VIVO X100 Pro
കിടിലനൊരു ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ വേണമെന്നുള്ളവർ ഒരിക്കലും മിസ് ചെയ്യരുതാത്ത ഓഫറിതാണ്. ഫോട്ടോഗ്രാഫിയിലെ മിന്നും താരം Vivo 5G ഏറ്റവും കുറഞ്ഞ വിലയിൽ വിൽക്കുന്നു. Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണ് ഇളവ്.
16GB RAM+ 512GB സ്റ്റോറേജുള്ള VIVO X100 Pro 5ജിയ്ക്കാണ് ഓഫർ. ആമസോണിൽ ആകർഷകമായ ഫ്ലാറ്റ് ഡിസ്കൗണ്ടും, ഇഎംഐ ഓഫറും അനുവദിച്ചിരിക്കുന്നു.
89999 രൂപയ്ക്കാണ് ഈ ഫ്ലാഗ്ഷിപ്പ് ഫോൺ ഇന്ത്യയിൽ പുറത്തിറക്കിയത്. എന്നാൽ ഫ്ലിപ്കാർട്ടിനേക്കാൾ കൂറ്റൻ കിഴിവ് ആമസോണിൽ ലഭിക്കുന്നു. 31,000 രൂപയുടെ ഇളവാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്ന് നേടാവുന്നത്.
16GB റാം കപ്പാസിറ്റിയും, 512GB സ്റ്റോറേജുമുള്ള സ്മാർട്ഫോണാണിത്. 39 ശതമാനം ഫ്ലാറ്റ് ഇളവിൽ സ്മാർട്ഫോൺ 58,999 രൂപയ്ക്ക് വാങ്ങിക്കാം.
SBI കാർഡുകളിലൂടെ 1000 രൂപ മുതൽ 1250 രൂപ വരെ കിഴിവ് ലഭിക്കുന്നു. ഇങ്ങനെ വിവോ എക്സ്100 പ്രോ നിങ്ങൾക്ക് 57000 രൂപ റേഞ്ചിൽ വാങ്ങാം. 2860 രൂപയുടെ ഇഎംഐ ഇളവുമുണ്ട്. എക്സ്ചേഞ്ചിൽ 54,750 രൂപയ്ക്ക് ലഭിക്കും. ഇതിൽ ബാങ്ക് ഡിസ്കൌണ്ട് ചേർത്താൽ വിവോ സ്മാർട്ഫോൺ 53000 രൂപ റേഞ്ചിൽ വാങ്ങാം.
6.78 ഇഞ്ച് സ്‌ക്രീനുള്ള 8T LTPO AMOLED ഡിസ്‌പ്ലേയുമുള്ള ഫോണാണിത്.120 Hz വരെ റിഫ്രഷ് റേറ്റും 3,000 nits വരെ പീക്ക് ബ്രൈറ്റ്‌നെസും ഇതിനുണ്ട്.
50MP ട്രിപ്പിൾ ക്യാമറയാണ് ഈ ഹാൻഡ്സെറ്റിലുള്ളത്. പെരിസ്‌കോപ്പ് 100 mm സൂം സപ്പോർട്ടുള്ള 50MP അൾട്രാവൈഡ് ലെൻസും വിവോയിലുണ്ട്. വിവോയുടെ കസ്റ്റം 6nm V3 ഇമേജിംഗ് ചിപ്പാണ് ക്യാമറയിലുള്ളത്. ഫോണിന്റെ മുൻവശത്ത്, 32MP ക്യാമറയും കൊടുത്തിരിക്കുന്നു.
5,400 mAh ബാറ്ററിയാണ് വിവോ X100 പ്രോയിലുള്ളത്. ഇത് 100 W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
ഫോണിന് മികച്ച പെർഫോമൻസ് നൽകുന്നതിനായി മീഡിയടെക് ഡൈമെൻസിറ്റി 9300 ചിപ്‌സെറ്റുമുണ്ട്.
Also Read: Samsung Phones Under 25000: ഇങ്ങോട്ട് പോന്നോളൂ, സാംസങ് ഉഗ്രൻ സ്റ്റൈലിഷ് ഫോണുകൾ വിലക്കുറവിൽ…
സാംസങ് ഗാലക്സി എസ്24 അൾട്രാ
വിവോ X100 പ്രോ
GST Saving Included: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ജിഎസ്ടി നിരക്കുകൾ ടിവി ഉൾപ്പെടെ നിരവധി ഗാഡ്‌ജെറ്റുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വില കുറയ്ക്കാൻ കാരണമാകുന്നു. പുതിയ ജിഎസ്ടി നിയമം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്നു. ഇത് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ലും ഉൾപ്പെടുത്തുന്നു. സെയിൽ മാമാങ്കത്തിലെ എല്ലാ ഉൽപ്പന്നങ്ങളും പുതിയ ജിഎസ്ടി നിരക്കുകളിൽ ലഭ്യമാകും. എന്നുവച്ചാൽ നിലവിലുള്ള 28% ന് പകരം 18% ജിഎസ്ടിയിൽ നിങ്ങൾക്ക് പർച്ചേസ് നടത്താം.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകളുണ്ട്.