ind vs pak asia cup final
IND vs PAK ഫൈനൽ മത്സരാവേശം ഫ്രീയായി നിങ്ങൾക്ക് സോണി ലിവിലൂടെ ആസ്വദിക്കാം. ഇതിനായി Airtel വരിക്കാർക്കായി ഒരു ബമ്പർ ഓഫറാണുള്ളത്. 197 രൂപയ്ക്ക് ജിയോ വരിക്കാർ റീചാർജ് ചെയ്യണമെങ്കിൽ, എയർടെലിന്റെ പ്ലാനിന് വെറും 100 രൂപ മാത്രമാണ്. ഇതിലൂടെ നിങ്ങൾക്ക് ഡാറ്റ ലഭിക്കും. പോരാഞ്ഞിട്ട് കിടിലൻ ഒടിടി പാക്കേജുകളും. സോണി ലിവ് മാത്രമല്ല Rs 100 Airtel Plan-ലുള്ളത്.
എയർടെല്ലിന്റെ Rs 100 റീചാർജ് പ്ലാൻ രണ്ട് തരത്തിലുണ്ട്. ഇതിൽ ഡാറ്റ വൌച്ചറായ 100 രൂപ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. 6GB ഡാറ്റയാണ് ഈ വൌച്ചറിലുള്ളത്. എന്നുവച്ചാൽ ബേസിക് പ്രീ-പെയ്ഡ് പ്ലാനുള്ളവർക്ക് 100 രൂപ കൂടി മുടക്കിയാൽ 6ജിബി കൂടുതൽ നേടാം. ഈ ഡാറ്റയല്ല 100 രൂപ പ്ലാനിന്റെ സവിശേഷത.
30 ദിവസം വാലിഡിറ്റി പാക്കേജിന്റെ ആകർഷക ഘടകമാണ്. എയർടെലിന്റെ വോയിസ് പ്ലാൻ തെരഞ്ഞെടുത്തവർക്ക് എപ്പോഴെങ്കിലും ഡാറ്റ വേണമെന്നുണ്ടെങ്കിൽ 100 രൂപ പ്ലാൻ മതി. എങ്കിലും ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ബേസിക് പ്ലാനിന്റെ നിലവിലുള്ള വാലിഡിറ്റിയിൽ മാറ്റം വരില്ല. ഡാറ്റ മാത്രം 30 ദിവസത്തേക്ക് ലഭിക്കും എന്നതാണ് വ്യത്യാസം.
ഈ പ്ലാനിനൊപ്പം 22-ലധികം ഒടിടി ആപ്പുകൾ കൂടി ലഭിക്കും. എയർടെൽ Xstream Play Premium സബ്‌സ്‌ക്രിപ്‌ഷനാണ് 100 രൂപ പാക്കേജിലുള്ളത്. സോണി ലിവ് സബ്സ്ക്രിപ്ഷനും ഈ കൂട്ടത്തിലുണ്ട്. ഇന്ത്യ പാകിസ്ഥാൻ ഏഷ്യാ കപ്പ് ഫൈനൽ കാണാൻ ഇത് മതിയാകും. കൂടാതെ മലയാളത്തിലെ ഒട്ടുമിക്ക സിനിമകളും റിലീസ് ചെയ്തിരിക്കുന്നതും സോണി ലിവിലാണ്. ഒരു മാസത്തേക്ക് സോണിലിവ് സൗജന്യമായി ലഭിക്കുന്നു.
സൺനക്സ്റ്റ്, ആഹാ, ചൌപൽ, Lionsgate Play, Hoichoi എന്നിവയാണ് എക്സ്ട്രീം പ്ലേയിലുള്ളത്. നിങ്ങളുടെ ഫോണിൽ എയർടെൽ എക്സ്ട്രീം പ്ലേ ആപ്പ് തുറന്ന് ഈ എന്റർടെയിൻമെന്റ് ആസ്വദിക്കാം.
Airtel Thanks App വഴി റീചാർജ് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് അധിക പൈസ ചെലവാകില്ല. സാധാരണ ഗൂഗിൾ പേയിലും മറ്റും ഇപ്പോൾ മൊബൈൽ റീചാർജിന് ഒരു രൂപയും രണ്ട് രൂപയും അധികമാകാറുണ്ട്. എന്നാൽ എയർടെൽ താങ്ക്സ് ആപ്പിലൂടെ ഗൂഗിൾ പേയോ, ഫോൺപേയോ ചെയ്താൽ ഇങ്ങനെ നിരക്ക് അധികമാവില്ല. ഇതിനായി ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത്, എയർടെൽ നമ്പർ കൊടുത്ത് ലോഗിൻ ചെയ്യുക. ശേഷം 100 രൂപ പ്ലാൻ തെരഞ്ഞെടുത്ത് റീചാർജ് പേയ്മെന്റ് ഓപ്ഷൻ സെലക്റ്റ് ചെയ്ത് പ്ലാൻ വാങ്ങാം. എയർടെൽ 5ജി പ്ലാനുകൾ വിശദമായി.
ഏഷ്യാ കപ്പ് 2025 മത്സരങ്ങൾ ലൈവ് സ്ട്രീമിങ് നിങ്ങൾക്ക് സോണി ലിവിൽ കാണാം. സ്പോർട്സ് മാത്രമല്ല, കിടിലൻ സിനിമാ റിലീസുകളും നിങ്ങൾക്ക് സോണി ലിവിൽ ആസ്വദിക്കാം.
ആലപ്പുഴ ജിംഖാന, തലവൻ, നരിവേട്ട, മരണമാസ്, രേഖാചിത്രം, മാർകോ പോലുള്ള മലയാളത്തിലെ ഹിറ്റ് സിനിമകൾ സോണി ലിവിലാണ് സ്ട്രീം ചെയ്യുന്നത്.