Airtel 1 Year Plan: വിശ്വസിക്കാം… ഒരു വർഷത്തേക്ക് Unlimited Calling തരുന്ന പ്ലാനിന് മാസം വെറും 154 രൂപ!

HIGHLIGHTS

ഈ പ്ലാനിന് മാസം വെറും 154 രൂപ മാത്രമാണ് ചെലവ് വരുന്നത്

അൺലിമിറ്റഡ് കോളിങ് ഒരു വർഷത്തേക്ക് പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ആസ്വദിക്കാം

എയർടെൽ ഇങ്ങനെയൊരു പ്ലാൻ ജനുവരിയിൽ പുറത്തിറക്കിയതാണ്

Airtel 1 Year Plan: വിശ്വസിക്കാം… ഒരു വർഷത്തേക്ക് Unlimited Calling തരുന്ന പ്ലാനിന് മാസം വെറും 154 രൂപ!

Airtel 1 Year Plan: ഒരു വർഷത്തേക്ക് നിങ്ങൾ ഗംഭീരമായൊരു പ്ലാൻ നോക്കുകയാണോ? അൺലിമിറ്റഡ് കോളിങ് തരുന്ന പ്ലാനാണ് വാർഷിക പ്ലാനാണിത്. ജിയോയും എയർടെലും ഫാസ്റ്റ് കണക്റ്റിവിറ്റി തരുമ്പോഴും കമ്പനികളുടെ മിക്ക റീചാർജ് പ്ലാനുകൾക്കും വലിയ വില കൊടുക്കേണ്ടി വരുന്നു. എന്നാൽ ഇവിടെ വിവരിക്കുന്ന പ്ലാനിന്റെ മാസച്ചെലവ് എടുത്താൻ അത് വളരെ തുച്ഛ വിലയാണ്. എന്തുകൊണ്ടെന്നാൽ ഈ പ്ലാനിന് മാസം വെറും 154 രൂപ മാത്രമാണ് ചെലവ് വരുന്നത്. പ്രതിദിനം അൺലിമിറ്റഡ് കോളിങ്, എസ്എംഎസ് സേവനങ്ങൾക്ക് 5 രൂപ മുടക്കിയാൽ മതി. ഈ എയർടെൽ പ്ലാനിനെ കുറിച്ച് കൂടുതലറിയാം.

Digit.in Survey
✅ Thank you for completing the survey!
Rs 1849 Airtel Plan

Airtel 1 വർഷ പ്ലാൻ: വിശദമായി

TRAI നൽകിയ നിർദേശത്തെ തുടർന്നാണ് എയർടെൽ ഇങ്ങനെയൊരു പ്ലാൻ ജനുവരിയിൽ പുറത്തിറക്കിയത്. അൺലിമിറ്റഡ് കോളിങ് ഒരു വർഷത്തേക്ക് പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ആസ്വദിക്കാം. വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പ്ലാൻ ശരിക്കും സാധാരണക്കാർക്ക് അനുയോജ്യമായ പാക്കേജാണ്. സാധാരണ 28 ദിവസത്തെയും 30 ദിവസത്തെയും പ്ലാനിന് നമ്മൾ 200 രൂപയ്ക്കും മുകളിലുള്ള പാക്കേജുകളാണ് തെരഞ്ഞെടുക്കുന്നത്. എന്നാൽ ഈ എയർടെൽ പ്ലാനിന് 154 രൂപ മാത്രമാണ് മാസച്ചെലവ്. ഇടയ്ക്കിടെ റീചാർജ് ചെയ്ത് മെനക്കെടേണ്ടതുമില്ല.

Rs 1849 Airtel Plan: ആനുകൂല്യങ്ങൾ

മിക്ക ടെലികോം ഉപയോക്താക്കളും കോളിങ് ആവശ്യങ്ങൾക്ക് വേണ്ടിയായിരിക്കും റീചാർജ് ചെയ്യുന്നത്. അധികമായി ഡാറ്റ വേണ്ടാത്തവരും, വീട്ടിൽ വൈ-ഫൈ ഉപയോഗിക്കുന്നവരും, സെക്കൻഡറി സിമ്മായി എയർടെൽ ഉപയോഗിക്കുന്നവരും അറിഞ്ഞിരിക്കേണ്ട പ്ലാനാണിത്. കാരണം ഇതിൽ കമ്പനി ഡാറ്റ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല.

എന്നാലോ ഒരു വർഷത്തേക്ക് റോമിങ് ഫ്രീയായി വോയിസ് കോളുകൾ ചെയ്യാം. ഇൻകമിങ്, ഔട്ട്ഗോയിങ് കോളുകൾ പാക്കേജിൽ 365 ദിവസത്തേക്ക് അൺലിമിറ്റഡായി തരുന്നു. അതിനാൽ ദീർഘകാലത്തേക്ക് റീചാർജ് നോക്കുന്നവർക്ക് േ1,849 പ്ലാൻ തെരഞ്ഞെടുക്കാം.

ഒരു വർഷക്കാലയളവിൽ 3,600 എസ്എംഎസുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. എന്നുവച്ചാൽ ദിവസേന 100 എസ്എംഎസ് ചെയ്യാനുള്ള ആനുകൂല്യമാണിത്.

Rs 1849 പ്ലാൻ EXTRA ഓഫറുകൾ…

ഇതിൽ ഹലോ ട്യൂൺസ് സബ്‌സ്‌ക്രിപ്‌ഷനും എയർടെൽ എക്‌സ്ട്രീം ആക്‌സുമുണ്ട്. മൂന്ന് മാസത്തേക്ക് അപ്പോളോ 24/7 സർക്കിൾ മെമ്പർഷിപ്പും ലഭ്യമാണ്. എയർടെൽ ആപ്പ് വഴിയോ, ഗൂഗിൾപേ പോലെ മൂന്നാം കക്ഷി പ്ലാറ്റ്‌ഫോമുകളിലൂടെയോ റീചാർജ് ചെയ്യാം. ഓഫ്‌ലൈൻ റീട്ടെയിലർമാരിലൂടെയും 1849 രൂപ പ്ലാൻ തെരഞ്ഞെടുക്കാനാകും.

ദിവസം 5 രൂപ…!

ഒരു വർഷത്തേക്ക് റീചാർജിനെ കുറിച്ച് ആലോചിക്കുകയേ വേണ്ട. 1849 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ ഒരു വർഷം കോളിങ്, എസ്എംഎസ് തടസ്സമില്ലാതെ ലഭിക്കും. 12 മാസം വാലിഡിറ്റി പ്ലാനിന്റെ ദിവസച്ചെലവ് 5 രൂപ മാത്രമാണ്. മാസച്ചെലവ് കണക്കാക്കുമ്പോൾ അത് 154 രൂപയിൽ ചുരുങ്ങുന്നു.

Also Read: Airtel Best Plan: ഒറ്റ പ്ലാനിൽ 2 SIM റീചാർജ് ചെയ്യാം, ജിയോഹോട്ട്സ്റ്റാറും പ്രൈം വീഡിയോയും Free!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo