വിവോ വി60 വരും മുമ്പേ Zeiss Camera Vivo V50 5G ഓഫറിൽ വിൽക്കുന്നു, മിസ്സാക്കല്ലേ!

Updated on 08-Aug-2025
HIGHLIGHTS

ഫ്രീഡം ഓഫറിൽ 22 ശതമാനം ഡിസ്കൌണ്ടിൽ 31,278 രൂപയ്ക്കാണ് ഇത് വിൽക്കുന്നത്

ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 3 പ്രൊസസറുള്ള സ്റ്റൈലിഷ് ഫോണാണ് വിവോ വി50

അടുത്ത വാരം Vivo V60 5G ലോഞ്ചിനൊരുങ്ങുന്ന അവസരത്തിലാണ് മുൻമോഡലിന് വില കുറച്ചത്

വിലക്കുറവിൽ Vivo V50 5G സ്മാർട്ഫോൺ വാങ്ങാൻ ആമസോണിൽ പ്രത്യേക ഓഫർ. പ്രീമിയം മിഡ് റേഞ്ച് സ്മാർട്ഫോണിന് ആകർഷകമായ കിഴിവാണ് ഫ്രീഡം സെയിലിൽ അനുവദിച്ചിരിക്കുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 3 പ്രൊസസറുള്ള സ്റ്റൈലിഷ് ഫോണാണ് വിവോ വി50. അടുത്ത വാരം Vivo V60 5G ലോഞ്ചിനൊരുങ്ങുന്ന അവസരത്തിലാണ് മുൻമോഡലിന് വില കുറച്ചത്.

Vivo V50 5G: ഓഫർ

8ജിബി, 128ജിബി സ്റ്റോറേജ് സ്മാർട്ഫോണിനാണ് കിഴിവ്. 39,999 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. ഫ്രീഡം ഓഫറിൽ 22 ശതമാനം ഡിസ്കൌണ്ടിൽ 31,278 രൂപയ്ക്കാണ് ഇത് വിൽക്കുന്നത്. SBI കാർഡ് വഴി 1000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ട് ഇതിന് ലഭിക്കുന്നു.

29,350 രൂപയുടെ എക്സ്ചേഞ്ച് ഓഫറും വിവോ വി50 5ജിയ്ക്ക് ലഭിക്കുന്നു. 1509 രൂപയുടെ ഇഎംഐ ഡീലും ആമസോൺ വാഗ്ദാനം ചെയ്യുന്നു. നോ-കോസ്റ്റ് ഇഎംഐയിൽ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക്, 1408 രൂപയുടെ ഓഫർ ലഭിക്കുന്നു. ശ്രദ്ധിക്കുക, സമയമനുസരിച്ച് ഓഫറിലും വ്യത്യാസം വരും.

Vivo V50 5G: സ്പെസിഫിക്കേഷൻ

6.77 ഇഞ്ച് വലിപ്പമുള്ള ഫോണാണ് വിവോ വി50. ഇതിൽ കർവ്ഡ് AMOLED ഡിസ്‌പ്ലേയാണ് വിവോ ഉപയോഗിച്ചിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റ്, 4500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സുള്ളതാണ് ഈ വിവോ ഫോൺ. HDR10+ സപ്പോർട്ട് ചെയ്യുന്ന ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.

Zeiss സപ്പോർട്ടുള്ള ക്യാമറയാണ് വിവോ V50 5G-യിലുള്ളത്. ഫോണിലെ 50MP മെയിൻ ക്യാമറയ്ക്ക് OIS സപ്പോർട്ട് ലഭിക്കുന്നു. 50MP അൾട്രാ വൈഡ് ക്യാമറയാണ് ഫോണിന് പിന്നിലുള്ളത്. ഇതിൽ 50MP ഓട്ടോഫോക്കസ് സെൽഫി ക്യാമറയുമുണ്ട്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 3 പ്രൊസസറാണ് ഫോണിലുള്ളത്. വേഗതയേറിയതും സുഗമവുമായ പെർഫോമൻസ് ഇതിൽ നിന്ന് ലഭിക്കുന്നുണ്ട്. 6000mAh വലിയ ബാറ്ററിയാണ് ഫോണിലുള്ളത്. ഒറ്റ ചാർജിൽ ഒരു ദിവസം മുഴുവൻ നിലനിൽക്കുന്ന ബാറ്ററിയാണ് ഇതിലുള്ളത്. 90W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് നൽകുന്നു.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് സ്മാർട്ഫോണിലുള്ളത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Funtouch OS 15 സോഫ്റ്റ് വെയറാണ് ഇതിലുള്ളത്. മൂന്ന് ആൻഡ്രോയിഡ് അപ്ഡേറ്റുകൾ കമ്പനി ഉറപ്പുനൽകുന്നു. നാല് വർഷം വരെ സെക്യൂരിറ്റി അപ്ഗ്രേഡും നിങ്ങൾക്ക് ലഭിക്കും. IP68, IP69 റേറ്റിങ്ങുള്ളതിനാൽ പൊടിയും വെള്ളവും പ്രതിരോധിക്കാൻ സാധിക്കും.

വിവോ വി60 5ജി ലോഞ്ച് ഉടൻ

ഓഗസ്റ്റ് 12-ന് വിവോ വി60 5ജി പുറത്തിറങ്ങുന്നു. 29,999 മുതൽ 40000 രൂപയ്ക്ക് അകത്തായിരിക്കും സ്മാർട്ഫോണിന്റെ വിലയാകുക. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 4 ഇതിലുണ്ടാകുമെന്നാണ് പറയുന്നത്. ട്രിപ്പിൾ റിയർ ക്യാമറയിൽ Zeiss ഒപ്റ്റിക്‌സും ബന്ധിപ്പിക്കുന്നു.

6500mAh ബാറ്ററിയും 90W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഇതിലുണ്ടായിരിക്കും. IP68, IP69 റേറ്റിങ്ങിന്റെ ഡ്യൂറബിലിറ്റി ഇതിലുണ്ടാകും.

Also Read: കുറഞ്ഞ പൈസയ്ക്ക് JioHotstar! 3 മാസത്തേക്ക് ബിഗ് ബോസ് കാണാൻ വെറും 149 രൂപ മതി…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :