Airtel 1 Year Plan
Airtel 1 Year Plan: സ്വകാര്യ ടെലികോം ഭാരതി എയർടെലിന്റെ മികച്ചൊരു പ്രീ- പെയ്ഡ് പ്ലാനിനെ കുറിച്ച് നോക്കിയാലോ! ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരം പുറത്തിറക്കിയ പ്ലാനാണിത്. ഈ എയർടെൽ പ്രീ- പെയ്ഡ് പ്ലാനിൽ നിന്ന് നിങ്ങൾക്ക് അൺലിമിറ്റഡ് കോളിങ്ങും എസ്എംഎസ് ഓഫറുകളും ലഭിക്കുന്നു.
ഡാറ്റാ ആനുകൂല്യങ്ങൾ ഒഴികെയുള്ള വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങൾ പാക്കേജിൽ നിന്ന് ലഭിക്കും. 1,849 രൂപയുടെ പാക്കേജിൽ ഒരു വർഷത്തെ വാലിഡിറ്റി ലഭിക്കുന്നു. പ്ലാനിലെ ദിവസ ചെലവ് വെറും 5 രൂപ മാത്രമാണ്. ഇതിൽ മാസം ചെലവാകുന്നത് 154 രൂപ മാത്രമാണ്.
ബണ്ടിൽ ചെയ്ത ഡാറ്റ ആനുകൂല്യങ്ങളൊന്നുമില്ലാതെ ദീർഘകാല പ്ലാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച ചോയിസാണ്. ഈ എയർടെൽ പ്ലാനിൽ 1,849 രൂപ തെരഞ്ഞെടുക്കാം. ഇത് 365 ദിവസത്തേക്ക് പരിധിയില്ലാത്ത വോയ്‌സ് കോളുകൾ ലഭിക്കും. പാക്കേജിൽ 3,600 എസ്എംഎസുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഹലോ ട്യൂൺസ് സബ്‌സ്‌ക്രിപ്‌ഷൻ ഒരു വർഷത്തെ പ്ലാനിൽ നിന്ന് ലഭിക്കുന്നത്. ഈ എയർടെൽ പാക്കേജിൽ എയർടെൽ എക്‌സ്ട്രീം ആക്‌സസ് ലഭിക്കുന്നു. ഇതിൽ ടെലികോം മൂന്ന് മാസത്തേക്ക് അപ്പോളോ 24/7 സർക്കിൾ മെമ്പർഷിപ്പ് തരുന്നു.
എയർടെൽ ആപ്പ് വഴി പുതിയ പ്ലാൻ ലഭ്യമാണ്. മൂന്നാം കക്ഷി പ്ലാറ്റ്‌ഫോമുകളിലും 1849 രൂപ പ്ലാനിലൂടെ ലഭിക്കുന്നതാണ്.
ഇത് 365 ദിവസത്തെ വാലിഡിറ്റി തരുന്ന ടെലികമ്മ്യൂണിക്കേഷൻ പ്ലാനാണിത്. പ്ലാൻ സാധാരണക്കാർക്ക് അനുയോജ്യമായ ഓപ്ഷനാണ്. 1849 രൂപ പ്ലാൻ ശരിക്കും ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർക്ക് അനുയോജ്യമാണ്. ഈ ഭാരതി എയർടെൽ പ്ലാൻ ഇന്റർനെറ്റ് വേണ്ടാത്തവർക്കും അനുയോജ്യമാണ്. അതിനാൽ കോളിങ് ആവശ്യങ്ങൾക്കായി ദീർഘകാല പ്ലാനുള്ള എയർടെൽ വരിക്കാർ മിസ് ചെയ്യരുതാത്ത പാക്കേജാണിത്. 365 ദിവസത്തേക്ക് വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങൾ നേടാം.
1849 രൂപ പ്ലാനിൽ നിന്ന് പെർപ്ലിക്സിറ്റി പ്രോ ആക്സസ് നേടാം. അതും ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ ലഭിക്കും. ശരിക്കും പെർപ്ലിക്സിറ്റി പ്രോ 17000 രൂപയാണ് ഒരു വർഷത്തേക്ക് വിലയാകുന്നത്. എന്നാൽ എയർടെൽ പാക്കേജിൽ ഇത് സൌജന്യമാണ്. ഫ്രീ ഹലോ ട്യൂൺസ്, സ്പാം അലേർട്ട് സേവനവും പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഈ പ്രീപെയ്ഡ് റീചാർജ് പ്ലാനിന് സമാനമായി 469 രൂപയ്ക്കും എയർടെലിൽ പ്രീപെയ്ഡ് റീചാർജ് പ്ലാനുണ്ട്. ഇതിലും ഡാറ്റ ആനുകൂല്യങ്ങൾ ഒഴിവാക്കിയാണ് കമ്പനി അവതരിപ്പിച്ചത്. എന്നാൽ 84 ദിവസത്തെ വാലിഡിറ്റിയാണ് ഇതിലുള്ളത്.
1849 രൂപ റേഞ്ചിൽ തന്നെ വേറെയും എയർടെൽ പ്ലാനുണ്ടോ? 1999 രൂപയുടെ പ്ലാനാണ് ഇതിന് സാമ്യമുള്ളത്. 24ജിബി മുഴുവൻ കാലയളവിൽ ലഭിക്കുന്ന 1999 രൂപയുടെ പാക്കേജാണിത്. ഇതിൽ കോളിങ്ങും എസ്എംഎസ് ഓഫറുകളും ചേരുന്നു. അത്യാവശ്യ സന്ദർഭങ്ങളിൽ എയർടെൽ സിം ഉപയോഗിക്കുന്നവർക്ക് ഈ പ്ലാൻ ഉചിതം.
ബിഎസ്എൻഎൽ ഇപ്പോൾ പുതിയതായൊരു പ്ലാൻ പ്രഖ്യാപിച്ചു.1849 രൂപയുടെ എയർടെൽ പാക്കേജിനേക്കാൾ കുറഞ്ഞ വിലയുള്ള പ്ലാനാണിത്. ഈ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനിന് 1812 രൂപയാണ് വില. ഇതിൽ കോളിങ്, ഡാറ്റ ആനുകൂല്യങ്ങളെല്ലാം സർക്കാർ ടെലികോം തരുന്നു. എന്നാൽ മുതിർന്ന പൌരന്മാർക്ക് മാത്രമാണ് പ്ലാൻ ലഭിക്കുക.
Also Read: Happy Diwali Deal: പകുതി വിലയ്ക്ക് Samsung Galaxy S24 5ജി വാങ്ങാം, ഫ്ലിപ്കാർട്ട് സ്പെഷ്യൽ ഓഫർ