airtel
77 Days Airtel Plan: എയർടെൽ വരിക്കാർക്ക് ഫ്രീ കോളിങ്, ബൾക്ക് ഡാറ്റയും തരുന്ന ടെലികോം പ്ലാൻ പരിശോധിക്കാം. നീണ്ട വാലിഡിറ്റിയിൽ Unlimited സേവനങ്ങൾ തരുന്ന പാക്കേജാണിത്. വളരെ തുച്ഛ വിലയ്ക്കുള്ള റീചാർജ് പ്ലാനാണിത്. പ്രീ പെയ്ഡ് വരിക്കാർക്കായി കമ്പനി അവതരിപ്പിച്ച പ്രീ- പെയ്ഡ് ഓപ്ഷനെ കുറിച്ച് കൂടുതലറിയാം.
77 ദിവസത്തെ വാലിഡിറ്റിയുള്ള എയർടെൽ പാക്കേജാണിത്. ഇതിൽ പ്ലാനിൽ വരിക്കാർക്ക് പരിധിയില്ലാത്ത വോയ്‌സ് കോളുകൾ ആസ്വദിക്കാം. അതും 77 ദിവസം മുഴുവൻ ഈ കോളിങ് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. പ്രതിദിനം 1.5 ജിബി ഡാറ്റയും ടെലികോം തരുന്നു. പ്രതിദിനം 100 എസ്എംഎസ്സും പാക്കേജിൽ നിന്ന് ആസ്വദിക്കാം.
1.5ജിബി ഡാറ്റ ക്വാട്ട തീർന്നതിന് ശേഷം, ഇന്റർനെറ്റ് സ്പീഡ് 64 കെബിപിഎസായി കുറയും. ഇതിൽ ചില കോംപ്ലിമെന്ററി ഓഫറുകൾ കൂടി കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നു.
അപ്പോളോ 24/7 സർക്കിൾ മെമ്പർഷിപ്പ് പ്ലാനിൽ ചേർത്തിരിക്കുന്നു. മൂന്ന് മാസത്തേക്ക് ഈ ആക്സസ് സ്വന്തമാക്കാം. ഇതിൽ സൗജന്യ ഹലോ ട്യൂണുകളും ഉൾപ്പെടുത്തിയിരിക്കുന്നു.
799 രൂപയാണ് ഈ പറഞ്ഞ പാക്കേജിന്റെ വില. ഇതിൽ നിങ്ങൾക്ക് ആവശ്യത്തിനുള്ള ഡാറ്റയും അൺലിമിറ്റഡായി കോളുകളും ലഭിക്കും.
പ്രതിദിനം ഏകദേശം 10.30 രൂപ നിരക്കിൽ ടെലികോം സേവനങ്ങൾ വിനിയോഗിക്കാം. അതിനാൽ ഒറ്റ റീചാർജിൽ രണ്ടരമാസത്തേക്ക് ആനുകൂല്യങ്ങൾ സ്വന്തമാക്കാം. ബേസിക്കായുള്ള ടെലികോം സേവനങ്ങളും ഫ്രീ ഹലോ ട്യൂണുകളും അപ്പോളോ മെഡിക്കൽ സേവനങ്ങളുമാണ് 799 രൂപ പാക്കേജിലുള്ളത്.
ബജറ്റ് പ്ലാനുകളിലും, ഫാസ്റ്റ് കണക്റ്റിവിറ്റിയിലും ഒരുപോലെ പേരുകേട്ട കമ്പനിയാണ് എയർടെൽ. എന്നാലും ബിഎസ്എൻഎൽ ആണല്ലോ പോക്കറ്റ് ഫ്രണ്ട്ലി പ്ലാനിൽ പേരുകേട്ടത്. ഈ 799 രൂപ പ്ലാനിന് സമാനമായി എയർടെലിൽ എന്തുണ്ടെന്ന് നോക്കാം.
797 രൂപയുടെ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനാണ് 799 രൂപയ്ക്ക് സമാനമായുള്ളത്. എന്നാൽ എയർടെലിൽ 77 ദിവസം വാലിഡിറ്റി പകരം 365 ദിവസത്തെ കാലാവധി ലഭിക്കും. 2ജിബി ഡാറ്റ ഇതിൽ നിന്ന് സ്വന്തമാക്കാം.
Also Read: 600W Home Theatre 5.1 Ch സിനിമാറ്റിക് സൗണ്ട് എക്സ്പീരിയൻസ് വൻ വിലക്കുറവ്…