Airtel Best OTT Plan: ജിയോഹോട്ട്സ്റ്റാർ, Netflix, സീ5 ഫ്രീ! 280 രൂപയ്ക്കും താഴെ…

Updated on 20-Jun-2025
HIGHLIGHTS

279 രൂപയ്ക്ക് 3 വലിയ ഒടിടി പ്ലാറ്റ്ഫോമുകൾ ഫ്രീയായി ലഭിക്കും

ഇത് ഒടിടി ആക്സസുകൾക്ക് വേണ്ടിയുള്ള എക്സ്ക്ലൂസീവ് പാക്കേജാണെന്ന് പറയാം

എങ്കിലും ഇതിൽ നിങ്ങൾക്ക് ഇന്റർനെറ്റും ആസ്വദിക്കാം

Airtel Best OTT Plan: 300 രൂപയ്ക്കും താഴെ ഏറ്റവും പ്രധാനപ്പെട്ട ഒടിടി പ്ലാറ്റ്ഫോമുകൾ. സാധാരണ ഒരു ഒടിടിയ്ക്ക് മാത്രമായി 200 രൂപയെങ്കിലും ചെലവാകും. എന്നാൽ നിസ്സാരം 279 രൂപയ്ക്ക് 3 വലിയ ഒടിടി പ്ലാറ്റ്ഫോമുകൾ ഫ്രീയായി ലഭിക്കും. ഇതിനായി ഭാരതി എയർടെലിലാണ് മികച്ച പ്രീ-പെയ്ഡ് പാക്കേജ് അനുവദിച്ചിരിക്കുന്നത്.

Airtel Best OTT Plan ഏതാണ്?

ഈ പ്രീ-പെയ്ഡ് പാക്കേജിന്റെ വില 279 രൂപയാണ്. ഒരു മാസമാണ് വാലിഡിറ്റി. ഇത് ഒടിടി ആക്സസുകൾക്ക് വേണ്ടിയുള്ള എക്സ്ക്ലൂസീവ് പാക്കേജാണെന്ന് പറയാം. അതും ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ളതും, മലയാളം സിനിമകളുടെ പുത്തൻ റിലീസുകൾ നടക്കുന്നതുമായ ഒടിടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 279 രൂപയ്ക്ക് ബണ്ടിലായി ഒടിടി അനുവദിച്ചിട്ടുള്ളതിനാലാണ് മികച്ച ഒടിടി പ്ലാൻ കൂടിയാണെന്ന് പറയുന്നത്.

#Bharti Airtel Rs 279 Plan Details

Airtel Rs 279 Plan: ആനുകൂല്യങ്ങൾ

ഈ പ്രീ-പെയ്ഡ് പാക്കേജിൽ നെറ്റ്ഫ്ലിക്സ്, ജിയോഹോട്ട്സ്റ്റാർ, സീ5 എന്നീ ഒടിടി പാക്കേജുകളാണുള്ളത്. അൺലിമിറ്റഡ് എന്റർടെയിൻമെന്റിനായി നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ നൽകുന്നു. എന്നുവച്ചാൽ ഫോണിലെന്ന് മാത്രമല്ല ഏത് ഡിവൈസിലും ആക്സസ് ചെയ്യാനാകും.

ജിയോഹോട്ട്സ്റ്റാറിന്റെ സൂപ്പർ സബ്സ്ക്രിപ്ഷനും പാക്കേജിലുണ്ട്. ഡ്യുവൽ സ്‌ക്രീനുകളെ പിന്തുണയ്‌ക്കുന്നതിനാണ് ജിയോഹോട്ട്സ്റ്റാർ സൂപ്പർ സബ്സ്ക്രിപ്ഷൻ. ഒരേസമയം മൊബൈൽ, വെബ്, ടാബ്‌ലെറ്റുകൾ, ടിവി എന്നിവയിൽ ഏതെങ്കിലും രണ്ട് ഡിവൈസുകൾക്ക് സപ്പോർട്ട് ലഭിക്കും. 299 രൂപയാണ് സൂപ്പർ പ്ലാനിന്റെ സാധാരണ വില. എന്നാൽ 279 രൂപ പാക്കേജിലൂടെ ഒരു മാസത്തേക്ക് ഹോട്ട്സ്റ്റാർ ആസ്വദിക്കാനാകും.

ഇതിലെ അടുത്ത പ്രധാന ഒടിടി സീ5 ആണ്. മലയാളത്തിലെ മിക്ക ഒടിടി റിലീസുകളും ജിയോഹോട്ട്സ്റ്റാറിലാണ് നടക്കുന്നത്. സീ5-ന്റെ പ്രീമിയം ആക്സസാണ് ലഭിക്കുക. ഇത് എയർടെൽ എക്സ്ട്രീം ആപ്പ് വഴി ആസ്വദിക്കാം.

ഇതിന് പുറമെ 25-ലധികം ഒടിടികൾ നിങ്ങൾക്ക് എക്സ്ട്രീം ആപ്പ് വഴി ആക്സസ് തരുന്നു. ഇതിൽ സോണിലിവ്, ആഹാ, സൺനെക്സ്റ്റ് തുടങ്ങിയവയും ഉൾപ്പെടുന്നുണ്ട്.

279 രൂപ പ്ലാനിൽ ഒടിടി മാത്രമാണോ?

ഇന്ത്യയിലെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി എയർടെൽ ഈ വർഷം പുറത്തിറക്കിയ പ്ലാനാണിത്. ഒരു മാസത്തെ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന പാക്കേജിൽ ഒടിടി മാത്രമല്ല ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ നിങ്ങൾക്ക് ഇന്റർനെറ്റും ആസ്വദിക്കാം.  എയർടെൽ 5ജി പ്ലാനുകൾ വിശദമായി.

ഭാരതി എയർടെൽ 1ജിബി ഡാറ്റ കൂടി ബോണസായി ഓഫർ ചെയ്യുന്നു. ഇത് തീർന്നാൽ 50 പൈസ എന്ന കണക്കിൽ ഒരോ എംബി ലഭിക്കുന്നതാണ്. കോളുകൾക്കും അധിക ഡാറ്റയ്ക്കുമായി റീചാർജ് വേണ്ടാത്തവർക്ക് ഒടിടികളെല്ലാം ഒരു കുടക്കീഴിൽ ലഭിക്കാനുള്ള പാക്കേജാണിത്.

Read More: 32MP 4K സെൽഫി ഷൂട്ടറുമായി Vivo T4 Ultra എത്തിപ്പോയി, 3000 രൂപ കിഴിവോടെ 512GB സ്റ്റോറേജ് വരെ വാങ്ങാം…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :