Airtel
84 ദിവസത്തേക്ക് കോളും ഡാറ്റയുമെല്ലാം ലഭിക്കുന്ന റീചാർജ് പ്ലാനുകൾ നോക്കിയാലോ? ഭാരതി Airtel വരിക്കാർക്ക് ദീർഘകാല വാലിഡിറ്റി തരുന്ന കിടിലൻ പ്രീ- പെയ്ഡ് ഓപ്ഷനുകളാണിവ. സ്വകാര്യ കമ്പനിയുടെ ഓരോ പ്ലാനിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ബജറ്റ് വിലയിൽ 84 ദിവസത്തെ വാലിഡിറ്റിയും, ഒടിടി, ഡാറ്റ ആനുകൂല്യങ്ങളും തരുന്ന പ്ലാനുകൾ നോക്കിയാലോ!
ഈ അത്ഭുതകരമായ പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ തരുന്നു.84 ദിവസത്തെ വാലിഡിറ്റി പാക്കേജിലുണ്ട്. ഈ എയർടെൽ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്താൽ, നിങ്ങൾക്ക് ആകെ 168 ജിബി ഡാറ്റ ലഭിക്കും. ഈ എയർടെൽ പ്ലാൻ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് വോയ്‌സ് കോളുകളും തരുന്നു.
ഈ പ്ലാനിൽ എയർടെൽ എക്സ്സ്ട്രീം പ്ലേ സബ്സ്ക്രിപ്ഷൻ ലഭ്യമാണ്. എന്നുവച്ചാൽ 22 OTT ആപ്പുകൾ ഉപയോഗിക്കാനുള്ള അവസരം ഇതിൽ നിന്ന് നേടാം.
എയർടെൽ 1199 രൂപ പ്രീപെയ്ഡ് പ്ലാനിൽ നിന്ന് 84 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഇതിൽ റീചാർജ് ചെയ്താൽ പ്രതിദിനം 2.5 ജിബി ഡാറ്റ ലഭിക്കും. നിങ്ങൾക്ക് ആകെ 210 ജിബി ഡാറ്റ ആനുകൂല്യവും ലഭിക്കുന്നതാണ്. പ്രതിദിനം 100 എസ്എംഎസ്, പരിധിയില്ലാത്ത 5 ജി ഡാറ്റ ഇതിലുണ്ട്.
എയർടെല്ലിന്റെ 1199 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് വോയ്‌സ് കോളുകൾ നൽകിയിട്ടുണ്ട്. 84 ദിവസത്തേക്ക് ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനും നേടാം. എയർടെൽ എക്സ്സ്ട്രീം പ്ലേ സബ്സ്ക്രിപ്ഷൻ 1199 രൂപ പാക്കേജിൽ നിന്ന് ലഭിക്കും. സൗജന്യ ഹെലോട്യൂൺസ്, പെർപ്ലെക്സിറ്റി പ്രോ എഐ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഈ പ്ലാൻ പ്രതിദിനം 3 ജിബി ഡാറ്റ തരുന്നു. 84 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. എയർടെല്ലിന്റെ 1798 രൂപ പ്രീപെയ്ഡ് പ്ലാനിൽ ആകെ 252 ജിബി ഡാറ്റയും ലഭിക്കുന്നു. ഈ പ്ലാൻ നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ നൽകിയിരിക്കുന്നു. 5ജി വരിക്കാർക്ക് പാക്കേജിൽ നിന്ന് അൺലിമിറ്റഡ് 5G ഡാറ്റ ആസ്വദിക്കാം.
അൺലിമിറ്റഡായി എയർടെൽ ലോക്കൽ, എസ്ടിഡി, റോമിംഗ് വോയ്‌സ് കോളുകളും തരുന്നു. എയർടെല്ലിന്റെ 1798 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം 100 എസ്എംഎസുകളും ആസ്വദിക്കാം.
അടുത്തത് പ്ലാനിലെ കോംപ്ലിമെനന്ററി ഓഫറുകളാണ്. എയർടെൽ സൗജന്യ ഹെലോട്യൂൺസ്, പെർപ്ലെക്സിറ്റി പ്രോ AI ഓഫറുകൾ തരുന്നു.
Also Read: ഇന്ത്യയുടെ WhatsApp ചെന്നൈ നിർമിച്ച പുതിയ ആപ്പ്, ആപ്പ് സ്റ്റോറിൽ No 1!