Airtel 84 Days Plan: ദീർഘകാലത്തേക്ക് Unlimited കോളുകൾ ആസ്വദിക്കാം, ഇങ്ങനെയൊരു ബജറ്റ് പ്ലാൻ നിങ്ങൾ അറിഞ്ഞിട്ടുണ്ടാകില്ല!

Bharti Airtel വരിക്കാർക്ക് സന്തോഷം തരുന്നൊരു പ്രീ പെയ്ഡ് പ്ലാനിനെ കുറിച്ച് അറിയണ്ടേ? കോളുകളും എസ്എംഎസ് സേവനങ്ങളും ലഭിക്കുന്ന പാക്കേജാണിത്. ജിയോയ്ക്കൊപ്പം ടെലികോം മേഖല ഭരിക്കുന്ന സ്വകാര്യ ടെലികോമാണ് ഭാരതി എയർടെൽ. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററാണെന്നും പറയാം.

എന്നാൽ Jio പോലെ എയർടെലിലും പ്ലാനുകൾക്ക് വലിയ വിലയാണെന്ന പരാതി വരിക്കാർക്കുണ്ട്. 300 രൂപയെങ്കിലും ഒരു മാസത്തെ പ്ലാനിന് വേണമെന്നാണ് താരിഫ് ഉയർത്തിയ ശേഷമുള്ള പരാതി. എന്നാൽ എയർടെലൊന്ന് അരിച്ചുപറക്കിയാൽ വേറെയും മികച്ച പ്ലാനുകൾ നിങ്ങൾക്ക് ലഭിക്കും. മാസം മാസം റീചാർജ് ചെയ്യാൻ താൽപ്പര്യമില്ലാത്തവർക്ക് ദീർഘകാല പ്ലാനുകളാണ് ഉചിതം. ഇതിന് വിലയാണ് തടസ്സമെങ്കിൽ ഒരു മാസ പ്ലാനിനേക്കാൾ ലാഭകരമായ റീചാർജ് ഓപ്ഷനെ കുറിച്ച് അറിയാം.

Bharti Airtel Best Plan

ഇത് എയർടെലിന്റെ ഒരു ബജറ്റ് പ്ലാനാണ്. അധികം ഇന്ർനെറ്റ് ആവശ്യമില്ലാത്തവർക്ക് ഈ പ്ലാൻ തെരഞ്ഞെടുക്കാം. വീട്ടിൽ വൈ-ഫൈ കണക്ഷനുള്ളവർക്കും കോളിങ് ആവശ്യങ്ങൾക്കായി തെരഞ്ഞെടുക്കാവുന്ന ദീർഘകാല പ്ലാനാണ്. ഇതിൽ വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങൾ ലഭ്യമാണ്. ഈ പ്രീപെയ്ഡ് പ്ലാനിൽ കോളുകൾ മാത്രമല്ല ഡാറ്റയുമുണ്ടെന്നത് ശ്രദ്ധിക്കുക.

84 Days Airtel Plan: വിലയും ആനുകൂല്യങ്ങളും

എയർടെൽ ഈ പാക്കേജിൽ 84 ദിവസമാണ് വാലിഡിറ്റി. ഇതിന് 548 രൂപയാണ് വില. 550 രൂപയ്ക്കും താഴെ രണ്ടര മാസം കാലാവധിയുള്ള പ്ലാൻ വിരളമാണ്. ഈ പ്ലാനിൽ 84 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 900 എസ്എംഎസ് ലഭിക്കുന്നു. ഇതിൽ ഡാറ്റയും അനുവദിച്ചിരിക്കുന്നു. 84 ദിവസത്തേക്ക് മൊത്തമായി 7 ജിബി ഡാറ്റ എന്നിവ ലഭിക്കും.

പാക്കേജിൽ ചില കോംപ്ലിമെന്ററി ഓഫറുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മാസത്തേക്ക് സൗജന്യ ഹെലോട്യൂൺസും അപ്പോളോ 24|7 സർക്കിൾ സബ്‌സ്‌ക്രിപ്‌ഷനും എയർടെൽ തരുന്നുണ്ട്.

548 രൂപ പ്ലാൻ ശരിക്കും ലാഭമാണോ?

എയർടെലിന്റെ 548 രൂപ പ്ലാൻ ശരിക്കും ലാഭമാണോ എന്നല്ലേ നിങ്ങളുടെ സംശയം. ദിവസം 6.5 രൂപയാണ് പ്ലാനിന് ചെലവാകുന്നത്. വോയിസ് കോളുകളും എസ്എംഎസ് ആനുകൂല്യങ്ങളും ലഭിക്കുമെന്നത് ഒരു നേട്ടമാണ്. എന്നാൽ ഇതുപോലെ മറ്റൊരു പ്ലാൻ കൂടി ഭാരതി എയർടെലിൽ നിന്ന് ലഭിക്കുന്നു.

Also Read: BSNL 50 Days Plan: 50 ദിവസത്തേക്ക് Unlimited കോളുകളും ബൾക്ക് ഡാറ്റയും ഈ പോക്കറ്റ് ഫ്രണ്ട്ലി പ്ലാനിൽ

489 രൂപയുടെ എയർടെൽ പ്രീ പെയ്ഡ് പാക്കേജും ഏകദേശം ഇതേ റേഞ്ചിൽ വരുന്നതാണ്. ഇതിന് ദിവസച്ചെലവ് 6.3 രൂപ മാത്രമാണ്. 77 ദിവസത്തെ കാലാവധിയിൽ അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസ് സേവനങ്ങളും അനുവദിച്ചിരിക്കുന്നു. ഇതിൽ എയർടെൽ 6ജിബി ഡാറ്റ 77 ദിവസം മൊത്തമായി ആസ്വദിക്കാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :