149 രൂപയുടെ പ്ലാനിൽ എല്ലാ OTT Platformകളും ലഭിക്കുമെങ്കിൽ പിന്നെ ചിന്തിക്കാനുണ്ടോ?

HIGHLIGHTS

149 രൂപയുടെ ഡാറ്റ വൗച്ചറാണ് കുറഞ്ഞ നിരക്കിൽ ഒടിടി ആനുകൂല്യങ്ങൾ നൽകുന്നത്

എയർടെൽ എക്സ്ട്രീം പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ്

149 രൂപയുടെ ഡാറ്റ വൗച്ചർ ഉപയോഗിച്ച് എല്ലാ പ്ലാറ്റ്‌ഫോമുകളിലേക്കും ആക്‌സസ് ലഭിക്കും

149 രൂപയുടെ പ്ലാനിൽ എല്ലാ OTT Platformകളും ലഭിക്കുമെങ്കിൽ പിന്നെ ചിന്തിക്കാനുണ്ടോ?

OTT ​ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം ഇപ്പോൾ വളരെ കൂടുതലാണ്. സ്മാർട്ട്ഫോണിൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ വിനോദത്തിനും സ്മാർട്ട്ഫോണുകളെ തന്നെ ആശ്രയിക്കാനാണ് ഇപ്പോൾ ഇഷ്ടപ്പെടുന്നത്. ആമസോൺ ​പ്രൈം, ഡിസ്നി+ ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ് തുടങ്ങി നിരവധി ഒടിടി പ്ലാറ്റ്ഫോമുകൾ ഇന്ന് ആളുകൾ സ്ഥിരം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ 150 രൂപയിൽ താഴെ നിരക്കിൽ ലഭ്യമാകുന്ന ഏതെങ്കിലും പ്ലാനിൽ ഒടിടി ആനുകൂല്യങ്ങൾ ഉണ്ടാകുമെന്ന് ഒരിക്കലും ആരും വിശ്വസിച്ചേക്കില്ല. എന്നാൽ അ‌ങ്ങനെയും ഒരു പ്ലാനുണ്ട്.

Digit.in Survey
✅ Thank you for completing the survey!

149 രൂപയുടെ എയർടെൽ (Airtel) ഡാറ്റ വൗച്ചറാണ് കുറഞ്ഞ നിരക്കിൽ ഒടിടി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ആ പ്ലാൻ. എയർടെൽ  (Airtel)  എക്സ്ട്രീം പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് ഈ പ്ലാൻ. അ‌ടുത്തിടെ മാത്രമാണ് എയർടെൽ (Airtel) ഈ പ്ലാൻ അ‌വതരിപ്പിച്ചത്. ഈ പ്ലാൻ ഉപഭോക്താക്കൾക്ക് ഡാറ്റയും ഒപ്പം ഒടിടി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. 149 രൂപയുടെ എയർടെൽ (Airtel) ഡാറ്റ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ നമുക്ക് പരിശോധിക്കാം.

149 രൂപയുടെ എയർടെൽ പ്രീപെയ്ഡ് ഡാറ്റ പ്ലാൻ

149 രൂപയുടെ എയർടെൽ(Airtel)ഡാറ്റ പ്ലാൻ എയർടെൽ എക്‌സ്‌ട്രീം പ്രീമിയം ആനുകൂല്യങ്ങളാണ് പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാൻ തെരഞ്ഞെടുക്കുന്ന വരിക്കാർക്ക് എയർടെൽ(Airtel)എക്‌സ്ട്രീം പ്ലാനിലേക്കുള്ള സൗജന്യ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം ആകെ1 ജിബി ഡാറ്റ ആണ് ലഭിക്കുക. ഒരൊറ്റ ആപ്പിന് കീഴിൽ 15+ ഒടിടികളുമായി വരുന്ന എയർടെല്ലിന്റെ ഇൻ-ഹൗസ് ഒടിടി പ്ലാറ്റ്‌ഫോമാണ് എക്‌സ്ട്രീം പ്രീമിയം. 

എയർടെൽ(Airtel)എക്‌സ്‌ട്രീം ആപ്പ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു ഡാറ്റ വൗച്ചറൊന്നുമല്ല ഈ 149 രൂപയുടെ ഡാറ്റ പ്ലാൻ. മറ്റ് പല എയർടെൽ (Airtel) പ്ലാനുകളിലും എക്സ്ട്രീം ആപ്പ് ആനുകൂല്യങ്ങൾ ഉൾപ്പെടുന്നുണ്ട്. ഈ പ്ലാനുകളിൽ മിക്കവയും എക്‌സ്‌ട്രീം പ്രീമിയത്തിനുള്ളിലെ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഏതെങ്കിലും ഒന്നിലേക്ക് മാത്രമേ ഉപയോക്താക്കൾക്ക് ആക്‌സസ് നൽകുന്നുള്ളൂ. പക്ഷേ എയർടെല്ലിൽ നിന്നുള്ള 149 രൂപ ഡാറ്റ വൗച്ചർ ഉപയോഗിച്ച്, എയർടെൽ എക്‌സ്ട്രീം പ്രീമിയം ആപ്പിലെ എല്ലാ പ്ലാറ്റ്‌ഫോമുകളിലേക്കും ആക്‌സസ് ലഭിക്കും.

Nisana Nazeer
Digit.in
Logo
Digit.in
Logo