Free Amazon Prime: പഞ്ചായത്ത് 4 കാണാൻ പ്രൈം വീഡിയോ, ഫ്രീ കോളിങ്, അൺലിമിറ്റഡ് 5G, വളരെ ലാഭത്തിൽ Airtel വഴി…

HIGHLIGHTS

ദിവസം 14 രൂപ ചെലവാക്കിയാൽ നിങ്ങൾക്ക് അൺലിമിറ്റഡ് ഡാറ്റയും, കോളിങ്ങുമുള്ള പാക്കേജ് ആസ്വദിക്കാം

എല്ലാ ടെലികോം സേവനങ്ങളും, ഇന്ത്യയിലെ പ്രമുഖ ഒടിടി ആക്സസു ഒരുമിച്ച് ഒറ്റ പ്ലാനിൽ ലഭിക്കും

4ജി വരിക്കാർക്കും 5ജി വരിക്കാർക്കും ബൾക്ക് ഡാറ്റ നേടാൻ ഇതിൽ അവസരമുണ്ട്

Free Amazon Prime Plan: നിങ്ങൾക്ക് ഒടിടിയും ടെലികോം സേവനങ്ങളും ഒരുമിച്ച്, വളരെ ലാഭത്തിൽ കിട്ടണമെങ്കിൽ ഒരു മികച്ച ടിപ്സ് പറഞ്ഞു തരാം. തുച്ഛ വിലയിൽ കൂടുതൽ ഡാറ്റയും അൺലിമിറ്റഡ് കോളുകളും ആസ്വദിക്കാം. എല്ലാ ടെലികോം സേവനങ്ങളും, ഇന്ത്യയിലെ പ്രമുഖ ഒടിടി ആക്സസു ഒരുമിച്ച് ഒറ്റ പ്ലാനിൽ ലഭിക്കുമെന്നതാണ് നേട്ടം.

എയർടെലിന്റെ Free Amazon Prime Plan

ദിവസം 14 രൂപ ചെലവാക്കിയാൽ നിങ്ങൾക്ക് അൺലിമിറ്റഡ് ഡാറ്റയും, കോളിങ്ങുമുള്ള പാക്കേജ് ആസ്വദിക്കാം. ഇതിൽ പഞ്ചായത്ത് സീസൺ 4 ഉൾപ്പെടെ ആസ്വദിക്കാനുള്ള ആമസോൺ പ്രൈം വീഡിയോ ആക്സസും ലഭിക്കുന്നു.

എയർടെല്ലിന്റെ 838 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ടുതൽ ഡാറ്റ ഉപയോഗിക്കുന്നവർക്കും ഒടിടി (OTT) പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നവർക്കും ഇത് അനുയോജ്യമാണ്.

Airtel Rs 838 Plan: ആനുകൂല്യങ്ങൾ

56 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. 4ജി വരിക്കാർക്കും 5ജി വരിക്കാർക്കും ബൾക്ക് ഡാറ്റ നേടാൻ ഇതിൽ അവസരമുണ്ട്. അൺലിമിറ്റഡ് 5G ഡാറ്റയാണ് 5ജി വരിക്കാർക്ക് ലഭിക്കുന്നത്. പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ ഇവിടെ വിവരിക്കുന്നു.

വോയിസ് കോൾ: അൺലിമിറ്റഡ് ലോക്കൽ, STD, റോമിംഗ് കോളുകൾ നിങ്ങൾക്ക് എയർടെൽ 838 രൂപ പ്ലാനിലൂടെ ആസ്വദിക്കാം.

ഡാറ്റ: പ്രതിദിനം 3GB ഹൈ-സ്പീഡ് ഡാറ്റയാണ് പാക്കേജിലുള്ളത്. ഇത് 56 ദിവസത്തേക്ക് മൊത്തം 168GB ഡാറ്റ നൽകുന്നു. എയർടെൽ 5ജി പ്ലാനുകൾ വിശദമായി.

അൺലിമിറ്റഡ് 5G ഡാറ്റ: നിങ്ങളുടെ പ്രദേശത്ത് 5G ലഭ്യതയുണ്ടെങ്കിൽ, അതുപോലെ ഹാൻഡ്സെറ്റ് 5ജിയാണെങ്കിലും പരിധിയില്ലാതെ ഡാറ്റ ആസ്വദിക്കാം. അതിവേഗ ഇന്റർനെറ്റ് അൺലിമിറ്റഡായി എയടെൽ അനുവദിച്ചിരിക്കുന്നു.

SMS: പ്രതിദിനം എയർടെൽ 100 എസ്എംഎസ്സും വാഗ്ദാനം ചെയ്യുന്നു.

Rs 838 പ്ലാനിലെ Extra ആനുകൂല്യങ്ങൾ: 56 ദിവസത്തേക്ക് ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നു. എയർടെൽ എക്സ്ട്രീം പ്ലേ പ്രീമിയം സബ്സ്ക്രിപ്ഷനും ആസ്വദിക്കാം. എന്നുവച്ചാൽ SonyLIV, Aha, SunNXT തുടങ്ങി 22-ൽ അധികം ഒടിടി ആപ്പുകളിലേക്കുള്ള ആക്സസാണ് ഇതിലുള്ളത്.

3 മാസത്തേക്ക് സൗജന്യ അപ്പോളോ 24|7 സർക്കിൾ മെമ്പർഷിപ്പ് നേടാം. വിങ്ക് മ്യൂസിക് വഴി സൗജന്യ ഹെലോട്യൂൺസ് ആസ്വദിക്കാം. പാട്ടുകൾ, ഹെലോട്യൂൺസ്, പോഡ്കാസ്റ്റുകളിലേക്കും വിങ്ക് മ്യൂസിക് വഴി ആക്സസ് ലഭിക്കുന്നതാണ്.

Also Read: Airtel Best OTT Plan: ജിയോഹോട്ട്സ്റ്റാർ, Netflix, സീ5 ഫ്രീ! 280 രൂപയ്ക്കും താഴെ…

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :