Airtelൽ നിന്നും 3 പ്ലാനുകൾ; ദിവസേന 3GB ഡാറ്റയും ഡിസ്നി + ഹോട്ട്‌സ്റ്റാറും ആമസോണും…

Updated on 19-Apr-2023
HIGHLIGHTS

Airtel ദിവസേന 3 GB നൽകുന്ന 3 പ്ലാനുകൾ അവതരിപ്പിച്ചു

ഇവയിൽ രണ്ടെണ്ണം 28 ദിവസവും, മറ്റൊന്ന് 56 ദിവസവും വാലിഡിറ്റിയുള്ളതാണ്

ഇന്ന് ഇന്റർനെറ്റില്ലാതെ ഒരു ദിവസവും പോലും ജീവിക്കുന്നത് അസാധ്യമായിരിക്കുന്ന സ്ഥിതിയാണുള്ളത്. ലോകത്തെ അറിയാൻ ഇന്റർനെറ്റ് കൂടിയേ തീരൂ. എങ്കിലോ, ദിവസവും 2 GB ഉണ്ടെങ്കിലും അത് മതിയാവില്ലെന്നതാണ് സാഹചര്യം. അങ്ങനെയെങ്കിൽ പ്രതിദിനം 3GB, അതും ഭേദപ്പെട്ട വിലയിൽ കിട്ടുന്നെങ്കിൽ അത് ഡബിൾ ഓഫറാണെന്ന് പറയാം.

3GB ദിവസവും

ദിവസേന 3 GB നൽകുന്ന 3 കിടിലൻ പ്ലാനുകളാണ് ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ Bharti Airtel നൽകുന്നത്. 399 രൂപ, 499 രൂപ, 699 രൂപ എന്നിങ്ങനെ മൂന്ന് പ്ലാനുകളാണ് എയർടെലിന്റെ 3 GB ഡാറ്റയിൽ വരുന്നത്. ഇവ 100 SMSകൾ, അൺലിമിറ്റഡ് കോളുകൾ എന്നിവയും പ്രദാനം ചെയ്യുന്നു.

Airtelന്റെ 3 GB പ്ലാൻ

Rs. 399 രൂപയ്ക്ക് 28 ദിവസം വാലിഡിറ്റി

പ്രതിദിനം 3 GB നൽകുന്ന  399 രൂപയുടെ Airtel റീചാർജ് പ്ലാനിൽ പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് കോളുകൾ എന്നിവ ലഭിക്കുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിലുള്ളത്. അൺലിമിറ്റഡ് 5G ഡാറ്റ, റോക്കറ്റ് ബോയ്സ് 2 ആരാധകർക്കായി Xtream App, അപ്പോളോ 24/7, വിങ്ക് മ്യൂസിക്, FASTagൽ 100 രൂപ വരെ ക്യാഷ് ബാക്, കൂടാതെ ഹലോ ട്യൂണുകൾ ഫ്രീയായും ലഭിക്കുന്നതാണ്.

Rs. 499 രൂപയ്ക്ക് 28 ദിവസം വാലിഡിറ്റി

499 രൂപയുടെ എയർടെൽ പ്ലാനും 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ദിവസേന അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, കൂടാതെ 3 GB ഡാറ്റ 5Gയിലും ലഭിക്കുന്നു. 499 രൂപയുടെ പ്ലാനിലൂടെ നിങ്ങൾക്ക് മൂന്ന് മാസത്തേക്ക് ഡിസ്നി + ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ലഭ്യമാകുന്നു. ഇതിന് പുറമെ,  Xtream App, അപ്പോളോ 24/7, വിങ്ക് മ്യൂസിക്, FASTagൽ 100 രൂപ വരെ ക്യാഷ് ബാക്ക്, ഫ്രീ ഹലോ ട്യൂണുകൾ എന്നീ ആനുകൂല്യങ്ങളും ലഭിക്കും.

Rs. 699 രൂപയ്ക്ക് 56 ദിവസം വാലിഡിറ്റി

2 മാസത്തേക്കാണ് റീചാർജ് ചെയ്യാൻ താൽപ്പര്യപ്പെടുന്നതെങ്കിൽ, ഈ പ്ലാൻ തെരഞ്ഞെടുക്കാം. 699 രൂപ അടച്ചാൽ ദിവസവും 3 GB ഡാറ്റ 5Gയിൽ ആസ്വദിക്കാം. പിന്നെയോ, അപ്പോളോ 24/7, വിങ്ക് മ്യൂസിക്, FASTagൽ 100 രൂപ വരെ ക്യാഷ് ബാക്ക്, ഫ്രീ ഹലോ ട്യൂണുകൾ, Xtream App എന്നീ ആനുകൂല്യങ്ങളും Airtel പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 699 രൂപയുടെ പ്ലാനിൽ എടുത്തുപറയേണ്ട മറ്റൊരു നേട്ടം ഈ പ്ലാൻ ആമസോൺ പ്രൈമിനൊപ്പമാണ് വരുന്നത് എന്നതാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :