jio unlimited plans 2026
Reliance Jio വരിക്കാർക്ക് ഇടയ്ക്കിടെ റീചാർജ് ചെയ്യാതെ, ദീർഘകാല വാലിഡിറ്റി തരുന്ന പ്ലാനുകൾ നോക്കിയാലോ? അൺലിമിറ്റഡ് കോളിംഗ്, അതിവേഗ ഡാറ്റ, പ്രീമിയം ഡിജിറ്റൽ ആനുകൂല്യങ്ങളും ഉൾപ്പെടുന്ന പ്ലാനുകളാണ് ജിയോ അനുവദിച്ചിരിക്കുന്നത്. ഇപ്പോൾ റീചാർജ് ചെയ്താൽ ഇനി 2027 ൽ റീചാർജ് പ്ലാൻ നോക്കിയാൽ മതി. 2026 വർഷം മുഴുവൻ വാലിഡിറ്റി ലഭിക്കുന്ന പ്രീ പെയ്ഡ് പാക്കേജാണിത്.
ഒരു വർഷം മുഴുവൻ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന ജിയോയുടെ ദീർഘകാല വാർഷിക പ്ലാനുകളാണിവ. രണ്ട് പാക്കേജുകളാണ് റിലയൻസ് ജിയോ തരുന്നത്. ഇതിൽ ബൾക്ക് ഡാറ്റയും കോളിങ്, എസ്എംഎസ് സേവനങ്ങളും ലഭ്യമാണ്. 3599 രൂപയ്ക്കും, 3999 രൂപയ്ക്കുമാണ് ജിയോയിൽ വാർഷിക പ്ലാനുകളുള്ളത്.
വർഷം മുഴുവനും “സെറ്റ് ഇറ്റ് ആൻഡ് ഫോർഗെറ്റ് ഇറ്റ്” അനുഭവം ആഗ്രഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ജിയോയുടെ പ്രാഥമിക 365 ദിവസത്തെ പ്രീപെയ്ഡ് പ്ലാനാണിത്.
365 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ആസ്വദിക്കാം. സൗജന്യ നാഷണൽ റോമിംഗ് ഇതിലുണ്ട്. ഇൻകമിങ്, ഔട്ട്ഗോയിങ് കോളുകൾ ജിയോ തരുന്നു. ഇതിൽ സ്വകാര്യ ടെലികോം പ്രതിദിനം 2.5GB ഹൈ-സ്പീഡ് ഡാറ്റ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ മൊത്തം 912.5GB ഡാറ്റയാണ് 365 ദിവസത്തേക്ക് ലഭിക്കുന്നത്. പ്ലാനിൽ പ്രതിദിനം 100 സൗജന്യ SMS സേവനങ്ങളും ലഭ്യമാണ്.
5G കവർ ചെയ്ത പ്രദേശങ്ങളിൽ അനുയോജ്യമായ 5G സ്മാർട്ട്‌ഫോണുകളുള്ള ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5G ഡാറ്റ ആസ്വദിക്കാം. ഇതിന് പുറമെ എഐ ആക്സസും ജിയോ പ്ലാനിൽ ലഭിക്കും.
ജിയോടിവി, JioAI ക്ലൗഡ്, ഗൂഗിൾ ജെമിനി എഐ പ്രോ സബ്‌സ്‌ക്രിപ്‌ഷനും ജിയോ തരുന്നു.
Also Read: 10000 രൂപയ്ക്ക് താഴെ Smart TV നോക്കുന്നവർക്ക് Philips HD Smart LED ടിവി പകുതി വിലയിൽ!
ഒരു വർഷം വാലിഡിറ്റിയാണ് റിലയൻസ് ജിയോയുടെ 3999 രൂപ പ്ലാനിലുമുള്ളത്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് അനുവദിച്ചിരിക്കുന്നു. 2.5 GB ഡാറ്റ പ്രതിദിനം ലഭ്യമാണ്. വർഷം മുഴുവൻ 912.5 GB ഡാറ്റ ലഭിക്കും. മുഴുവൻ കാലയളവിലേക്കും ദിവസേന 100 എസ്എംഎസ് സേവനവും ലഭ്യമാണ്.
അതുപോലെ ജിയോഎഐ ക്ലൗഡിലേക്കും ജിയോ ടിവിയിലേക്കുമുള്ള ആക്‌സസും ഈ പ്ലാനിൽ ഉൾപ്പെടുന്നു.
JioAICloud, ജിയോഹോട്ട്സ്റ്റാർ, ജിയോഹോം തുടങ്ങിയ ബോണസ് ഓഫറുകളും ഇതിലുണ്ട്. പ്ലാനിൽ അധികമായുള്ളത് ഫാൻകോഡ് സബ്സ്ക്രിപ്ഷനാണ്.