Vivo X200
Zeiss ക്യാമറ Vivo X200 ഫോണിന് ഇപ്പോൾ വളരെ ലാഭകരമായ വിൽപ്പന ആരംഭിച്ചിരിക്കുന്നു. 50MP ട്രിപ്പിൾ റിയർ ക്യാമറയുള്ള ഫോണാണിത്. ഫ്ലിപ്കാർട്ടിലും ആമസോണിലും ഒരേ തരത്തിലുള്ള കിഴിവ് വിവോ അനുവദിച്ചിരിക്കുന്നു. 74,999 രൂപ ഒറിജിനൽ വിലയുള്ള വിവോയ്ക്കാണ് കിഴിവ്.
ഇന്ത്യയിൽ വിവോ എക്സ് 200 ഇപ്പോൾ ലഭിക്കുന്നത് 65,999 രൂപയ്ക്കാണ്. 12GB റാമും 256ജിബി സ്റ്റോറേജുമുള്ള സ്മാർട്ഫോണിനാണ് ഇളവ്. ഇതിൽ കൂടുതൽ കിഴിവ് നിങ്ങൾക്ക് ആമസോണിൽ ലഭിക്കും. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 5,500 രൂപ വില കുറയുന്നു. ഇങ്ങനെ ഫോണിന്റെ വില 60,499 രൂപയിലേക്ക് എത്തുന്നു.
ഹൈ ക്വാളിറ്റി ഫോട്ടോഗ്രാഫി ഫീച്ചറുകളുള്ള വിവോ സ്മാർട്ഫോണാണിത്. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്തുകൊണ്ടും ഇളവ് നേടാവുന്നതാണ്. 60,250 രൂപ വരെ എക്സ്ചേഞ്ച് ഓഫറുണ്ട്. ഇതിൽ ബാങ്ക് ഡിസ്കൌണ്ട് കൂടി ചേർക്കുമ്പോൾ 55000 രൂപയ്ക്ക് താഴെ സ്മാർട്ഫോൺ ലഭിക്കുന്നതാണ്.
2,750 രൂപയുടെ ഇഎംഐ ഡീൽ ഇതിന് ലഭിക്കുന്നു. 9835 രൂപ വരെ നോ-കോസ്റ്റ് ഇഎംഐ കിഴിവും ആമസോണിൽ അനുവദിച്ചിട്ടുണ്ട്.
6.67 ഇഞ്ച് AMOLED പാനലാണ് വിവോ X200 ഫോണിൽ വരുന്നത്. 120Hz റിഫ്രഷ് റേറ്റ് ഫോണിന്റെ സ്ക്രീനിനുണ്ട്. HDR10+ സപ്പോർട്ടുള്ളതാണ് ഈ പ്രീമിയം സെറ്റിന്റെ ഡിസ്പ്ലേ. 4,500 nits പീക്ക് ബ്രൈറ്റ്നസ് ഇതിനുണ്ട്.
മീഡിയടെക് ഡൈമെൻസിറ്റി 9400 SoC ആണ് പ്രോസസർ. ഇത് 16GB റാമും 512GB സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്ന പ്രോസസറാണ്. 5,800 mAh ബാറ്ററിയും 90W ഫാസ്റ്റ് ചാർജിംഗും ഫോണിനുണ്ട്. പൊടി, വെള്ളം പ്രതിരോധിക്കുന്നതിനായി IP69 റേറ്റിംഗും ഇതിനുണ്ട്.
ക്യാമറയിലേക്ക് വന്നാൽ 50MP പ്രൈമറി ഷൂട്ടറുണ്ട്. 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും, 50MP അൾട്രാവൈഡ് ലെൻസും ഇതിലുണ്ട്. എന്നാൽ Zeiss-ട്യൂൺ ചെയ്ത ട്രിപ്പിൾ ക്യാമറയുള്ള സിസ്റ്റമാണ് ഫോണിലുള്ളത്. 32MP ഫ്രണ്ട് ക്യാമറയാണ് വിവോ എക്സ്200 5ജിയിൽ കൊടുത്തിരിക്കുന്നത്.
അതേ സമയം വിവോ വൈ സീരീസിലേക്ക് പുത്തൻ സ്മാർട്ഫോൺ പുറത്തിറക്കി. സ്ലിം ഡിസൈനിൽ 3D കർവ്ഡ് ഡിസ്പ്ലേയുള്ള ഫോണാണിത്. Vivo Y400 Pro എന്ന ഫോണാണ് മിഡ് റേഞ്ച് വിലയിൽ അവതരിപ്പിച്ചത്.
Also Read: 32MP 4K സെൽഫി ഷൂട്ടറുമായി Vivo T4 Ultra എത്തിപ്പോയി, 3000 രൂപ കിഴിവോടെ 512GB സ്റ്റോറേജ് വരെ വാങ്ങാം…