airtel unlimited calling plan launched without net
TRAI എന്ന ടെലികോം അതോറിറ്റിയുടെ നിബന്ധനയ്ക്ക് ശേഷം Airtel Unlimited കോളിങ് പ്ലാൻ പുറത്തിറക്കി. ബേസിക് ഫോണുകൾ ഉപയോഗിക്കുന്നവർക്കും, ഇന്റർനെറ്റ് അധികമായി ഉപയോഗിക്കാത്തവർക്കും ഇത് പ്രയോജനപ്പെടും.
നെറ്റ് വേണ്ടെങ്കിലും നിരവധി ആളുകൾ അൺലിമിറ്റഡ് കോളിങ്ങിനായി വലിയ വില കൊടുത്താണ് റീചാർജ് ചെയ്യുന്നത്. കാരണം Jio, Airtel കമ്പനികളിലൊന്നിലും കോളിങ്ങിന് മാത്രമായി പാക്കേജില്ല.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ എന്നാൽ ഇക്കാര്യം നിർബന്ധമാക്കിയിരുന്നു. ഇതിന് ശേഷമാണ് ഭാരതി എയർടെൽ വോയ്‌സ്, എസ്എംഎസ് മാത്രമുള്ള പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയത്.
വോയ്‌സ്, എസ്എംഎസ് സേവനങ്ങൾ മാത്രം ആവശ്യമുള്ള വരിക്കാർക്ക് വേണ്ടി രണ്ട് പുതിയ പ്ലാനുകളാണ് വന്നിട്ടുള്ളത്. ഇവ രണ്ടും പ്രീപെയ്ഡ് പ്ലാനുകളാണ്. ഇതിലൂടെ നെറ്റ് വേണ്ടാത്തവർക്ക് ഇനി അധിന് വേണ്ടി കൂടുതൽ പണം ചെലവാക്കേണ്ടി വരുന്നില്ല.
വരിക്കാർക്ക് ആവശ്യമുള്ള സേവനങ്ങൾക്ക് മാത്രം പണം ചെലവാക്കിയാൽ മതിയെന്ന് സാരം. പുതിയതായി എത്തിയിട്ടുള്ള രണ്ട് പ്ലാനുകൾക്കും നീണ്ട വാലിഡിറ്റിയാണുള്ളത്. ഇതിൽ ഒന്നാമത്തേത് വാർഷിക പ്രീ-പെയ്ഡ് പ്ലാനാണ്.
എയർടെല്ലിന്റെ 499 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 84 ദിവസമാണ് വാലിഡിറ്റി. ഇത് അൺലിമിറ്റഡ് വോയ്‌സ് കോളുകളും 900 എസ്എംഎസ് മെസേജുകളും ഉൾപ്പെടുന്ന പാക്കേജാണ്. എയർടെൽ റിവാർഡുകളിൽ 3 മാസത്തേക്കുള്ള അപ്പോളോ 24/7 സർക്കിൾ മെമ്പർഷിപ്പും പാക്കേജിലുണ്ട്. കൂടാതെ സൗജന്യ ഹലോ ട്യൂണുകളും ഇതിൽ ഉൾപ്പെടുന്നു.
ഏകദേശം ഇതേ വാലിഡിറ്റിയും ആനുകൂല്യങ്ങളും വരുന്ന ഡാറ്റ പാക്കേജിന് 509 രൂപയാണ് വിലയാകുന്നത്. 10 രൂപ വ്യത്യാസത്തിലാണ് എയർടെലിന്റെ കോളിങ് പ്ലാൻ വന്നിട്ടുള്ളത്.
എയർടെൽ കോളുകൾക്ക് മാത്രമായി ഒരു വാർഷിക പാക്കേജും അവതരിപ്പിച്ചു. 1,959 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണിത്. അതായത് ഒരു വർഷത്തേക്ക് കോളിങ് പ്ലാനില്ലല്ലോ എന്ന പരാതി ഇനി എയർടെൽ വരിക്കാർക്കേ വേണ്ട.
1,959 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളുണ്ട്. ഇതിൽ 3,600 എസ്എംഎസ് മെസേജുകളും ചെയ്യാം. ഈ പാക്കേജിലൂടെ എയർടെൽ റിവാർഡുകളും ലഭിക്കുന്നുണ്ട്. 3 മാസത്തേക്ക് അപ്പോളോ 24/7 സർക്കിൾ മെമ്പർഷിപ്പ് ഇതിൽ നേടാം. അതുപോലെ സൗജന്യ ഹലോ ട്യൂണുകളും ഉൾപ്പെടുന്നു. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
Also Read: BSNL Perfect Plan: 3 രൂപ വീതം 365 ദിവസം! 3GB ഡാറ്റയും SMS, കോളിങ് ഓഫറുകളും! ഇത് ലാഭം…
ഇതേ ആനുകൂല്യങ്ങൾക്കൊപ്പം ഡാറ്റയും വരുന്ന വാർഷിക പ്ലാനും എയർടെലിലുണ്ട്. ഇതിന് 1999 രൂപയാണ് വില. ഇപ്പോൾ വന്ന പാക്കേജിൽ നിന്ന് 40 രൂപയാണ് ഡാറ്റ പ്ലാനിന് അധിക ചെലവ്. എയർടെൽ എക്സ്ട്രീം പ്ലാനും ഡാറ്റയുള്ള പ്രീ-പെയ്ഡ് പാക്കേജിൽ ഉൾപ്പെടുന്നു.