Airtel Discontinued 2 Plans
Bharti Airtel വരിക്കാർക്ക് അത്ര ശുഭകരമല്ലാത്ത വാർത്തയാണിത്. കാരണം ബജറ്റ് വരിക്കാരെയാണ് രണ്ട് പ്ലാനുകളിലെ മാറ്റം പ്രധാനമായും ബാധിക്കുന്നത്. 30 ദിവസം വാലിഡിറ്റി വരുന്ന പ്ലാനുകൾക്ക് എയർടെലിൽ 100 രൂപ മുതൽ വിലയാകുന്നു. ഇപ്പോഴിതാ സ്വകാര്യ കമ്പനിയുടെ പ്രീ പെയ്ഡ് ലിസ്റ്റിലുള്ള രണ്ട് പ്ലാനുകൾ നീക്കം ചെയ്തിരിക്കുന്നു. 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകളാണ് കമ്പനി ഒഴിവാക്കിയിരിക്കുന്നത്.
121 രൂപയുടെയും 181 രൂപയുടെയും എയർടെൽ പ്ലാനുകളാണ് നീക്കം ചെയ്തത്. ഒടിടി ആനുകൂല്യങ്ങളും മറ്റ് ടെലികോം സേവനങ്ങളും ഉൾപ്പെടുത്തിയ രണ്ട് പായ്ക്കുകൾ ആയിരുന്നു ഇവ. ഈ പ്ലാനുകളിൽ എയർടെൽ അതിവേഗ ഡാറ്റയും 30 ദിവസ കാലയളവിലേക്ക് അനുവദിച്ചിരുന്നു.
എയർടെല്ലിന്റെ 121 രൂപ ഡാറ്റ പാക്കേജ് ഇനി ലഭ്യമല്ല. മുമ്പ് 30 ദിവസത്തെ വാലിഡിറ്റിയിൽ ആകെ 6 ജിബി ഡാറ്റയാണ് നൽകിയത്. എയർടെൽ താങ്ക്സ് ആപ്പ് വഴി റീചാർജ് ചെയ്താൽ 6 ജിബി ബേസ് + അധിക 2 ജിബി നൽകിയിരുന്നു. ഇത്രയും ബജറ്റ് ഫ്രണ്ട്ലിയായ ഒരു മാസ പ്ലാൻ കമ്പനി നിർത്തലാക്കി.
റീചാർജ് ലിസ്റ്റിൽ നിന്നും പിൻവലിച്ച മറ്റൊരു പ്ലാൻ 181 രൂപയുടേതാണ്. 181 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനിന്റെ വാലിഡിറ്റി 30 ദിവസമാണ്. ഇതിൽ സ്വകാര്യ ടെലികോം 15 ജിബി ഡാറ്റ അനുവദിച്ചിരുന്നു. മിതമായ ഡാറ്റ ഉപയോഗിക്കുന്നവർക്ക് പ്ലാൻ അനുയോജ്യമാണ്.
ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളുകൾ ഇതിൽ ലഭ്യമാണ്. എയർടെൽ പങ്കാളികളിൽ നിന്നുള്ള എക്‌സ്‌ക്ലൂസീവ് ഓഫറുകളും ഡിസ്‌കൗണ്ടുകളും ഉൾപ്പെടുന്ന എയർടെൽ താങ്ക്സ് റിവാർഡുകളും ഇതിലുണ്ട്. എന്നാൽ 181 രൂപ പ്രീ പെയ്ഡ് പാക്കേജ് ഇനി ലഭ്യമല്ല.
Also Read: 6,000mAh ബാറ്ററിയുള്ള New POCO 5G ഫോൺ ഇന്ത്യയിൽ, 15000 രൂപയിൽ താഴെ മാത്രം വില!
ഭാരതി എയർടെൽ വരിക്കാർക്ക് 30 ദിവസത്തെ വാലിഡിറ്റിയുള്ള വേറെയും പ്ലാനുകൾ തെരഞ്ഞെടുക്കാം. 30 ദിവസത്തെ വാലിഡിറ്റിയുള്ള ഡാറ്റ പായ്ക്കുകളുടെ എണ്ണം കുറഞ്ഞു. എങ്കിലും നാല് പ്രീ പെയ്ഡ് ഡാറ്റ പാക്കേജുകൾ ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്. 100 രൂപ, 161 രൂപ, 195 രൂപ, 361 രൂപ പായ്ക്കുകൾ നിങ്ങൾക്ക് റീചാർജിനായി തെരഞ്ഞെടുക്കാവുന്നതാണ്.