Airtel 1 year plan, Airtel 365 days validity plan, Airtel 2249 prepaid plan, Airtel unlimited calling plan, Airtel data plan 1 year, Airtel SMS benefits, Airtel plan with Perplexity AI,
Airtel 1 year plan: 365 ദിവസം വാലിഡിറ്റി വരുന്ന പ്രീ- പെയ്ഡ് പാക്കേജിനെ കുറിച്ച് കൂടുതലറിയാം. ദിവസം 6 രൂപ ചെലവാകുന്ന എയർടെൽ പ്ലാനാണിത്. ഈ പാക്കേജിൽ Unlimited Calling, എസ്എംഎസ്, ഡാറ്റ സേവനങ്ങൾ ലഭിക്കും. പാക്കേജിന്റെ ആനുകൂല്യങ്ങൾ നോക്കാം.
2249 പ്രീപെയ്ഡ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിശദമാക്കുന്നത്. ഈ പ്ലാനിൽ ഒരു വർഷത്തേക്കുള്ള കാലാവധിയാണ് അനുവദിച്ചിട്ടുള്ളത്. ഒരു വർഷത്തേക്ക് സിം കാർഡ് ആക്ടീവാക്കി നിലനിർത്താം. 365 ദിവസത്തേക്കുള്ള പ്ലാനിൽ കോളിങ്, ഡാറ്റയും എസ്എംഎസ്സും എഐ പ്രോ ആക്സസും ലഭിക്കും.
എന്നാൽ ബൾക്കായി ഡാറ്റ ഇതിൽ അനുവദിച്ചിട്ടില്ല. അത്യാവശ്യ സമയങ്ങളിൽ ഉപയോഗിക്കാൻ ഒരു വർഷ കാലാവധിയിൽ ഇന്റർനെറ്റ് നൽകുന്നുണ്ട്. ഭാരതി എയർടെൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്കും, ബേസിക് സ്മാർട്ഫോൺ ഉപയോഗിക്കുന്നവർക്കും ഇത് അനുയോജ്യമാണ്.
കോളിങ്: ഇന്ത്യയിലെ എല്ലാ നെറ്റ് വർക്കുകളിലേക്കും അൺലിമിറ്റഡായി കോളുകൾ അനുവദിച്ചിട്ടുണ്ട്. ഇതിൽ ലോക്കൽ, എസ്ടിഡി കോളുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
ഡാറ്റ: ഈ പ്രീ പെയ്ഡ് പ്ലാനിൽ മൊത്തം 30 ജിബി ഡാറ്റ ലഭിക്കുന്നു. എന്നാൽ ദിവസ പരിധിയില്ലാതെയുള്ള ഡാറ്റയാണിത്. ദിവസേനയുള്ള ഡാറ്റാ പരിധിയില്ലാതെ 365 ദിവസത്തേക്ക് 30ജിബി ഇന്റർനെറ്റ് ലഭിക്കും.
SMS: ഈ എയർടെൽ പ്ലാനിൽ ഒരു വർഷത്തേക്ക് എസ്എംഎസ് സേവനങ്ങളും ലഭ്യമാണ്. ഇതിൽ മൊത്തം 3600 എസ്എംഎസ് സൗജന്യമായി അയയ്ക്കാനുള്ള സേവനമാണിത്.
മറ്റ് ആനുകൂല്യങ്ങൾ: ഈ പാക്കേജിൽ എസ്എംഎസ്, ഡാറ്റ, കോളിങ് സേവനങ്ങൾ നൽകുന്നു. ഇതിൽ 3 മാസത്തെ അപ്പോളോ 24|7 സർക്കിൾ മെമ്പർഷിപ്പ് നേടാം. അതുപോലെ വിങ്ക് മ്യൂസിക്കിലേക്കുള്ള സൗജന്യ ആക്സസും നേടാം. ഈ പ്ലാനിൽ ഫാസ്റ്റാഗിൽ 100 രൂപ ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. പാക്കേജിൽ അൺലിമിറ്റഡ് 5ജിയും എയർടെൽ തരുന്നു.
2249 രൂപ വില വരുന്ന പ്ലാനിൽ ഫ്രീയായി എഐ ആക്സസും നേടാം. Perplexity Pro 12 മാസത്തേക്ക് ലഭിക്കും. എയർടെൽ വരിക്കാർക്ക് വേണ്ടി മാത്രമുള്ള എക്സ്ക്ലൂസിവ് ഓഫറാണിത്. ചാറ്റ്ജിപിടി, ഗൂഗിൾ ജെമിനി പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെർച്ച് എഞ്ചിനാണ് പെർപ്ലെക്സിറ്റി. ഒരു വർഷത്തേക്ക് സൗജന്യമായി എഐ ആക്സസ് ലഭിക്കും. 17,000 വിലയുള്ള Perplexity Pro സബ്സ്ക്രിപ്ഷനാണ് സൌജന്യമായി അനുവദിച്ചിട്ടുള്ളത്.
എയർടെലിന്റെ 2249 രൂപ പ്ലാനിന് സമാനമായി ജിയോയിൽ 2025 രൂപയ്ക്ക് പ്ലാനുണ്ട്. 1499 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ 336 ദിവസത്തെ വാലിഡിറ്റിയുണ്ട്. 1999 രൂപയ്ക്കും, 2399 രൂപയ്ക്കും ഒരു വർഷം വരെ വാലിഡിറ്റി വരുന്ന പ്ലാനുകൾ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്നുണ്ട്.
ജിയോയ്ക്ക് ഇതേ വിലയിൽ നിലവിൽ പ്ലാനില്ല. ജിയോയുടെ വാർഷിക പ്ലാനുകൾ ഡാറ്റാ ആനുകൂല്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകാറുള്ളത്. എങ്കിലും 2249 രൂപയ്ക്ക് സമാനമായുള്ള ജിയോ പ്ലാൻ 2999 രൂപയുടേതാണ്. ഇതിൽ 365 ദിവസത്തേക്ക് ടെലികോം സേവനങ്ങൾ ലഭിക്കും. ദിവസേന 2.5 GB ഡാറ്റയും കോളിങ്ങ് അൺലിമിറ്റഡായി തരുന്ന പ്ലാനാണിത്.