airtel cheapest plan in 2026
Bharti Airtel വരിക്കാർക്ക് മികച്ച ടെലികോം ആനുകൂല്യങ്ങൾ ലഭിക്കുന്ന പ്ലാൻ അറിയണോ? ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററാണ് ഭാരതി എയർടെൽ. കമ്പനിയിൽ നിന്ന് പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് സേവനങ്ങൾ ലഭിക്കുന്നു.
രാജ്യത്തെ ഏറ്റവും മികച്ച എൻട്രി ലെവൽ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ എയർടെൽ തരുന്നു. ഇതിൽ 500 രൂപയ്ക്ക് താഴെ വിലയാകുന്ന പോസ്റ്റ് പെയ്ഡ് പ്ലാനിനെ കുറിച്ച് അറിഞ്ഞാലോ! 449 രൂപയാണ് എർടെൽ പ്ലാനിന് വിലയാകുന്നത്. എന്നാൽ ഇത് സ്വകാര്യ ടെലികോമിന്റെ ഫാമിലി പ്ലാൻ അല്ല. ഒരൊറ്റ സിമ്മിലേക്ക് കണക്ഷൻ ലഭിക്കുന്ന പോസ്റ്റ് പെയ്ഡ് പ്ലാനാണിത്.
എയർടെല്ലിന്റെ ഈ പ്ലാനിന് വില വരുന്നത് 449 രൂപയാണ്. എന്നാൽ അന്തിമ ബില്ലിൽ നികുതി ഉൾപ്പെടുത്തിയതിന് ശേഷം 500 രൂപയിൽ കൂടുതൽ ചിലവാകും.
ഈ എയർടെൽ പ്ലാനിൽ വോയിസ് കോളിംഗ്, ഡാറ്റ ആനുകൂല്യങ്ങൾ മാത്രമല്ല ലഭിക്കുന്നത്. എഐ പോലുള്ള ആപ്പുകളിലേക്ക് അധിക സബ്‌സ്‌ക്രിപ്‌ഷനും നേടാം.
എയർടെൽ 449 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ നിങ്ങൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ആസ്വദിക്കാം. ഇതിൽ പ്രതിദിനം 100 എസ്എംഎസ് അനുവദിച്ചിരിക്കുന്നു. ഇതിൽ 50 ജിബി ഡാറ്റയും എയർടെൽ വാഗ്ദാനം ചെയ്യുന്നു.
449 രൂപ പ്ലാനിൽ ഗൂഗിൾ വൺ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. 100 ജിബി ക്ലൗഡ് സ്റ്റോറേജ് ഗൂഗിൾ വണ്ണിലൂടെ ആസ്വദിക്കാം. എയർടെൽ നിങ്ങൾക്ക് ഗൂഗിൾ വൺ സബ്‌സ്‌ക്രിപ്‌ഷനും തരുന്നു.
ഒരു വർഷത്തേക്ക് പെർപെക്സിറ്റി പ്രോ സൗജന്യ ആക്‌സസും എയർടെൽ തരുന്നു. ഇങ്ങനെ നിങ്ങൾക്ക് എയർടെൽ എക്സ്സ്ട്രീം പ്ലേ പ്രീമിയം സബ്സ്ക്രിപ്ഷൻ ആസ്വദിക്കാം. സൗജന്യ ഹെലോട്യൂൺസ് പോലുള്ള ആനുകൂല്യങ്ങളും ഇതിലുണ്ട്. ഇതിന് പുറമെ എയർടെൽ ആന്റി സ്പാം കോളിങ് ഫീച്ചറും തരുന്നു. ഇതിലൂടെ എല്ലാ എയർടെൽ വരിക്കാർക്കും സ്പാം കോളുകളിൽ നിന്നും, സ്പാം മെസേജുകളിൽ നിന്നും സംരക്ഷണം ലഭിക്കും.
Also Read: 10000 രൂപയ്ക്ക് താഴെ Smart TV നോക്കുന്നവർക്ക് Philips HD Smart LED ടിവി പകുതി വിലയിൽ!
449 രൂപയ്ക്കാണ് എയർടെൽ പ്ലാൻ സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ ശ്രദ്ധിക്കേണ്ടത് ചെക്ക്ഔട്ട് ചെയ്യുമ്പോൾ വിലയിൽ മാറ്റം വന്നേക്കാം. എന്നുവച്ചാൽ അന്തിമ ബില്ലിംഗിൽ GST കൂടി ഉൾപ്പെടുത്തിയേക്കും.