airtel budget plans under 350 rs offers 1gb daily and unlimited calling
Airtel Budget Plans അന്വേഷിക്കുന്നവർക്കായി ഇതാ മികച്ച 3 പ്ലാനുകൾ. 350 രൂപയ്ക്ക് താഴെ വിലയാകുന്ന പ്രീ-പെയ്ഡ് പ്ലാനുകളാണ് ഇവിടെ വിവരിക്കുന്നത്. ഇതിൽ വരിക്കാർക്ക് അൺലിമിറ്റഡ് കോളിങ് ലഭിക്കുന്നു.
മിക്കവരും ഡാറ്റ അധികം ആവശ്യമില്ലാതെ റീചാർജ് പ്ലാൻ നോക്കുന്നവരായിരിക്കും. ഇവർക്ക് ദിവസേന 1ജിബി കിട്ടുന്ന പ്ലാനായിരിക്കും നോക്കുന്നത്. ഒപ്പം ഇതിൽ ആവശ്യത്തിന് എസ്എംഎസ് സേവനങ്ങളും, അൺലിമിറ്റഡ് കോളുകളും ലഭിക്കുന്നതായിരിക്കും.
300 രൂപയ്ക്ക് താഴെയും 350 രൂപയ്ക്ക് താഴെയും വിലയാകുന്ന പ്ലാനുകളാണ് എയർടെലിലുള്ളത്.
ഇവിടെ വിവരിക്കുന്നത് 249 രൂപയുടെയും, 299 രൂപയുടെയും പാക്കേജാണ്. 349 രൂപയുടെ പ്ലാനും ഈ ലിസ്റ്റിലുണ്ട്.
24 ദിവസത്തെ വാലിഡിറ്റിയുള്ള പാക്കേജാണിത്. ഈ പ്ലാനിൽ പരിധിയില്ലാതെ കോളുകൾ ചെയ്യാനാകും. അൺലിമിറ്റഡ് കോളുകൾക്കൊപ്പം പ്രതിദിനം 1GB ഡാറ്റയും ലഭിക്കുന്നു. അതുപോലെ ദിവസേന 100 എസ്എംഎസും ഈ പ്ലാനിലൂടെ നേടാം. ശരിക്കും ബജറ്റ് കസ്റ്റമേഴ്സിന് ഇണങ്ങുന്ന പാക്കേജാണിത്.
ഇതിന് പുറമെ ചില കോംപ്ലിമെന്ററി ഓഫറുകളും എയർടെൽ പ്ലാനിൽ അനുവദിച്ചിട്ടുണ്ട്. എയർടെൽ എക്‌സ്ട്രീം പ്ലേ ഫ്രീയായി കിട്ടും. വിങ്ക് ആപ്പിൽ സൗജന്യ ഹലോ ട്യൂണുകളും ലഭിക്കും.
ഇതും അൺലിമിറ്റഡ് കോളുകളുള്ള റീചാർജ് പ്ലാനാണ്. ഈ പാക്കേജിൽ സൗജന്യ അൺലിമിറ്റഡ് കോളുകളും അത്യവശ്യത്തിനുള്ള ഇന്റർനെറ്റും ലഭിക്കും. ദിവസേന 1GB ഡാറ്റയാണ് 299 രൂപയ്ക്ക് ലഭിക്കുന്നത്. ഇതിൽ 100 എസ്എംഎസ്സും ലഭ്യമാണ്.
പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്.
249 രൂപയുടെ പ്ലാനിനേക്കാൾ 4 ദിവസം കൂടുതലാണ് എന്നതാണ് വ്യത്യാസം. എയർടെൽ എക്‌സ്ട്രീം പ്ലേയുടെ ആക്സസ് ഇതിലുണ്ട്. അതുപോലെ നിങ്ങൾക്ക് വിങ്ക് മ്യൂസിക് ഹലോ ട്യൂണുകളിലേക്കും ആക്‌സസ് ലഭിക്കും.
ലിസ്റ്റിലെ വലിയ പ്ലാനിതാണ്. എന്നാലും 350 രൂപയ്ക്ക് താഴെ മാത്രമാണ് വിലയാകുന്നത്. ഈ പാക്കേജിൽ 28 ദിവസത്തെ വാലിഡിറ്റി വരുന്നു. ഇതിലും പ്രതിദിനം 2GB ഡാറ്റയും 100 എസ്എംഎസ് ഓഫറുകളും ഉൾപ്പെടുത്തിയിരിക്കുന്നു.
അപ്പോളോ 24/7 സർക്കിളിലേക്കുള്ള ആക്‌സസും ഇതിൽ ലഭിക്കുന്നു. ഇതിൽ 3 മാസത്തെ ആക്സസ് ആണ് നൽകിയിട്ടുള്ളത്. കൂടാതെ വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷൻ 28 ദിവസത്തേക്ക് കിട്ടും. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
Also Read: BSNL Perfect Plan: 3 രൂപ വീതം 365 ദിവസം! 3GB ഡാറ്റയും SMS, കോളിങ് ഓഫറുകളും! ഇത് ലാഭം…