airtel
Airtel 56 Days Plan: ഭാരതി എയർടെലിന്റെ സിം ഉപയോഗിക്കുന്നവർക്കായി ഒരു മികച്ച പ്ലാൻ പരിചയപ്പെടുത്തട്ടെ. ഒരു മാസ പ്ലാനുകളിൽ റീചാർജ് ചെയ്യാൻ താൽപ്പര്യമില്ലാത്തവർക്ക് വേണ്ടിയുള്ള പാക്കേജാണിത്. ഇതിൽ നിങ്ങൾക്ക് നിരവധി അൺലിമിറ്റഡ് ടെലികോം സേവനങ്ങൾ ലഭ്യമാണ്. പോരാഞ്ഞിട്ട് കിടിലനൊരു ഒടിടി സബ്സ്ക്രിപ്ഷനും എയർടെൽ തരുന്നു.
56 ദിവസം വാലിഡിറ്റി വരുന്ന പ്ലാനാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിൽ അൺലിമിറ്റഡ് 5ജി, അൺലിമിറ്റഡ് കോളിങ്, എസ്എംഎസ് സേവനങ്ങൾ ലഭ്യമാണ്. ആമസോൺ പ്രൈം ആക്സസും, എയർടെൽ Xstream Play പ്രീമിയം സബ്സ്ക്രിപ്ഷനും, അപ്പോളോ 24/7 സർക്കിൾ സേവനങ്ങളും പ്ലാനിനൊപ്പം ലഭിക്കും. 56 ദിവസം വാലിഡിറ്റിയുള്ള പാക്കേജിനെ കുറിച്ച് കൂടുതലറിയാം.
838 രൂപ വിലയാകുന്ന ടെലികോം പ്ലാനാണിത്. ഇതിൽ രണ്ട് മാസത്തിന് അടുപ്പിച്ച് വാലിഡിറ്റി വരുന്നു. 838 രൂപ വലിയ തുകയാണല്ലോ എന്ന ആശങ്ക വേണ്ട. സാധാരണ പ്ലാൻ തേടുന്നവർക്ക് ഇത് അനുയോജ്യമാകില്ല. എന്നാലും, അൺലിമിറ്റഡ് സേവനങ്ങളും ഒടിടി കോംപ്ലിമെന്ററി ഓഫറുകളും ഉൾപ്പെടുന്ന പാക്കേജ് നോക്കുന്നവർക്ക് വേണ്ടിയാണിത്. പ്ലാനിന്റെ ദിവസച്ചെലവ് 14.9 രൂപയാണ്. ഇതിൽ ലഭിക്കുന്ന ടെലികോം സേവനങ്ങൾ…
വോയിസ് കോൾ: ഈ പ്ലാനിൽ അൺലിമിറ്റഡ് കോളുകൾ ആസ്വദിക്കാം. അതും ലോക്കൽ, STD, റോമിംഗ് കോളുകളാണ് ഭാരതി എയർടെൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് രാജ്യത്ത് എവിടെയും ഏത് നെറ്റ് വർക്കിലേക്കും കോളുകൾ ചെയ്യാനുള്ള സൌകര്യം തരുന്നു.
എസ്എംഎസ്: ദിവസവും 100 സൗജന്യ SMS അയക്കാം.
ഇന്റർനെറ്റ്: 4G വരിക്കാർക്കും 5ജി കവറേജുള്ളവർക്കും ബണ്ടിൽ കണക്കിന് ഇന്റർനെറ്റ് ആസ്വദിക്കാം. പ്രതിദിനം 3GB ഡാറ്റയാണ് എയർടെൽ അനുവദിക്കുന്നത്. 56 ദിവസത്തേക്ക് മൊത്തം 168GB ഡാറ്റ ഉൾപ്പെടുത്തിയിരിക്കുന്നുവെന്ന് പറയാം.
ഇനി നിങ്ങളുടെ ഫോൺ 5ജിയും, നിങ്ങളുടെ പ്രദേശം 5ജി സേവനമുള്ളതുമാണെങ്കിൽ ബമ്പറടിച്ചു. കാരണം ഇതിൽ എയർടെൽ ട്രൂ 5ജി അൺലിമിറ്റഡായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ആമസോൺ പ്രൈം, എയർടെൽ എക്സ്ട്രീം പ്ലേ, അപ്പോളോ സേവനങ്ങൾക്ക് വേണ്ടിയുള്ളതാണ് 838 രൂപയുടെ പ്ലാൻ. 56 ദിവസത്തേക്ക് ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷൻ സൗജന്യമായി ആസ്വദിക്കാം. ഇത് പ്രൈം വീഡിയോ പരിപാടികളും പുത്തൻ ഒടിടി റിലീസും കാണാൻ മാത്രമുള്ളതല്ല. ഷോപ്പിങ്ങിൽ ഫാസ്റ്റ് ഡെലിവറി, ഫ്രീ ഡെലിവറി പോലുള്ള ആനുകൂല്യങ്ങൾക്ക് വേണ്ടിയും ഉപയോഗിക്കാം.
22-ലധികം OTT ആപ്പുകളിലേക്കുള്ള ആക്സസ് എയർടെൽ എക്സ്ട്രീം പ്ലേ പ്രീമിയത്തിലൂടെ സ്വന്തമാക്കാം. സോണിലിവ്, Aha, സൺനെക്സ്റ്റ് തുടങ്ങിവയും ഈ ഒടിടി ലിസ്റ്റിലുണ്ട്.
ആരോഗ്യ സേവനങ്ങൾക്കായി നിങ്ങൾക്ക് എയർടെൽ തരുന്ന അപ്പോളോ 24/7 സർക്കിൾ സേവനം പ്രയോജനപ്പെടുത്താം. അടുത്തത് കോളർ ട്യൂണുകളാണ്. വിങ്ക് മ്യൂസിക് ആപ്പ് വഴി സൗജന്യ ഹലോ ട്യൂൺസ് സെറ്റ് ചെയ്യാം. 14 രൂപയ്ക്ക് ഇത്രയും കോംപ്ലിമെന്ററി ഓഫറുകൾ തരുന്നത് മികച്ച സേവനമാണ്. എയർടെൽ 5ജി പ്ലാനുകൾ വിശദമായി.
ജിയോയ്ക്ക് 56 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുണ്ട്. വില 629 രൂപയാണ്. പ്രതിദിനം 2GB ഡാറ്റയും, അൺലിമിറ്റഡ് കോളുകളും, 100 എസ്എംഎസ്സും ഇതിൽ നൽകിയിരിക്കുന്നു.
Also Read: Oppo Find X8 Pro: 50MP ക്വാഡ് ക്യാമറ, 5910mAh ബാറ്ററി സൂപ്പർ ക്യാമറ ഫോൺ 25000 രൂപ ഡിസ്കൗണ്ടിൽ