് ലഭിക്കും.
കാഴ്ചക്കാര്‍ക്ക് പണച്ചെലവില്ലാതെ ഫുൾ എന്റർടെയിൻമെന്റ് ലഭ്യമാക്കാനുള്ള ഓഫറാണ് ഹോട്ട്സ്റ്റാർ തരുന്നത്. മലയാളത്തിലെ ബിഗ് ബോസ് സീസൺ 7 ഇപ്പോൾ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നു. കൂടാതെ പൃഥ്വിരാജിന്റെ ഹിന്ദി ചിത്രവും ജിയോഹോട്ട്സ്റ്റാറിലുണ്ട്.
ഈ സൌജന്യ സേവനത്തിന് നിങ്ങൾ ജിയോ ഉപഭോക്താവായിരിക്കണമെന്ന് നിർബന്ധമൊന്നുമില്ല. JioHotstar ആപ്പിലോ വെബ്സൈറ്റിലോ ലോഗിൻ ചെയ്തുകൊണ്ട് ഇന്നത്തെ ഫ്രീ സേവനം പ്രയോജനപ്പെടുത്താം. സ്വതന്ത്ര്യദിനത്തിലെ ഒഴിവുസമയം, പ്രത്യേകിച്ച് വൈകുന്നേരം രസകരമാക്കാൻ കുടുംബാംഗങ്ങൾക്കൊപ്പം ഒന്നിച്ചിരുന്ന് ഹോട്ട്സ്റ്റാർ പരിപാടി ആസ്വദിക്കാം.
രാജ്യസ്നേഹം പ്രമേയമാക്കിയ Sarzameen, Kesari 2, ടേക്ക് ഓഫ് പോലുള്ള സിനിമകളും ഹോട്ട്സ്റ്റാർ സ്ട്രീം ചെയ്യുന്നു. ത്രിവര്‍ണത്തിൽ സ്പ്ലാഷ് സ്‌ക്രീനിലൂടെ പുതിയൊരു അനുഭവമായിരിക്കും സ്വാതന്ത്ര്യദിനത്തിൽ ജിയോഹോട്ട്സ്റ്റാർ കാഴ്ചക്കാർക്കായി ഒരുക്കിയിരിക്കുന്ന ഇന്റർഫേസ്. ഈ ഓഫർ 24 മണിക്കൂർ മാത്രമേ ലഭ്യമാകുകയുള്ളൂ എന്നതും ശ്രദ്ധിക്കുക. അതിനാൽ ഇന്ന് അർധരാത്രിയ്ക്കുള്ളിൽ ജിയോഹോട്ട്സ്റ്റാർ സേവനം പ്രയോജനപ്പെടുത്തൂ.
Also Read: 7000mAh, Snapdragon പ്രോസസറിൽ പുത്തൻ Poco 5G എത്തിപ്പോയി, 15000 രൂപയിൽ താഴെ…