1 year plan in 2026 from bsnl jio airtel and vi
BSNL, Jio, Airtel, Vi കമ്പനികളിൽ നിന്നുള്ള 1 Year Plan എങ്ങനെയുണ്ട്? ദീർഘകാല പ്ലാൻ നോക്കുന്നവർ ഏത് ടെലികോമിലാണ് നല്ല ലാഭമുള്ള ഓപ്ഷൻ എന്നായിരിക്കും ആദ്യം നോക്കുന്നത്. അതിന് ശേഷം എത്ര ഡാറ്റയുണ്ടെന്നും, അൺലിമിറ്റഡ് കോളിങ് സേവനം ലഭിക്കുമോ എന്നും പരിശോധിക്കും, അല്ലേ? ഇതിന് ശേഷം ആരുടെ കണക്റ്റിവിറ്റിയാണ് തടസ്സമില്ലാതെ, ഫാസ്റ്റായി ലഭിക്കുന്നതെന്നാകും നോക്കുന്നത്.
ഒരു വർഷം വാലിഡിറ്റി ലഭിക്കുന്ന പ്ലാൻ നോക്കുന്നവർക്കുള്ള ഗൈഡാണിത്. ഓരോ ടെലികോമിലെയും ഒരു വാർഷിക പ്ലാൻ വീതമാണ് ഇവിടെ വിവരിക്കുന്നത്. ഇവയിൽ നാലെണ്ണത്തിലും ഏകദേശം ഒരേ അളവിലുള്ള ആനുകൂല്യങ്ങളാണ് എന്നതാണ് പരിഗണിച്ചിരിക്കുന്നത്. നാല് പ്ലാനുകളിലും 2.5ജിബി പ്രതിദിനം ലഭിക്കും. ഈ വാർഷിക പ്ലാനുകളിൽ ആരാണ് ലാഭം, ഏത് ടെലികോമിന്റെ പ്ലാനാണ് കടുപ്പമെന്നും അറിയാം.
3999 രൂപയാണ് ഭാരതി എയർടെലിന്റെ വാർഷിക പ്ലാനിന് ചെലവാകുന്നത്. വേറെയും പ്ലാനുകൾ ഒരു വർഷ കാലാവധിയിൽ ലഭ്യമാണ്. എന്നാൽ നമ്മളിവിടെ താരതമ്യം ചെയ്യുന്നത് 2.5ജിബി ഡാറ്റയുള്ള വാർഷിക പ്ലാനാണ്.
365 ദിവസത്തെ വാലിഡിറ്റിയിൽ ഇതിൽ ബൾക്ക് ഡാറ്റയും വോയിസ് കോളുകളുമുണ്ട്.
ഡാറ്റ: 2.5ജിബി പ്രതിദിനം
കോളിങ്: അൺലിമിറ്റഡ്
എസ്എംഎസ്: 100 എസ്എംഎസ് പ്രതിദിനം
5ജി: അൺലിമിറ്റഡ്
ഇതിൽ ഒരു മികച്ച ഒടിടി ആനുകൂല്യം കൂടിയുണ്ട്. ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നിങ്ങൾക്ക് ഒരു വർഷത്തേക്ക് ലഭിക്കും. സാധാരണ ഈ ആക്സസിന് 499 രൂപയാണ് ചെലവാകുന്നത്. ഇത് 3999 രൂപ പ്ലാനിലെ കോംപ്ലിമെന്ററി ഓഫറാണ്.
ഫ്രീ ഹലോട്യൂൺസ്, പെർപ്ലെക്സിറ്റി പ്രോ തുടങ്ങിയവയും ഇതിൽ ലഭിക്കുന്നു.
Also Read: സ്റ്റൈലസുമായി ഫ്ലാഗ്ഷിപ്പ് സ്റ്റൈൽ Motorola Signature വരുന്നു, ഇന്ത്യയിലെ ലോഞ്ചും ലീക്കുകളും
3599 രൂപയാണ് ജിയോയുടെ 2.5ജിബി ഡാറ്റയുള്ള വാർഷിക പ്ലാനിന് ചെലവാകുന്നത്. ഇതിൽ Unlimited വോയിസ് കോളിങ്, അൺലിമിറ്റഡ് 5ജി ലഭ്യമാണ്. 3 മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആസ്വദിക്കാം. ജിയോഹോം, ജിയോഎഐ ക്ലൌഡ് എന്നിവയും ഈ പ്ലാനിൽ നേടാം.
ഡാറ്റ: 2.5ജിബി പ്രതിദിനം
കോളിങ്: അൺലിമിറ്റഡ്
എസ്എംഎസ്: 100 എസ്എംഎസ് പ്രതിദിനം
5ജി: അൺലിമിറ്റഡ്
Google Gemini പ്രോ പ്ലാൻ 18 മാസത്തേക്ക് സൌജന്യമായി നേടാം.
2399 രൂപയ്ക്കാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വാർഷിക പ്ലാനുള്ളത്. ഇതിൽ 5ജിയ്ക്ക് പകരം 4G ഡാറ്റയാണ് ലഭിക്കുന്നത്. 365 ദിവസത്തേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും മറ്റ് ടെലികോം സേവനങ്ങളും ആസ്വദിക്കാം.
ഡാറ്റ: 2.5ജിബി പ്രതിദിനം
കോളിങ്: അൺലിമിറ്റഡ്
എസ്എംഎസ്: 100 എസ്എംഎസ് പ്രതിദിനം
വിഐ ടെലികോമിൽ 2.5ജിബി ഡാറ്റയുള്ള വാർഷിക പ്ലാൻ ലഭിക്കില്ല. പകരം 2ജിബി ഡാറ്റയുള്ള നിരവധി ഒരു വർഷ പ്ലാനുകളുണ്ട്.
3599 രൂപയ്ക്കും 3699 രൂപയ്ക്കും 3799 രൂപയ്ക്കും 3999 രൂപയ്ക്കും വിഐയിൽ പാക്കേജുകളുണ്ട്. ഇതിലെല്ലാം 2ജിബിയും അൺലിമിറ്റഡ് കോളിങ് സേവനങ്ങളും ലഭ്യമാണ്.