1 വർഷം മുഴുവൻ സിം ആക്ടീവായിരിക്കാൻ ഏറ്റവും ബെസ്റ്റ് BSNL പ്ലാൻ ഏതാണെന്നല്ലേ?

Updated on 14-Oct-2025

1 വർഷം മുഴുവൻ മികച്ച വാലിഡിറ്റി തരുന്ന ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഈ പ്ലാനിൽ സർക്കാർ കമ്പനി മികച്ച വാലിഡിറ്റിയും കിടിലൻ ടെലികോം സേവനങ്ങളും ഇതിൽ ലഭിക്കും. ഈ BSNL പ്ലാനിൽ 330 ദിവസത്തെ കാലാവധി ലഭിക്കും. ഇതിൽ വോയിസ് കോളുകളും ഡാറ്റയും എസ്എംഎസ് സേവനങ്ങളും ലഭ്യമാണ്.

BSNL 330 Days Plan: Benefits

ഈ ബിഎസ്എൻഎൽ പാക്കേജിൽ 330 ദിവസത്തെ വാലിഡിറ്റി നേടാം. ഇതിൽ ഏത് നെറ്റ് വർക്കിലേക്കും ഔട്ട്ഗോയിങ്, ഇൻകമിങ് കോളുകലും ലഭിക്കും. ഇതിൽ കമ്പനി അൺലിമിറ്റഡ് കോളിങ് സേവനം ലഭ്യമാക്കിയിരിക്കുന്നു. പ്ലാനിൽ സൗജന്യ നാഷണൽ റോമിംഗ് കോളിംഗ് സർവ്വീസാണുള്ളത്.

ഇതിൽ ബിഎസ്എൻഎൽ എല്ലാ ദിവസവും 1.5 ജിബി ഡാറ്റയും തരുന്നു. ഒരു വർഷം മുഴുവൻ 495 ജിബി വരെയെന്ന് പറയാം. അതും മുമ്പത്തെ പോലെയല്ല, bharat sanchar nigam limited പാക്കേജിൽ സ്വദേശി 4ജിയാണ് തരുന്നത്. 365 ദിവസ പ്ലാനിൽ പ്രതിദിനം 100 സൗജന്യ എസ്എംഎസ് മെസേജുകളും ലഭ്യം. ഇതിനുപുറമെ, ബിഐടിവി ആപ്പിലേക്ക് സൗജന്യ അടിസ്ഥാന സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നതാണ്.

BSNL Rs. 1999 Recharge Plan Details

ഇപ്പോൾ റീചാർജ് ചെയ്യുന്നവർക്ക് സ്പെഷ്യൽ ഓഫർ!

1999 രൂപ വില വരുന്ന ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനാണിത്. ഇതിൽ പൊതുമേഖല ടെലികോം ചില അധിക ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നു. എന്നാൽ ഈ കിഴിവുകൾ നിങ്ങൾക്ക് ഒക്ടോബർ 15 വരെ മാത്രമാണ് ലഭ്യമാകുന്നത്.

കഴിഞ്ഞ മാസം പ്രഖ്യാപിച്ച 2 ശതമാനം ഡിസ്കൗണ്ടാണ് ഇതിൽ അനുവദിച്ചിരിക്കുന്നത്. ഈ മാസം 15ന് ബുധനാഴ്ച വരെ 1999 രൂപ പ്ലാനിൽ 2 ശതമാനം ഇളവ് നേടാം. 1999 രൂപ പ്രീ-പെയ്ഡ് പ്ലാനിൽ മാത്രമല്ല ഈ ഓഫറുള്ളത്. 199 രൂപ, 485 രൂപ പാക്കേജിലും നിങ്ങൾക്ക് ഡിസ്കൌണ്ട് ആസ്വദിക്കാം. എന്നാൽ ശ്രദ്ധിക്കേണ്ടത് ബിഎസ്എൻഎൽ ആപ്പ് വഴിയോ ഔദ്യോഗിക വെബ്​സൈറ്റ് വഴിയോ റീച്ചാർജ് ചെയ്യുന്നവർക്കാണ് ഓഫർ.

കമ്പനി കഴിഞ്ഞ മാസാവസാനം 4ജി കണക്റ്റിവിറ്റി അവതരിപ്പിച്ചു. 4ജി സ്റ്റാക്കിനൊപ്പം, ഏകദേശം 37000 കോടി രൂപ ചെലവിൽ നിർമ്മിച്ച 92,600 4ജി സൈറ്റുകൾ കമ്പനി ഉദ്ഘാടനം ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് 4ജി രാജ്യത്തിനായി സമർപ്പിച്ചത്. ഈ പുതിയ ടവറുകൾ 2 ദശലക്ഷത്തിലധികം പുതിയ വരിക്കാർക്ക് സേവനം നൽകുമെന്നാണ് പറയുന്നത്.

Also Read: വെറും 7000 രൂപയ്ക്ക് ഫിലിപ്സ് Speaker System വീട്ടിലെത്തിക്കാം, ഹാപ്പി ദീപാവലി ഓഫർ വിട്ടുകളയല്ലേ!

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :