Airtel New Cheapest Plan
Airtel New Cheapest Plan: എയർടെൽ വരിക്കാർക്കായി ഇതാ ഒരു പ്രീ-പെയ്ഡ് പാക്കേജ് അവതരിപ്പിച്ചിരിക്കുന്നു. 200 രൂപയ്ക്ക് താഴെയാണ് പ്ലാനിന് വില. പുതിയ റീചാർജ് പ്ലാനിൽ അൺലിമിറ്റഡ് കോളുകൾ ഉൾപ്പെടെയുള്ള നിരവധി ആനുകൂല്യങ്ങൾ അനുവദിച്ചിരിക്കുന്നു. എയർടെൽ സെക്കൻഡറി സിം ഉപയോഗിക്കുന്നവർക്ക് ഒരു മാസത്തേക്ക് റീചാർജ് ചെയ്യാവുന്ന ഓപ്ഷനാണിത്. ഇതിൽ കോളിങ്, ഡാറ്റ, എസ്എംഎസ് ഓഫറുകൾ ചേർത്തിരിക്കുന്നു.
കുറഞ്ഞ വരുമാനമുള്ള വരിക്കാർക്ക് അവരുടെ വരുമാനം നിലനിർത്തുന്നതിനുള്ള പ്ലാനാണിത്. ശരിക്കും ഇത് ഗ്രാമപ്രദേശങ്ങളിലുള്ളവർക്കും സാധാരണക്കാർക്കും വേണ്ടിയുള്ളതാണ്. കുറഞ്ഞ ചെലവിൽ സെക്കൻഡറി സിമ്മുകൾ ആക്ടീവായി വയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് ഈ പ്ലാൻ.
പുതിയ പാക്കേജിന്റെ വില 189 രൂപയാണ്. ഇത്രയും തുച്ഛ വിലയിൽ എയർടെലിൽ ഫാസ്റ്റ് ടെലികോം സേവനം ആസ്വദിക്കാനുള്ള പുതിയ ഓപ്ഷനാണിത്.
എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ആസ്വദിക്കാം. ഇതിൽ നിങ്ങൾക്ക് 21 ദിവസത്തെ വാലിഡിറ്റിയുണ്ട്. ഈ കാലയളവിൽ കോളുകൾ മാത്രമല്ല, എസ്എംഎസ്- ഡാറ്റ സേവനങ്ങളും അനുവദിച്ചിരിക്കുന്നു. ഈ മുഴുവൻ വാലിഡിറ്റിയിലും നിങ്ങൾക്ക് 1 ജിബി ഡാറ്റ ആസ്വദിക്കാം. എയർടെൽ വാലിഡിറ്റിയിൽ ഉടനീളമായി മൊത്തം 300 എസ്എംഎസ് അനുവദിച്ചിരിക്കുന്നു.
ഈ പ്ലാൻ ഇന്റർനെറ്റ് ഡാറ്റ കൂടുതൽ ആവശ്യമില്ലാത്ത വരിക്കാർക്ക് അനുയോജ്യമാണ്. എന്നുവച്ചാൽ ബേസിക് ഫോണുകളും വൈഫൈയും ഉപയോഗിക്കുന്നവർക്ക് 21 മാസത്തേക്ക് അനുയോജ്യമായ പാക്കേജാണിത്. ഇതിൽ കോളിങ്ങും ആവശ്യത്തിന് മെസേജ് സേവനങ്ങളും ലഭിക്കും. ഇനി നിങ്ങൾക്ക് ഡാറ്റ വേണമെങ്കിൽ, ഡാറ്റാ ടോപ്പ്-അപ്പ് പ്ലാനുകൾ തെരഞ്ഞെടുക്കാം.
കുറഞ്ഞ കാലയളവിൽ സിം കട്ടാകാതെ ഏറ്റവും അത്യാവശ്യമുള്ള ടെലികോം സേവനങ്ങൾ ലഭിക്കാൻ 189 രൂപ പാക്കേജാണ് മികച്ചത്.
ഈ എയർടെൽ പാക്കേജിന് സമാനമായി ജിയോയിലും ഒരു പ്രീ- പെയ്ഡ് പ്ലാനുണ്ട്. 189 രൂപയുടെ ജിയോ പ്ലാനിൽ 28 ദിവസമാണ് വാലിഡിറ്റി. അൺലിമിറ്റഡ് വോയിസ് കോളുകളും, 300 എസ്എംഎസ്സും ഇതിലുണ്ട്. മൊത്തം 2GB ഡാറ്റ 28 ദിവസത്തേക്ക് ആസ്വദിക്കാം. ജിയോടിവി, ജിയോ ക്ലൌഡ്, തുടങ്ങിയ ജിയോ കോംപ്ലിമെന്ററി ആപ്പുകളിലേക്ക് ആക്സസ് ലഭിക്കും.
എയർടെലിന്റെ 189 രൂപ പ്ലാനിന് സമാനമായ പ്ലാനാണ് ജിയോയും തരുന്നത്. റിലയൻസ് ജിയോ പാക്കേജിൽ 7 ദിവസം കൂടുതൽ വാലിഡിറ്റിയും 1GB അധിക ഡാറ്റയും നേടാം.
Also Read: 64MP ക്യാമറ, 6000mAh ബാറ്ററി TECNO POVA 7 Pro, പോവ 7 വിൽപ്പനയ്ക്ക്, ലോഞ്ച് ഓഫറുകളോടെ…