Bharat Sanchar Nigam Limited bsnl
അൺലിമിറ്റഡ് കോളിങ്ങും ഡാറ്റയും നൽകുന്ന Bharat Sanchar Nigam Limited പ്ലാനുകൾ നിരവധിയുണ്ട്. ഇതിൽ വളരെ വില കുറഞ്ഞ ഒരു പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഈ പാക്കേജ് മാസ വാലിഡിറ്റി നോക്കി റീചാർജ് ചെയ്യുന്നവർക്ക് വേണ്ടിയുള്ളതാണ്.
200 രൂപയിലും താഴെ മാത്രമാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ ഈ പ്ലാനിന് ചെലവാകുന്നത്. SMS, അൺലിമിറ്റഡ് സേവനങ്ങൾ ലഭിക്കുന്ന പ്രീ-പെയ്ഡ് പാക്കേജാണിത്.
ഈ BSNL പ്ലാനിന്റെ വില 199 രൂപ മാത്രമാണ്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും താങ്ങാനാവുന്നതും മികച്ച സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതുമായ പ്ലാൻ. വെറും 199 രൂപയ്ക്ക് നിങ്ങൾക്ക് 30 ദിവസത്തേക്ക് റീചാർജ് അനുവദിച്ചിട്ടുണ്ട്. അൺലിമിറ്റഡായി കോളുകളും ദൈനംദിന ഡാറ്റയും ആവശ്യത്തിലധികം എസ്എംഎസ് സേവനങ്ങളും തടസ്സമില്ലാതെ ആസ്വദിക്കാം.
സ്വകാര്യ ടെലികോം കമ്പനികളായ ജിയോയും എയർടെലും വില കൂടിയ പ്ലാനുകളാണ് ഓഫർ ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ബിഎസ്എൻഎൽ വാലിഡിറ്റിയും ആനുകൂല്യങ്ങളും മികച്ചതായ പോക്കറ്റ് ഫ്രണ്ട്ലി പാക്കേജുകൾ തരുന്നു. 199 രൂപ പ്ലാൻ ബജറ്റ് നോക്കി റീചാർജ് ചെയ്യുന്നവർക്ക് ഒഴിച്ചുകൂട്ടാനാവാത്ത പ്ലാനെന്ന് പറയാം.
ഡാറ്റ: ഈ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഹൈ-സ്പീഡ് ഡാറ്റയാണ് അനുവദിച്ചിരിക്കുന്നത്. ദിവസം മുഴുവൻ ഇന്റർനെറ്റ് ഉപയോഗിക്കാത്തവർക്ക് 1.5ജിബി ആവശ്യത്തിനുള്ളതുണ്ട്. ഇതിൽ സ്ട്രീമിംഗ്, ബ്രൗസിംഗ് പോലുള്ളവ ഭംഗിയായി നടക്കും.
കോളിങ്: Unlimited ആയി വോയിസ് കോളുകൾ വാലിഡിറ്റിയിലുടനീളം ലഭിക്കുന്നു. ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും ഔട്ട്ഗോയിങ് കോളുകളും ഇൻകമിങ് കോളുകളും സാധ്യമാണ്. ഇതിനായി അധിക നിരക്കുകളൊന്നും കമ്പനി ഈടാക്കുന്നില്ല.
എസ്എംഎസ്: പ്രതിദിനം 100 മെസേജിങ്ങിനുള്ള ആനുകൂല്യമാണ് 199 രൂപ പാക്കേജിലുള്ളത്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
സാധാരണ 28 ദിവസത്തേക്ക് മാത്രമാണ് ജിയോ, എയർടെൽ കമ്പനികൾ പ്ലാൻ തരുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ബിഎസ്എൻഎൽ 30 ദിവസത്തെ കാലയളവ് തരുന്നു.
വോഡഫോൺ ഐഡിയയ്ക്ക് മുമ്പേ ബിഎസ്എൻഎൽ 5ജി പുറത്തിറക്കുമെന്നായിരുന്നു സൂചന. എന്നാൽ വിഐ ശരിക്കും സർക്കാർ ടെലികോമിനെ കടത്തിവെട്ടി. Vi തങ്ങളുടെ 5G സേവനങ്ങൾ ബെംഗളൂരുവിൽ ഔദ്യോഗികമായി ആരംഭിച്ചു കഴിഞ്ഞു. ഇനി രാജ്യവ്യാപകമായി 5G വിന്യസിക്കുന്ന പ്രവർത്തനത്തിലാണ് കമ്പനി.
ബിഎസ്‌എൻഎല്ലിന്റെ 4G വിന്യാസം തകൃതിയായി മുന്നേറുകയാണ്. ഇതിനകം ഒരു ലക്ഷം ടവറുകൾ പൂർത്തിയാക്കിയിരുന്നു. സർക്കാർ ടെലികോം അടുത്ത ഘട്ടത്തിനായി ഉടൻ തന്നെ മന്ത്രിസഭയുടെ അനുമതി തേടും. ഒപ്റ്റിമൽ 4G ഉപകരണങ്ങൾ ഉപയോഗിച്ചാണ് കമ്പനി ഒരു ലക്ഷം ടവറുകൾ വിജയകരമായി സ്ഥാപിച്ചത്. ഇനിയും ഒരു ലക്ഷം ടവറുകൾ വിന്യസിക്കാനാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ പ്ലാൻ.
Also Read: BSNL New Offer: ഓപ്പറേഷൻ സിന്ദൂർ സൈനികരിലേക്ക് സംഭാവന, ഈ റീചാർജിലൂടെ നിങ്ങൾക്കും ഭാഗമാകാം…