BSNL Cheapest Plans: 300 രൂപയും വേണ്ട, Unlimited കോളിങ്ങും ഡാറ്റയും കിട്ടാൻ BSNL സൂപ്പർ പ്ലാനുകൾ

Updated on 21-Nov-2024
HIGHLIGHTS

BSNL അൺലിമിറ്റഡ് കോളിംഗും ആവശ്യത്തിന് ഡാറ്റയും SMS ഓപ്‌ഷനുകളും ലഭിക്കുന്ന പ്ലാനുകൾ തരുന്നു

300 രൂപയ്ക്ക് താഴെ വിലയിൽ അൺലിമിറ്റഡ് കോൾ ആനുകൂല്യത്തോടെ വരുന്ന പാക്കേജുകളിതാ

ഇവയ്ക്ക് വില തുച്ചമാണ് എന്നതാണ് മറ്റൊരു സവിശേഷത

പൊതുമേഖല ടെലികോം BSNL തരുന്ന മികച്ച റീചാർജ് പ്ലാനുകൾ നോക്കിയാലോ? Unlimited calling, ഡാറ്റ ഓഫറുകളോടെ വരുന്ന 6 മികച്ച പ്ലാനുകൾ ഇവിടെ പറഞ്ഞുതരാം. ഇവയ്ക്ക് വില തുച്ചമാണ് എന്നതാണ് മറ്റൊരു സവിശേഷത.

Jio, Airtel, VI കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ ബിഎസ്എൻഎൽ തന്നെയാണ് ഭേദം. സർക്കാർ ടെലികോം കമ്പനി പോക്കറ്റിന് ചേരുന്ന പ്ലാനുകളാണ് അവതരിപ്പിക്കുന്നത്. ഇനിയിപ്പോൾ 4ജിയും പലയിടത്തും എത്തിക്കഴിഞ്ഞു. 2025-ഓടെ ടെലികോം മേഖലയിൽ കളഞ്ഞുപോയ സ്ഥാനം നേടിയെടുക്കാൻ ബിഎസ്എൻഎല്ലിന് സാധിച്ചേക്കും. കാരണം നിലവിൽ വരിക്കാർ പുതിയതായി വന്നുചേരുന്നത് ബിഎസ്എൻഎല്ലിന് പ്രതീക്ഷ നൽകുന്നു.

Unlimited കോളിങ്, BSNL പ്ലാനുകൾ

പലരും റീചാർജ് ചെയ്യുമ്പോൾ നോക്കുന്നത് അൺലിമിറ്റഡ് കോളിങ് ആനുകൂല്യമുണ്ടോ എന്നല്ലേ? പ്രത്യേകിച്ച് ബിഎസ്എൻഎൽ കോൾ ആവശ്യങ്ങൾക്കായാണല്ലോ തെരഞ്ഞെടുക്കാറുള്ളത്. അൺലിമിറ്റഡ് കോളിംഗും ആവശ്യത്തിന് ഡാറ്റയും SMS ഓപ്‌ഷനുകളും ലഭിക്കുന്ന പ്ലാനുകൾ നോക്കിയാലോ?

BSNL Best Plans: 300 രൂപയ്ക്ക് താഴെ

അതും 300 രൂപയ്ക്ക് താഴെ വിലയിൽ അൺലിമിറ്റഡ് കോൾ ആനുകൂല്യത്തോടെ വരുന്ന പാക്കേജുകളാണ് ഇവിടെ വിവരിക്കുന്നത്. BSNL റീചാർജ് പ്ലാനുകൾക്കായി ഇനി തിരഞ്ഞ് കഷ്ടപ്പെടാതെ, ഇവ നോക്കാം. റീചാർജ് ചെയ്യാനുള്ള ഓപ്ഷനും ഡിജിറ്റ് മലയാളം നിങ്ങൾക്ക് ഓഫർ ചെയ്യുന്നു. ശ്രദ്ധിക്കുക, ഇവ ബിഎസ്എൻഎല്ലിന്റെ പ്രീ-പെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ള റീചാർജ് ഓപ്ഷനുകളാണ്.

Unlimited കോളിങ്, BSNL പ്ലാനുകൾ

147 രൂപ BSNL പ്ലാൻ

വലിയ അളവിൽ ഡാറ്റ ഉപയോഗിക്കാത്തവർക്ക് ഈ പ്ലാൻ തീർച്ചയായും മികച്ച ഓപ്ഷനാണ്. കാരണം, ഇതിൽ അൺലിമിറ്റഡ് വോയിസ് കോളിങ് 30 ദിവസത്തേക്ക് നൽകിയിരിക്കുന്നു. 147 രൂപയ്ക്ക് ഒരു മാസം കാലാവധിയുള്ള റീചാർജ് പ്ലാനെന്നത് അതിശയകരമാണ്. ഇതിൽ 10GB ഡാറ്റയാണുള്ളത്. വരിക്കാർക്ക് സൗജന്യ പിആർബിടിയും പ്ലാനിലൂടെ ലഭിക്കും.

187 രൂപ ബിഎസ്എൻഎൽ പ്ലാൻ

നിങ്ങൾ ഈ പ്ലാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ മികച്ച ഡാറ്റയും കോളിങ്ങും ലഭിക്കും. അൺലിമിറ്റഡ് കോളുകൾക്കൊപ്പം പ്രതിദിനം 2GB ഡാറ്റ സ്വന്തമാക്കാം. അതുപോലെ 100 എസ്എംഎസും ഇതിൽ ലഭിക്കും. പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണുള്ളത്.

228 രൂപ പ്രീ-പെയ്ഡ് പ്ലാൻ

ഈ ബിഎസ്എൻഎൽ പാക്കേജിൽ ഒരു മാസമാണ് വാലിഡിറ്റി വരുന്നത്. ലോക്കൽ, എസ്ടിഡി റോമിങ് അൺലിമിറ്റഡ് കോളുകൾ ചെയ്യാം. ദിവസവും 2ജിബിയും ഇതിൽ ലഭിക്കുന്നു. 100 എസ്എംഎസ് വീതം നിങ്ങൾക്ക് പ്ലാനിലൂടെ നേടാം.

239 രൂപ പ്ലാൻ

കേരള സർക്കിളിലെ വരിക്കാർക്കായി അവതരിപ്പിച്ച മറ്റൊരു ബജറ്റ് പ്ലാനാണിത്. ഇതിൽ ഒരു മാസം മുഴുവൻ വാലിഡിറ്റി ലഭ്യമാണ്. ദിവസവും 2ജിബിയും 100 എസ്എംഎസ്സും ലഭ്യമാണ്. അൺലിമിറ്റഡ് കോളുകൾ നൽകുന്ന പാക്കേജിൽ അറീന മൊബൈൽ ഗെയിമിങ് ഓഫറുകളുമുണ്ട്.

247 രൂപ റീചാർജ് പ്ലാൻ

ഈ പ്രീ-പെയ്ഡ് പാക്കേജിനും കാലയളവ് 30 ദിവസത്തേക്കാണ്. അൺലിമിറ്റഡ് കോളുകൾ നിങ്ങൾക്ക് ഒരു മാസം മുഴുവൻ ആസ്വദിക്കാം. അതുപോലെ 50 ജിബി ഡാറ്റയും ഇതിൽ ലഭിക്കും. പ്രതിദിന ഡാറ്റ പരിധിയിലല്ല ഡാറ്റ ചേർത്തിരിക്കുന്നത്.

Also Read: പറഞ്ഞ വാക്ക് പാലിച്ചു, BSNL D2D Technology തുടങ്ങി! SIM വേണ്ട, ടവറും വേണ്ട, റേഞ്ചില്ലെന്ന പരാതിയ്ക്ക് ഹൈ-ടെക് മറുപടി

299 രൂപ ബിഎസ്എൻഎൽ പ്ലാൻ

ഈ ബിഎസ്എൻഎൽ പാക്കേജിലൂടെ 30 ദിവസത്തെ വാലിഡിറ്റി നേടാം. ഈ കാലയളവിൽ അൺലിമിറ്റഡ് വോയ്‌സ് ലോക്കൽ/STD കോളുകൾ ചെയ്യാനാകും. ദിവസവും 3ജിബി ഡാറ്റയാണ് 299 രൂപ പാക്കേജിലുള്ളത്. കൂടാതെ പ്രതിദിനം 100 എസ്എംഎസ്സും ആസ്വദിക്കാം. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :