200 rs under jio cheapest and best plans
ഇന്ത്യയിലെ പ്രധാന ടെലികോം കമ്പനിയാണ് Mukesh Ambani ഉടമസ്ഥതയിലുള്ള Jio. വിഐ, ബിഎസ്എൻഎൽ കമ്പനികൾക്ക് തരാനാകാത്ത മികച്ച കണക്റ്റിവിറ്റി റിലയൻസ് ജിയോയിൽ നിന്ന് ലഭിക്കും.
അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ ആകർഷകമായ പ്രീ പെയ്ഡ് പാക്കേജുകളും തരുന്നുണ്ട്.
ഇങ്ങനെയുള്ള മികച്ച, വില കുറവുള്ള പാക്കേജുകളെ കുറിച്ച് പലർക്കും അറിവില്ലായിരിക്കാം. കുറഞ്ഞ വിലയ്ക്ക് മികച്ച റീചാർജ് പ്ലാൻ തിരയുകയാണെങ്കിൽ, ഞങ്ങൾ പറഞ്ഞു തരുന്ന പ്ലാനുകൾ പരിശോധിക്കാം. ദിവസേനയുള്ള ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, സൗജന്യ ജിയോ ടിവി ആക്‌സസ് എന്നിവയുള്ള പാക്കേജുകളാണിവ.
ജിയോയുടെ 75 രൂപ പ്ലാനിന് 23 ദിവസത്തെ വാലിഡിറ്റിയുണ്ട്. ഇതിൽ വരിക്കാർക്ക് പ്രതിദിനം 0.1 ജിബി ഡാറ്റയും 200 എംബി അധിക ഡാറ്റയും ലഭിക്കും. വെറും 75 രൂപയാണ് പ്ലാനിന്റെ വില. ഇതിൽ നിങ്ങൾക്ക് പരിധിയില്ലാത്ത കോളുകൾ, 50 എസ്എംഎസ്, ജിയോ ടിവി ആക്‌സസ് എന്നിവ നേടാം.
ജിയോയുടെ 91 രൂപയുടെ റീചാർജ് പ്ലാനാണ് അടുത്തത്. ഇതിൽ പ്രതിദിനം 0.1 ജിബി ഡാറ്റയും 200 എംബി അധിക ഡാറ്റയും ഓഫർ ചെയ്യുന്നു. ഈ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. ഈ പ്രീ-പെയ്ഡ് പാക്കേജിലൂടെ ജിയോ ടിവിയിലേക്കും ആക്‌സസ് ലഭ്യമാണ്.
അംബാനി കമ്പനി ജിയോയുടെ 125 രൂപ റീചാർജ് പ്ലാനെ കുറിച്ച് നിങ്ങൾക്കറിയാമോ? ഇതിൽ ടെലികോം വരിക്കാർക്ക് പ്രതിദിനം 0.5 ജിബി ഡാറ്റ നേടാം. പ്ലാനിന്റെ വാലിഡിറ്റി 23 ദിവസമാണ്. ഈ പ്ലാൻ നിങ്ങൾക്ക് അൺലിമിറ്റഡ് കോളിംഗും ജിയോ ടിവി ആക്സസും തരുന്നു.
ജിയോയുടെ 152 രൂപയുടെ റീചാർജ് പ്ലാനിലും കോളിങ്ങും ഡാറ്റ സേവനങ്ങളും ലഭിക്കും. ഇതിൽ ടെലികോം കമ്പനി പ്രതിദിനം 0.5 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു. പാക്കേജിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളിംഗും സൗജന്യ എസ്എംഎസും ലഭിക്കുന്നു. പ്ലാനിൽ നിങ്ങൾക്ക് ജിയോ ടിവി ആക്‌സസും ലഭ്യമാണ്.
പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. 186 രൂപയുടെ ജിയോ റീചാർജ് പ്ലാനിൽ ആവശ്യത്തിന് ഇന്റർനെറ്റും കോളിങ് സേവനങ്ങളും ലഭിക്കും. ഇതിലും ടെലികോം അൺലിമിറ്റഡായി കോളുകൾ അനുവദിച്ചിട്ടുണ്ട്. ഈ ജിയോ പാക്കേജിൽ പ്രതിദിനം 1 ജിബി ഡാറ്റ ആസ്വദിക്കാം. പ്ലാനിലൂടെ നിങ്ങൾക്ക് ജിയോ ടിവി സബ്സ്ക്രിപ്ഷൻ ലഭിക്കും.
ഇവയെല്ലാം ജിയോഫോൺ റീചാർജ് പ്ലാനുകളാണ്.
Also Read: 20000 രൂപ ഡിസ്കൗണ്ടിൽ 12GB, ട്രിപ്പിൾ ക്യാമറ Samsung 5G 2025 പ്രീമിയം സ്മാർട്ഫോൺ ആമസോണിൽ