airtel 77 days plan for unlimited calling and bulk data at cheapest price
Airtel 77 Days Plan: ഭാരതി എയർടെൽ സിം ഉപയോഗിക്കുന്നവർക്കായി ഇതാ ഒരു സന്തോഷവാർത്ത. നീണ്ട വാലിഡിറ്റിയിൽ Unlimited സേവനങ്ങൾ ഉൾപ്പെടുന്ന ടെലികോം സേവനങ്ങൾക്ക് ഇനി വലിയ ചെലവില്ല. നിങ്ങൾ അറിയാതെ പോയൊരു റീചാർജ് പ്ലാനാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
രണ്ടരമാസത്തെ വാലിഡിറ്റിയുള്ള പ്രീ-പെയ്ഡ് എയർടെൽ പ്ലാനിനെ കുറിച്ച് നിങ്ങൾക്കറിയാമോ? കൃത്യമായി പറഞ്ഞാൽ ഇതിന് 77 ദിവസമാണ് കാലയളവ് ലഭിക്കുന്നത്. വളരെ തുച്ഛ വിലയ്ക്കുള്ള റീചാർജ് പ്ലാനുകൾ അന്വേഷിക്കുന്നവർക്ക് ഈ പാക്കേജ് അനുയോജ്യമാകും.
77 ദിവസത്തെ വാലിഡിറ്റിയുള്ള പ്രീ-പെയ്ഡ് പാക്കേജാണിത്. ഇതിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളുകളും എസ്എംഎസ്, ഡാറ്റ ഓഫറുകളും ലഭിക്കും.
ഈ പ്രീപെയ്ഡ് പ്ലാനിൽ വരിക്കാർക്ക് പരിധിയില്ലാത്ത വോയ്‌സ് കോളുകൾ രണ്ടരമാസത്തേക്ക് ലഭിക്കും. പ്രതിദിനം 100 എസ്എംഎസ്സും ഇതിലുണ്ട്. പ്രതിദിനം 1.5 ജിബി ഡാറ്റയാണ് എയർടെൽ വാഗ്ദാനം ചെയ്യുന്നത്.
ദിവസേനയുള്ള ഡാറ്റ ക്വാട്ട തീർന്നതിന് ശേഷം, ഇന്റർനെറ്റ് സ്പീഡ് 64 കെബിപിഎസായി കുറയും. ഈ പാക്കേജിലൂടെ നിങ്ങൾക്ക് മൂന്ന് മാസത്തേക്ക് അപ്പോളോ 24/7 സർക്കിൾ മെമ്പർഷിപ്പ് നേടാം. പ്ലാനിൽ സൗജന്യ ഹലോ ട്യൂണുകളും ഉൾപ്പെടുന്നുണ്ട്.
പ്രീ പെയ്ഡ് വരിക്കാർക്കായി കമ്പനി അവതരിപ്പിച്ച 799 രൂപയുടെ പാക്കേജാണിത്. ഇതിൽ നിങ്ങൾക്ക് ആവശ്യത്തിനുള്ള ഡാറ്റയും അൺലിമിറ്റഡായി കോളുകളും ലഭിക്കുമല്ലോ!
പ്രതിദിനം ഏകദേശം 10.30 രൂപ നിരക്കിലാണ് എയർടെൽ പാക്കേജിന് ചെലവ് വരുന്നത്. രണ്ടരമാസത്തേക്ക് വേറെ പ്ലാനുകളൊന്നും ആലോചിക്കുകയേ വേണ്ട. അര മാസത്തേക്കുള്ള ചെലവ് നോക്കുകയാണെങ്കിൽ 53 രൂപ മാത്രമാണ്. ബേസിക്കായുള്ള ടെലികോം സേവനങ്ങളും ഫ്രീ ഹലോ ട്യൂണുകളും തുച്ഛ വിലയ്ക്ക് സ്വന്തമാക്കാനാകും.
മൂന്ന് മാസത്തിന് അടുപ്പിച്ച് വാലിഡിറ്റിയിൽ നിരവധി എയർടെൽ പാക്കേജുകളുണ്ട്. 1029 രൂപയ്ക്കും, 1798 രൂപയ്ക്കും പ്രീ-പെയ്ഡ് പ്ലാനുകൾ ലഭിക്കും. ഇവയെല്ലാം 84 ദിവസത്തെ വാലിഡിറ്റിയിലാണ് വരുന്നത്. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളുടെ ആനുകൂല്യം ഇതിൽ നേടാം. എയർടെൽ 5ജി പ്ലാനുകൾ വിശദമായി.
ഇവയിൽ ഇന്ത്യയിലെ പ്രധാനപ്പെട്ട ഒടിടികളും ബണ്ടിൽ ചെയ്തിരിക്കുന്നു. 1029 രൂപയുടെ പാക്കേജിൽ എയർടെൽ ഫ്രീയായി ജിയോഹോട്ട്സ്റ്റാർ തരുന്നു. 1798 രൂപ പ്ലാനിലാകട്ടെ, നിങ്ങൾക്ക് നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം. ഈ രണ്ട് പ്ലാനുകളിലും അൺലിമിറ്റഡ് 5ജിയുമുണ്ട്.
Also Read: Airtel Best Plan: ഒറ്റ പ്ലാനിൽ 2 SIM റീചാർജ് ചെയ്യാം, ജിയോഹോട്ട്സ്റ്റാറും പ്രൈം വീഡിയോയും Free!