1 rupee plan 30 days validity free sim bsnl offer
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വരിക്കാർക്ക് ദീപാവലി പ്രമാണിച്ച് 1 രൂപ പ്ലാൻ അവതരിപ്പിച്ചു. ഇത് ഫ്രീയായി ടെലികോം സേവനങ്ങൾ ആസ്വദിക്കാനുള്ള ബമ്പർ ഓഫറാണ്. സ്വദേശി 4ജി, 5ജി റെഡിയിലൂടെ കുതിച്ചുകൊണ്ടിരിക്കുകയാണ് BSNL.
വിദൂരാശയവിനിമയ രംഗത്ത് കൂടുതൽ മാറ്റങ്ങൾ വരുത്താനാണ് കമ്പനി ഒരു രൂപ പ്ലാൻ അവതരിപ്പിച്ചത്. മുമ്പും ഓഗസ്റ്റ് മാസത്തിൽ ഇങ്ങനെയൊരു ഓഫർ കൊണ്ടുവന്നിരുന്നു. ഇതിലൂടെ കൂടുതൽ വരിക്കാരെ നേടാൻ ബിഎസ്എൻഎല്ലിന് സാധിച്ചു. ദീപാവലി ബൊണാൻസ് ഓഫറായി പ്രഖ്യാപിച്ച ഒരു രൂപ പ്ലാനിലൂടെയും ഇത് തന്നെയാണ് കമ്പനിയുടെ ലക്ഷ്യം.
കഴിഞ്ഞ മാസമാണ് സർക്കാർ ടെലികോം ഒരു രൂപ പ്ലാൻ അവതരിപ്പിച്ചത്. ഇതിലൂടെ അൺലിമിറ്റഡായി ടെലികോം സേവനങ്ങൾ ആസ്വദിക്കാം. ഒരു രൂപയ്ക്ക് 4ജി സിം എടുക്കുന്നവർക്ക് വേണ്ടിയാണ് ഈ ഓഫർ. ഇനി ഇത്രയും ചെറിയ വിലയിൽ ടെലികോം സേവനങ്ങൾ ലഭിക്കുന്ന പ്ലാൻ നവംബർ 15 വരെ മാത്രമാണ്. അതിനാൽ ചുരുങ്ങിയ ദിവസങ്ങളിൽ പ്ലാൻ അവസാനിക്കുന്നു.
എങ്കിലും നവംബർ 15നകം പ്ലാൻ എടുക്കുന്നവർക്ക് മാത്രമാണ് ഓഫർ. പുതിയതായി ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് വരിക്കാരാകാൻ താൽപ്പര്യമുണ്ടെങ്കിൽ ഇത് വിട്ടുകളയണ്ട. 1 രൂപ സിം വാങ്ങുന്ന പുതിയ വരിക്കാർക്ക് 30 ദിവസത്തേക്ക് സേവനങ്ങൾ ആസ്വദിക്കാം.
ഒരു രൂപ പ്ലാനിൽ നിന്ന് 30 ദിവസത്തെ വാലിഡിറ്റി ആസ്വദിക്കാം. ലോക്കൽ, എസ്ടിഡി അൺലിമിറ്റഡ് കോളുകളാണ് 30 ദിവകളസത്തേക്ക് ഫ്രീയായി ലഭിക്കുന്നത്. ഇൻകമിങ് കോളുകളും ഔട്ട്ഗോയിങ് കോളുകളും ഇതിലൂടെ ലഭിക്കുന്നു.
പ്രതിദിനം 2 ജിബി 4 ജി ഡാറ്റയും ഇതിൽ നിന്ന് നേടാം. പാക്കേജിൽ പ്രതിദിനം 100 എസ്എംഎസ് സേവനവും നേടാം. ഇങ്ങനെ 300 എസ്എംഎസ് സേവനങ്ങൾ ലഭിക്കും. ജിയോ, എയർടെൽ പോലുള്ള സ്വകാര്യ ടെലികോമുകൾക്ക് പോലും വാഗ്ദാനം ചെയ്യാനാവാത്ത പ്ലാനാണിത്.
Also Read: BSNL ഒരു വർഷ പ്ലാനിന് മാസം വെറും 181 രൂപ! Unlimited കോൾ, ബൾക്ക് ഡാറ്റയും തരുന്ന ഏറ്റവും ലാഭകരമായ ഓഫർ
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിനായി ടാറ്റയുടെ ടിസിഎസ് 1,00,000 4ജി സൈറ്റുകൾ സ്ഥാപിക്കാനുള്ള അടുത്ത ഘട്ടവും പൂർത്തിയാക്കി. വിദൂരപ്രദേശങ്ങളിലും, ഇതുവരെ കണക്റ്റിവിറ്റി എത്തിക്കാതെ പോയ പ്രദേശങ്ങളുമാണ് ബിഎസ്എൻഎൽ തെരഞ്ഞെടുത്തത്. ഇപ്പോൾ ഇതിനുള്ള പ്രവർത്തനങ്ങൾ ട്രാൻസിഷൻ ഘട്ടത്തിലാണെന്ന് ടിസിഎസ് പ്രതിനിധികൾ അറിയിച്ചു.